IPL 2020| ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം ഈ പതിനെട്ടുകാരന്‍; പറയുന്നത് റോബിന്‍ ഉത്തപ്പ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മികച്ച താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട് . ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണം. ഇന്ത്യന്‍ ടീമിന് ഭാവി വാഗ്ദാനമായേക്കാവുന്ന താരത്തെ കുറിച്ച്‌ പറയുകയാണ്

പതിനെട്ടുകാരന്‍ യശശ്വി ജെയ്സ്വാളിലാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ഉത്തപ്പ കാണുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡ‍ിനെതിരായ മത്സരത്തില്‍ 154 പന്തില്‍ 203 റണ്‍സ് നേടിയതോടെയാണ് ജയ്സ്വാളില്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പതിക്കുന്നത്.



വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനം എ ലിസ്റ്റ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടത്തില്‍ ജയ്സ്വാളിനെ എത്തിച്ചു. 2020 അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരവുമായി ജയ്സ്വാള്‍. ആറ് മത്സരങ്ങളില്‍ നിന്നായി 400 റണ്‍സാണ് ഈ ബാറ്റ്സ്മാന്‍ അടിച്ചു കൂട്ടിയത്.

ഇതോടെ ഐപിഎല്ലിലേക്കും ജയ്സ്വാളിന് വഴി തുറന്നു. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ആദ്യ ഐപിഎല്ലിന് ഒരുങ്ങുകയാണ് ജയ്സ്വാള്‍. ജയ്സ്വാളിന്റെ പ്രകടനം വിലയിരുത്തിയാണ് ഉത്തപ്പയുടെ പ്രവചനം.

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിര്‍ണായ സ്വാധീനമാകാന്‍ പോകുന്ന താരമാണ് ഈ പതിനെട്ടുകാരനെന്ന് ഉത്തപ്പ പറയുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ കൗമാരക്കാരന് ഐപിഎല്‍ കൂടുതല്‍ അറിവും അനുഭവവും നല്‍കുമെന്ന് ഉത്തപ്പ പ്രതീക്ഷിക്കുന്നു.

prp

Leave a Reply

*