ബിന്‍ ലാദന്റെ ലൊസാഞ്ചലസിലെ വീട് വില്പനക്ക്; വില 208കോടി രൂപ

ലോസാഞ്ചലസ് : മുന്‍ ഭാര്യയായിരുന്ന ക്രിസ്റ്റീന്‍ ഹര്‍തൂണിയനുമൊത്ത് താമസിച്ചിരുന്ന ബിന്‍ ലാദന്റെ ലൊസാഞ്ചലസിലെ വീട് വില്പനക്ക്. 7100 ചതുരശ്രയടിയുള്ള ഈ ബംഗ്ലാവ് 1983ലാണ് ലാദന്‍ സ്വന്തമാക്കുന്നത്. ഏതാണ്ട് 28 മില്യണ്‍ ഡോളര്‍ അതായത് 208കോടി രൂപയാണ് വീടിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഏഴു കിടപ്പുമുറികളും അഞ്ചു ബാത്ത്റൂമുകളും ഇതിനുള്ളിലുണ്ട്. താമസക്കാരില്ലാത്തതിനാല്‍ ബംഗ്ലാവിന്റെ ചിലഭാഗങ്ങള്‍ കേടുപാടുകള്‍ വന്ന നിലയിലാണ്. എന്നാലും സ്ഥലത്തിന്റെ വില കണക്കാക്കിയാണ് വില നിശ്ചയിച്ചിരിക്കുന്നത്. അമേരിക്കയിലേക്ക് മടങ്ങാനാവാതെ വന്നതോടെ ആദ്യകാലങ്ങളില്‍ വീട് വാടകയ്ക്ക് കൊടുത്തിരുന്നു. 2010 ആയപ്പോഴേക്കും അഡള്‍ട്ട് ചലച്ചിത്രങ്ങള്‍ ഷൂട്ട് ചെയ്യാനുള്ള ലൊക്കേഷനായി ബംഗ്ലാവ് മാറി.

prp

Leave a Reply

*