ഇന്ത്യയുടെ വാക്സിനായി ക്യൂ നിന്ന് ലോകരാജ്യങ്ങള്‍; ചൈനയിലേക്ക് കണ്ണ് നട്ട് പാകിസ്ഥാന്‍, ഇന്ത്യയ്ക്ക് അഭിമാന നിമിഷം

ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്സിനുകള്‍ക്കായി ക്യൂ നിന്ന് ലോക രാജ്യങ്ങള്‍. ബ്രസീല്‍, ദക്ഷിണാഫ്രിക്ക, മ്യാന്‍മര്‍, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ ഇതിനോടകം ഇന്ത്യയോട് വാക്സിന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ വാക്സിന്‍ മതിയെന്ന നിലപാടിലാണ് ഈ രാജ്യങ്ങള്‍.

സുഹൃദ് രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യമായ കോവിഡ് വാക്‌സിനുകള്‍ മാറ്റിവെച്ചതിന് ശേഷമാകും വിദേശ രാജ്യങ്ങള്‍ക്ക് നല്‍കുകയെന്നും ഉന്നതതല വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്ക 15 ലക്ഷം കോവിഡ് വാക്സിന്‍ ഡോസിനാണ് ഓര്‍ഡര്‍ നല്‍കിയത്. ശ്രീലങ്കയുടെ പ്രസിഡന്‍റ് ഗോതബായ രാജപക്‌സ ഇന്ത്യയുടെ വാക്സിനാണ് മുന്‍ഗണന നല്‍കുന്നത്. മ്യാന്‍മര്‍ നേതാവ് ആംഗ് സാന്‍ സൂക്വിയും ഇന്ത്യയുമായി കരാര്‍ ഒപ്പിട്ട കാര്യം വ്യക്തമാക്കിയിരുന്നു.

ബംഗ്ലാദേശും നേപ്പാളും മ്യാന്മറും ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയുമായി തേടിക്കഴിഞ്ഞു. ആദ്യ 12 മില്ല്യണ്‍ ഡോസ് നേപ്പാളിന് നല്‍കാനാണ് തീരുമാനം. ബംഗ്ലാദേശുമായും വാക്‌സിന്‍ വിതരണം സംബന്ധിച്ച്‌ ഇന്ത്യ കരാര്‍ ഒപ്പിട്ടിരുന്നു. ഫെബ്രുവരി ആദ്യത്തോടെ 30 മില്ല്യണ്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളാണ് ബംഗ്ലാദേശിലേക്ക് കയറ്റി അയയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മ്യാന്മറും ഇന്ത്യയില്‍ നിന്നും ആദ്യ ബാച്ച്‌ വാക്‌സിന്‍ വാങ്ങുന്നതിനായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്.

എന്നാല്‍, പാകിസ്ഥാന്‍ ഇന്ത്യയെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. പാകിസ്ഥാന്‍ കാത്തിരിക്കുന്നത് ചൈനയുടെ വാക്സിനു വേണ്ടിയാണ്. ചൈനീസ് വാക്സിന്‍ സ്വീകരിക്കുമെന്ന് നേരത്തേ പാകിസ്ഥാന്‍ വ്യക്തമാക്കിയതുമാണ്. ഏതായാലും ഇന്ത്യയുടെ മുന്നേറ്റം പാകിസ്ഥാന് ചെറിയ അസ്വസ്ഥതകള്‍ അല്ല ഉണ്ടാക്കുന്നതെന്ന് വ്യക്തം.

prp

Leave a Reply

*