ഇന്ത്യയില്‍ നിന്നുള്ള പഞ്ചസാര ഇറക്കുമതി നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഇമ്രാന്‍ ഖാന്‍

ഇസ്​ലാമാബാദ്​: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കാനുള്ള 2019 ലെ തീരുമാനം പുനഃപരിശോധിക്കുന്നത്​ വരെ ഇന്ത്യയുമായി ഒരു വ്യാപാര ബന്ധവും തുടരാന്‍ പാകിസ്ഥാന് കഴിയില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയും ദേശീയ സുരക്ഷയും തന്ത്രപരമായ നയവും സംബന്ധിച്ച ഇമ്രാന്‍ ഖാന്‍റെ പ്രത്യേക അസിസ്റ്റന്‍റായ മൊയീദ് യൂസഫും പ​ങ്കെടുത്ത യോഗത്തിലാണ്​ ഇമ്രാന്‍ ഖാന്‍ ഇക്കാര്യം അറിയിച്ചത്​.

ക്ഷാമം നേരിടാനും വില നിയന്ത്രിക്കാനും ഇന്ത്യയില്‍ നിന്ന് പരുത്തിയും പഞ്ചസാരയും ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്ന​ പാക് മന്ത്രിസഭയുടെ ഔദ്യോഗിക നിര്‍ദ്ദേശം ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ വ്യാഴാഴ്ച തള്ളിയിരുന്നു.

”രണ്ട്​ ദിവസങ്ങളായി നടന്ന ചര്‍ച്ചകള്‍ക്ക്​ ​ശേഷം 2019 ആഗസ്റ്റ് അഞ്ചിന് [ജമ്മു കശ്മീരില്‍] സ്വീകരിച്ച നടപടികള്‍ ഇന്ത്യ പുനഃപരിശോധിക്കുന്നതുവരെ പാകിസ്ഥാന് ഇന്ത്യയുമായി ഒരു തരത്തിലുള്ള വ്യാപാരവും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്​” – മൊയീദ്​ യൂസഫ് യോഗത്തിന് ശേഷം വാര്‍ത്താ മാധ്യമങ്ങളോട് വ്യക്തമാക്കി .

കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരമാകുന്നത് വരെ ഇന്ത്യയുമായി വ്യാപാരം പുനഃരാരംഭിക്കരുതെന്നാണ് തങ്ങളുടെ നിലപാടെന്നും ഇന്ത്യയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്ന ഏത് തീരുമാനവും “പാകിസ്ഥാന്‍ കശ്മീരിലെ ജനങ്ങളെ അവഗണിച്ചുവെന്ന തെറ്റായ ധാരണ നല്‍കുമെന്നും ഖാന്‍ യോഗത്തില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു​. ജമ്മു കശ്മീരിലെ പരിഷകരണങ്ങളില്‍ പ്രതിഷേധിച്ച്‌ 2019 ആഗസ്റ്റില്‍ പാകിസ്ഥാന്‍ ഇന്ത്യയുമായുള്ള വ്യാപാരം ഏകപക്ഷീയമായി നിര്‍ത്തിവച്ചിരുന്നു.

prp

Leave a Reply

*