‘കേരള അഗ്രോ ഫുഡ് പ്രോ 2019’ മേള 20 മുതല്‍

കാക്കനാട്: വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ‘കേരള അഗ്രോ ഫുഡ് പ്രോ 2019’ പ്രദര്‍ശന വിപണനമേള കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടില്‍ ഡിസംബര്‍ 20 മുതല്‍ 23 വരെ നടക്കും. കാര്‍ഷികാധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെയും യന്ത്രങ്ങളുടെയും പ്രദര്‍ശനവും വിപണനവുമാണ് മേളയിലുള്ളത്. ചക്ക, മാങ്ങ, തേങ്ങ, വാഴപ്പഴം, പപ്പായ, പൈനാപ്പിള്‍, കശുമാങ്ങ, മരച്ചീനി, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയില്‍ നിന്നുള്ള നൂതന ഉല്‍പ്പന്നങ്ങള്‍, ഇതുമായി ബന്ധപ്പെട്ട യന്ത്രങ്ങള്‍ , സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ പ്രദര്‍ശനം ഉണ്ടായിരിക്കും. ബന്ധപ്പെട്ട ടെക്നിക്കല്‍ സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കും. വിശദ വിവരം കാക്കനാടുള്ള ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കും. വെബ് സൈറ്റ് : www.keralaagrofoodpro.com ഫോണ്‍: 0484 2431360, 2421461, 2421432

courtsey content - news online
prp

Leave a Reply

*