കര്‍ഷക പ്രക്ഷോഭ വേദികളില്‍ രക്തദാനം ചെയ്യാന്‍ വന്‍ തിരക്ക്

കര്‍ഷക പ്രക്ഷോഭ വേദികളില്‍ രക്തം ദാനം ചെയ്യാന്‍ വന്‍ തിരക്ക്. വിമുക്ത ഭടന്മാര്‍ അടക്കമാണ് രക്തദാനത്തിനെത്തുന്നത്. പ്രക്ഷോഭകര്‍ക്കായി മെഡിക്കല്‍ ക്യാമ്ബുകളും സജീവമാണ്.

രാജ്യത്തിന്റെ അതിര്‍ത്തികള്‍ കാക്കുന്നവര്‍ക്ക് മാത്രമല്ല, രാജ്യത്തിന്റെ അന്നദാതാക്കളുടെ ആവശ്യത്തിനും രക്തം നല്‍കേണ്ടതുണ്ടെന്ന് ക്യാമ്ബുകളിലെത്തുന്ന വിമുക്ത ഭടന്മാര്‍ പറയുന്നു. പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ എത്തുന്നവരാണ് ദാതാക്കളിലേറെയും. സിംഗു അതിര്‍ത്തിയിലെ രക്തദാന ക്യാമ്ബിലെത്തുന്നത് ദിവസവും മുന്നൂറിലേറെ പേരാണ്.

യുണൈറ്റഡ് സിഖ് എന്ന സന്നദ്ധ സംഘടന, രക്തദാന ക്യാമ്ബിന് പുറമേ മെഡിക്കല്‍ ക്യാമ്ബും പ്രക്ഷോഭ മേഖലകളില്‍ തയാറാക്കിയിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മരുന്നുകള്‍ അടക്കം ഇവിടെ ലഭ്യമാണ്. ഡോക്ടര്‍മാരുടെയും വോളന്റിയര്‍മാരുടെയും സംഘം 24 മണിക്കൂറും സേവന സന്നദ്ധരായി നില്‍ക്കുന്നു. സിംഗുവിലും തിക്രിയിലുമാണ് ഇപ്പോള്‍ ക്യാമ്ബുള്ളതെങ്കിലും മറ്റ് പ്രക്ഷോഭ സ്ഥലങ്ങളില്‍ കൂടി വ്യാപിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം.

prp

Leave a Reply

*