വിലക്കയറ്റം രൂക്ഷം; ജീവിതച്ചെലവ് താങ്ങാനാകാതെ ഗള്‍ഫിലെ പ്രവാസികള്‍

ദുബായ്> അമിതമായ വിലക്കയറ്റം മൂലം ജീവിത ചെലവ് താങ്ങാന്‍ കഴിയാതെ പ്രവാസികള്‍ വലയുന്നു. കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതോടെ സാമ്ബത്തികമായി തകര്‍ന്ന പല പ്രവാസികളും നാട്ടിലേക്ക് കുടിയേറിയിരുന്നു എങ്കിലും പലര്‍ക്കും ജീവിത ചെലവ് കണ്ടെത്തുന്നതിന് കഴിഞ്ഞിരുന്നില്ല.

നിലവില്‍ ഇവിടങ്ങളിലെ ജീവിത ചെലവ് മൂന്നിരട്ടിയും നാലിരട്ടിയുമായി വര്‍ദ്ധിക്കുകയും കിട്ടുന്ന ശമ്ബളം കൊണ്ട് മാസച്ചിലവുകള്‍ തികയ്ക്കാന്‍ പോലും സാധിക്കാതെ പ്രവാസികള്‍ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയുമാണ്. ഒന്നര ദിര്‍ഹം ഉണ്ടായിരുന്ന കുബ്ബൂസിന് ഇപ്പോള്‍ മൂന്നു ദിര്‍ഹം ആണ് വില. 10 ദിര്‍ഹത്തിന് ഒരു മന്ന് (നാല് കിലോ) മത്തി ലഭിച്ചിരുന്ന സ്ഥലത്ത് ഇപ്പോള്‍ 30 ദിര്‍ഹമാണ് കൊടുക്കേണ്ടി വരുന്നത്. പച്ചക്കറി, പലവ്യഞ്ജനം, ഹോട്ടല്‍ ഭക്ഷണം എന്നിങ്ങനെ എല്ലാ മേഖലയിലും വിലക്കയറ്റം രൂക്ഷമായി.

ഉക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഇന്ധന വില മൂന്നിരട്ടിയോളമാണ് ഇവിടങ്ങളില്‍ വര്‍ദ്ധിച്ചിട്ടുള്ളത്. ഒരു സലൂണ്‍ കാറില്‍ ഒരു ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുന്നതിന് 60 മുതല്‍ 65 ദിര്‍ഹം വരെ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 130 മുതല്‍ 140 ദിര്‍ഹം വരെയാണ് കൊടുക്കേണ്ടത്. സെയില്‍സില്‍ ജോലി ചെയ്യുന്ന പലര്‍ക്കും ഇന്ധന വിലയിലുണ്ടായ വര്‍ദ്ധന മൂലം കിട്ടുന്ന ശമ്ബളത്തിന്റെ മുക്കാല്‍ ഭാഗവും ഇന്ധന ചിലവിനത്തിലേക്ക് നീക്കി വയ്ക്കേണ്ടതായി വരുന്നു. പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിച്ചതോടെ ടാക്സി ചാര്‍ജും കൂടി. ഇതുമൂലം സാധാരണക്കാര്‍ക്ക് ഇപ്പോള്‍ ടാക്സി എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിച്ചിരിക്കുകയാണ്. വീക്കെന്റുകളില്‍ കുടുംബസമേതം പുറത്തേക്ക് പോയിരുന്ന പലരും ഇപ്പോള്‍ യാത്രകള്‍ ഒഴിവാക്കി വീട്ടിനുള്ളില്‍ തന്നെ കഴിയുകയാണ്.

ഇന്ധന വില വര്‍ദ്ധന മൂലം ജീവിത ചിലവ് ക്രമാതീതമായി വര്‍ദ്ധിച്ചു എങ്കിലും ശമ്ബളത്തില്‍ മാത്രം യാതൊരു വര്‍ധനവും സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉണ്ടാകുന്നില്ല. പലരുടെയും ശമ്ബളം വെട്ടിക്കുറയ്ക്കുന്ന സ്ഥിതിയും നിലനില്‍ക്കുന്നുണ്ട്. ഇതുമൂലം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമ്ബത്തിക പ്രയാസം മാത്രമല്ല മാനസികമായ കടുത്ത പിരിമുറുക്കവും അനുഭവപ്പെടുന്നുണ്ട്. വര്‍ദ്ധിച്ച ജീവിത ചിലവിന്റെ ഭാഗമായി ഒരുപാട് കുടുംബങ്ങളാണ് ഇപ്പോള്‍ നാട്ടിലേക്ക് കുടിയേറി കൊണ്ടിരിക്കുന്നത്. ഇവിടെ പഠിക്കുന്ന കുട്ടികളില്‍ പലരും പഠനം മതിയാക്കി നാട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.

പണപ്പെരുപ്പത്തിന്റെ ആഘാതം നികത്തുന്നതിന് ആവശ്യമായ പിന്തുണ കമ്ബനികള്‍ നല്‍കിയില്ലെങ്കില്‍ തൊഴിലാളികളുടെ ഉത്പാദനക്ഷമതയെ അത് കാര്യമായി ബാധിക്കുമെന്നും ഇത് സാമ്ബത്തിക മേഖലയ്ക്ക് കനത്ത ആഘാതം ഉണ്ടാക്കുമെന്നും സാമ്ബത്തിക ഏജന്‍സികള്‍ വിലയിരുത്തുന്നു. പല കമ്ബനികളും വര്‍ക്ക് ഫ്രം ഹോം എന്ന നില തുടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. കമ്ബനികളെ സംബന്ധിച്ചിടത്തോളം ഇത് ലാഭകരമായ ഒന്നാണ്. ഏഴുമണിക്കൂറും എട്ടു മണിക്കൂര്‍ മാത്രം ഓഫീസിലിരുന്ന് ജോലി ചെയ്യുന്നതിന് പകരം 12 മുതല്‍ 14 മണിക്കൂറുകള്‍ വരെയാണ് ഇപ്പോള്‍ പലരും ജോലി ചെയ്യുന്നത്. പണപ്പെരുപ്പത്തിന്റെ ആഘാതം യുഎഇയുടെ സാമ്ബത്തിക മേഖലയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച്‌ പ്രത്യേകം പഠനങ്ങള്‍ നടക്കുകയാണ്. നിലവിലുള്ള സാഹചര്യം ഒരു ചെറിയ ഇടവേളയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല എന്നും ഇത് തുടര്‍ന്നു കൊണ്ടിരിക്കുന്ന ഒരു പ്രക്രിയ ആകാന്‍ സാധ്യതയുണ്ട് എന്നും മനസ്സിലാക്കി അതിനെ നേരിടുന്നതിനും രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിതി സുരക്ഷിതമാക്കുന്നതിനും ഉള്ള മാര്‍ഗങ്ങള്‍ സാമ്ബത്തിക രംഗത്തെ വിദഗ്ധര്‍ ആലോചിച്ചു കൊണ്ടിരിക്കുകയാണ്.

ലോകരാജ്യങ്ങളില്‍ മെച്ചപ്പെട്ട ജീവിത നിലവാരവും സാമ്ബത്തിക ക്രമീകരണവും ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് യു എ ഇ. അതുകൊണ്ടുതന്നെ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് എങ്ങിനെ മെച്ചപ്പെട്ട ഒരു സാമ്ബത്തിക സ്ഥിതി കെട്ടിപ്പടുക്കാം എന്ന ആലോചനയിലാണ് ബന്ധപ്പെട്ട അധികാരികള്‍. പണപ്പെരുപ്പത്തിന്റെ ആഘാതം നികത്താന്‍ യുഎഇ കമ്ബനികള്‍ ജീവനക്കാര്‍ക്ക് പണപ്പെരുപ്പ അലവന്‍സുകള്‍ പരിഗണിക്കുന്നു. ഉയര്‍ന്ന ഇന്ധനം, ഭക്ഷണം, വാടക നിരക്കുകള്‍ എന്നിവ കാരണം പണപ്പെരുപ്പം വര്‍ദ്ധിക്കുന്നതിനാല്‍, ഇന്ധന ബില്ലുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതിനും അധിക നൈപുണ്യത്തില്‍ പരിശീലനവും വികസനവും നല്‍കുന്നതിനും ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാമെന്നും അഭ്യര്‍ത്ഥിക്കണമെന്നും റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍റുകള്‍ നിര്‍ദ്ദേശിച്ചു.

കഠിനമായ സാമ്ബത്തിക കാലത്ത് പ്രൊമോഷനുകള്‍ക്കും ഇന്‍ക്രിമെന്റുകള്‍ക്കുമുള്ള അവരുടെ സാധ്യതകള്‍. പണപ്പെരുപ്പം മറികടക്കാന്‍ ജീവനക്കാരെ സഹായിക്കുന്നതിനായി യുഎഇയിലെ കമ്ബനികള്‍ ഇപ്പോഴും പണപ്പെരുപ്പവുമായി ബന്ധപ്പെട്ട അലവന്‍സിനെക്കുറിച്ച്‌ ആഭ്യന്തരമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ആഗോള റിക്രൂട്ട്മെന്റ് സ്ഥാപനമായ അഡെക്കോ മിഡില്‍ ഈസ്റ്റിലെ സെയില്‍സ് ഡയറക്ടര്‍ വിനീത് മെഹ്റ പറഞ്ഞു. ഉയര്‍ന്ന എണ്ണയുടെയും ഭക്ഷ്യവസ്തുക്കളുടെയും വിലകള്‍ കാരണം ലോകമെമ്ബാടും ഉണ്ടാകുന്ന പണപ്പെരുപ്പത്തിന്റെ വര്‍ദ്ധനവിനെതിരെ അവരെ പിന്തുണയ്ക്കുന്നതിനായി യുഎഇ സര്‍ക്കാര്‍ അടുത്തിടെ താഴ്ന്ന വരുമാനക്കാരായ പൗരന്മാര്‍ക്ക് പണപ്പെരുപ്പ അലവന്‍സ് അവതരിപ്പിച്ചു. ഈ സോഷ്യല്‍ സപ്പോര്‍ട്ട് പ്രോഗ്രാമിന്റെ ഭാഗമായി, സര്‍ക്കാര്‍ ബജറ്റ് ഇരട്ടിയാക്കി 28 ബില്യണ്‍ ദിര്‍ഹമായി വര്‍ദ്ധിപ്പിച്ചു. ഈ പദ്ധതി പ്രകാരം യുഎഇ പൗരന്മാര്‍ക്ക് ഇന്ധനം, വെള്ളം, വൈദ്യുതി, ഭക്ഷണം എന്നിവയ്ക്കുള്ള അലവന്‍സുകള്‍ ലഭിക്കും.

prp

Leave a Reply

*