സ്വവര്‍ഗ വിവാഹം നിയമവിധേയമാകുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി തായ്‌വാന്‍

തായ്‌വാന്‍: തായ്‌വാനില്‍ സ്വവര്‍ഗ വിവാഹം ഇനി നിയമവിധേയം. ഇതോടെ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് തായ്‌വാന്‍. ബില്‍ പാസാക്കിയതോടെ ഇനി വിവാഹം സര്‍ക്കാര്‍ ഏജന്‍സികളില്‍ രജിസ്റ്റര്‍ ചെയ്യാം.

അതേസമയം ഇങ്ങനെ വിവാഹം കഴിക്കുന്ന ദമ്പതികള്‍ക്ക് കടുത്ത ഉപാധികളോടെ കുട്ടികളെ ദത്തെടുക്കാനുള്ള നിയമത്തിനും അംഗീകാരമായി. മെയ് 24 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. മൂന്ന് ബില്ലാണ് പാര്‍ലമെന്റില്‍ വോട്ടിന് പരിഗണിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്വവര്‍ഗ വിവാഹത്തിനെതിരായി അവതരിപ്പിച്ച ബില്ലുകള്‍ പാസായില്ല. മറ്റു രണ്ട് ബില്ലില്‍ ഏതെങ്കിലുമൊന്ന് ഭാവിയില്‍ പാസായാല്‍തന്നെ ഭരണഘടനാ ലംഘനമെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്ന് ഡെമോക്രാറ്റിക്ക് നേതാക്കള്‍ അറിയിച്ചു.

2017ലാണ് സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കി തായ്‌വാന്‍ കോടതി വിധി പ്രസ്താവിച്ചത്. എന്നാല്‍, സമൂഹത്തില്‍നിന്ന് കടുത്ത പ്രതിഷേധമുയര്‍ന്നതിനാല്‍ നിരവധി തവണ അഭിപ്രായ വോട്ടെടുപ്പ് നടത്തേണ്ടി വന്നു. ഇതിനുശേഷമാണ് ബില്‍ ഔദ്യോഗികമായി പാര്‍ലമെന്‍റ് പാസാക്കിയത്.

prp

Leave a Reply

*