മു​സ്‌​ലിം യൂ​ത്ത് ലീ​ഗി​ന്‍റെ രാ​പ്പ​ക​ൽ മാ​ർ​ച്ചി​ന് തു​ട​ക്കം

കോ​ഴി​ക്കോ​ട്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി ന​ട​ത്തു​ന്ന രാ​പ്പ​ക​ൽ മാ​ർ​ച്ചി​ന് തു​ട​ക്കം. ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ യൂ​ത്ത്‌​ലീ​ഗ് അ​ധ്യ​ക്ഷ​ൻ മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് പ​താ​ക കൈ​മാ​റി. മ​ല​പ്പു​റം പൂ​ക്കോ​ട്ടൂ​രി​ൽ നി​ന്ന് കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്തേ​ക്കാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി രാ​പ്പ​ക​ൽ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സ്വാ​ത​ന്ത്ര്യ സ​മ​ര ര​ക്ത​സാ​ക്ഷി​ക​ളു​ടെ ക​ബ​റി​ട​ത്തി​ൽ പ്രാ​ർ​ത്ഥ​ന ന​ട​ത്തി​യാ​ണ്, പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന രാ​പ്പ​ക​ൽ മാ​ർ​ച്ചി​നു തു​ട​ക്ക​മാ​യ​ത്. മ​ല​പ്പു​റം പൂ​ക്കോ​ട്ടൂ​രി​ൽ നി​ന്നാ​രം​ഭി​ച്ച് കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്താ​ണ് മാ​ർ​ച്ച് സ​മാ​പി​ക്കു​ക. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഡേ ​നൈ​റ്റ് മാ​ർ​ച്ചി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ണ്ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് പ​താ​ക കൈ​മാ​റി. ഇ​ന്ത്യ ആ​ർ​ക്കും തീ​റെ​ഴു​തി​ക്കൊ​ടു​ക്കി​ല്ലെ​ന്ന് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞു. രാ​ത്രി ഒ​രു​മ​ണി​ക്ക് കോ​ഴി​ക്കോ​ട് ഫ​റോ​ഖി​ലാ​ണ് മാ​ർ​ച്ച് സ​മാ​പി​ച്ച​ത്. ഇ​ന്ന് ഫ​റോ​ക്കി​ൽ നി​ന്ന് കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്തേ​ക്ക് മാ​ർ​ച്ച് തു​ട​രും. വി​വി​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു സ​മ്മേ​ള​ന​വും കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

courtsey content - news online
prp

Leave a Reply

*