ചുരുളന്‍ മുടികള്‍ നേരെയാക്കാന്‍ ഇനി വീട്ടിലുണ്ട് പൊടിക്കൈകള്‍!

വര്‍ഷങ്ങളായി, മുടി സ്ട്രൈറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന straightener ഒരു പെണ്‍കുട്ടിയുടെ ഒരു നല്ല സുഹൃത്തും അതുപോലെ തന്നെ ശത്രുവും ആയിട്ടുണ്ട്. കാരണം കൈകാര്യം ചെയ്യുമ്പോള്‍ അനുഭവിക്കുന്ന ചൂട് , ഹോള്‍ഡ് ചെയ്യാനുള്ള പ്രയാസം. കുറെ നാള്‍ കഴിയുമ്പോള്‍ മുടികള്‍ക്ക് ഉണ്ടാകുന്ന പൊട്ടല്‍, കൊഴിച്ചില്‍ തുടങ്ങിയ അനേകം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട് എന്നാല്‍ അവയൊന്നും ഇല്ലാതെ തന്നെ മുടി സ്ട്രൈറ്റ് ചെയ്യാന്‍ എളുപ്പ മാര്‍ഗങ്ങള്‍ കുറേയുണ്ട്.

ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ ചുരുണ്ട മുടി പ്രകൃതിദത്തമായി തന്നെ നിവര്‍ത്താന്‍ കഴിയും.

1.മുള്‍ട്ടാണി മിട്ടി

Image result for multani mitti

 

മുടിക്കുള്ള നല്ലൊരു രക്ഷ കൂടിയാണ് മുള്‍ത്താണി മിട്ടി. മുടികൊഴിച്ചില്‍ തടയാന്‍ ഇത് സഹായിക്കും. മുള്‍ത്താണി മിട്ടി തലയില്‍ പുരട്ടുന്നത് നല്ലതാണ്. ഇത് പനിനീരിലോ വെള്ളത്തിലോ ചാലിച്ച്‌ മുടിയില്‍ പുരട്ടുക. ഉണങ്ങിയ ശേഷം കഴുകിക്കളയാം. മുടി പൊട്ടാതിരിക്കാന്‍ സൂക്ഷിച്ചു കഴുകണം. വല്ലാതെ വരണ്ട മുടിയുള്ളവര്‍ മുടിയില്‍ അല്‍പം എണ്ണ പുരട്ടിയ ശേഷം ഈ പേസ്റ്റ് തേക്കുന്നതാണ് നല്ലത്. ഉണങ്ങിയ ശേഷം കഴുകിക്കളയാം. തലയിലെ അഴുക്കു വലിച്ചെടുക്കാനും മുടി വൃത്തിയാക്കാനും മുടിയിഴകള്‍ക്ക് ശക്തി നല്‍കാനും ഇത് സഹായിക്കും

2. മുട്ടയും പാലും

Image result for milk and egg

 

മുടി സംരക്ഷണത്തിന് സഹായിക്കുന്ന ഘടകങ്ങള്‍ ചേര്‍ന്നവയാണ് ഇവ രണ്ടും. എന്നാല്‍ ഇവ രണ്ടും ഒരുമിച്ച്‌ ഉപയോഗിക്കുന്നത് മികച്ച ഫലങ്ങള്‍ നല്കുമെന്ന് പലര്‍ക്കും അറിയില്ല. രണ്ട് മുട്ടയും ഒരു കപ്പ് പാലും കൂട്ടിക്കലര്‍ത്തി തലയില്‍ തേക്കുക. ഒരു മണിക്കൂറിന് ശേഷം കടുപ്പം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച്‌ കഴുകാം

3. തേങ്ങാപ്പാലും നാരങ്ങ നീരും

Related image

 

 

ഒരു തേങ്ങ ചിരകി അതിന്‍റെ പാലെടുക്കുക. ഇതിലെ ചില ഘടകങ്ങള്‍ക്ക് മുടിയെ സ്ഥിരമായി നിവര്‍ത്തുന്നതിനുള്ള കഴിവുണ്ട്. തേങ്ങാപ്പാലിലേക്ക് അല്പം നാരങ്ങ നീര് കൂടി ചേര്‍ത്താല്‍ കൂടുതല്‍ ഫലം ലഭിക്കും. ഇത് ഏതാനും മണിക്കൂര്‍ നേരത്തേക്ക് തണുപ്പിക്കുക. ഒരു ക്രീം പോലെ ഇതിന് മുകളില്‍ രൂപപ്പെട്ടുവരും. ഇത് തലമുടിയില്‍ തേച്ച്‌ ചൂടുള്ള ഒരു ടവ്വല്‍ ഉപയോഗിച്ച്‌ പൊതിയുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കടുപ്പം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച്‌ കഴുകി മുടി പൂര്‍ണ്ണമായും ഉണക്കുക. മുടിയുടെ മൃദുലത വര്‍ദ്ധിച്ചതായി നിങ്ങള്‍ക്ക് അറിയാനാവും. ഇതോടൊപ്പം മുടിയുടെ ചുരുളലും കൈകാര്യം ചെയ്യാവുന്നവിധം മാറിയിരിക്കും

4.അലോവെര ജെല്‍

Image result for aloe vera gel

അലോയി വെര പതിവായി ഉപയോഗിക്കുന്നത് മുടിക്ക് മൃദുലതയും വഴക്കവും നല്കും. നാരങ്ങ നീരും തേനും കാസ്ടോര്‍ എണ്ണയും ചേര്‍ത്ത് മുടിയില്‍ നല്ലപോലെ തേച്ചു പിടിപ്പിക്കുക പിന്നീട് കുളിക്കുമ്ബോള്‍ കഴുകി കളയുക.

 

5. വാഴപ്പഴവും തേനും

Image result for ചെറുപഴംImage result for honey

ചെറുതായി അരിഞ്ഞ വാഴപ്പഴവും അല്പം തേനുമെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. . ഇത് മുടിയില്‍ തേക്കുക. ഉണങ്ങാന്‍ അല്പം സമയമെടുക്കും. ഒന്നര മണിക്കൂര്‍ കഴിഞ്ഞ് ഇത് കഴുകിക്കളയുക

prp

Related posts

Leave a Reply

*