കണ്ണൂര്‍: കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ രണ്ടാനച്ഛന് അറസ്റ്റില്‍. നടുവില്‍ സ്വദേശി മൊയ്തീന് (52) ആണ് പിടിയിലായത്.
യത്തീംഖാനയില്‍ താമസിച്ചു പഠിക്കുകയായിരുന്ന പതിമൂന്നുകാരിയെ അവധിക്കു വീട്ടില്‍ വരുമ്പോഴും യത്തീം ഖാനയില്നിന്നു പല തവണയായി പുറത്തേക്കു വിളിച്ചുകൊണ്ടുപോയുമാണ് ഇയാള്‍ പീഡനത്തിനിരയാക്കിയതെന്നു പൊലീസ് പറഞ്ഞു.

