LPL: ഗെയ്ല്‍, അഫ്രീഡി, ഷാക്വിബ്… ലേലത്തിന് വമ്ബന്‍ താരങ്ങള്‍, മുന്‍ ഇന്ത്യന്‍ പേസറും ലിസ്റ്റില്‍

കൊളംബോ: ഐപിഎല്‍ മാതൃകയില്‍ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന പ്രഥമ ലങ്ക പ്രീമിയര്‍ ലീഗിലേക്കുള്ള (എല്‍പിഎല്‍) താരലേലത്തില്‍ പല വമ്ബന്‍ താരങ്ങളും അണിനിരക്കും. 150 വിദേശ താരങ്ങളാണ് അടുത്ത മാസം ഒന്നിന് നടക്കാനിരിക്കുന്ന ലേലത്തില്‍ വില്‍പ്പനയ്ക്കുള്ളത്. വിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്ല്‍, പാകിസ്താന്റെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡി, ബംഗ്ലാദേശിന്റെ മിന്നും താരം ഷാക്വിബുല്‍ ഹസന്‍ എന്നിവരെല്ലാം ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യയുടെ മുന്‍ പേസര്‍ മുനാഫ് പട്ടേലും ലേലത്തിനു രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ നിരയിലുണ്ടെന്നതാണ് ശ്രദ്ധേയം. മുനാഫിനെക്കൂടാതെ പ്രവീണ്‍ കുമാര്‍, ഇര്‍ഫാന്‍ പഠാന്‍, യൂസുഫ് പഠാന്‍ സഹോദരന്മാരും മറ്റു ചില ഇന്ത്യന്‍ താരങ്ങളും എല്‍പിഎല്ലില്‍ കളിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓരോ ഫ്രാഞ്ചൈസിക്കും പരമാവധി ആറു വിദേശ താരങ്ങളെയാണണ് വാങ്ങാന്‍ സാധിക്കുക. അഞ്ചു ഫ്രാഞ്ചൈസികളിലായി ആകെ 30 വിദേശ താരങ്ങളും 65 പ്രാദേശി താരങ്ങളും എല്‍പിഎല്ലിന്റെ ഭാഗമാവുമെന്നനു ശ്രീലങ്ക ക്രിക്കറ്റ് (എസ്‌എല്‍സി) വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ടൂര്‍ണമെന്റിന്റെ നടത്തിപ്പിന്റെ ചുമതല ഇന്നൊവേറ്റീവ് പ്രൊഡക്ഷന്‍ ഗ്രൂപ്പിനെയാണ് (ഐപിജി) ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏല്‍പ്പിച്ചിരിക്കുന്നത്.

എല്‍പിഎല്ലിന്റെ പ്രഥമ സീസണ്‍ നവംബര്‍ 14 മുതല്‍ ഡിസംബര്‍ ആറു വരെ നടക്കും. നേരത്തേ ആഗസ്റ്റിലായിരുന്നു ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ കൊവിഡുമായി ബന്ധപ്പെട്ട് സാഹചര്യങ്ങള്‍ അനുകലമല്ലെന്നു കണ്ടെത്തിയതോടെ എല്‍പില്‍ നവംബറിലേക്കു നീട്ടി വയ്ക്കുകയായിരുന്നു.

ദാംബുല്ല അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, പെല്ലെക്കെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, സുരിയവേവ മഹിന്ദ രാജപക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം എന്നീവിടങ്ങളിലായിരിക്കും മല്‍സരങ്ങള്‍. ഹാംബന്‍ടോട്ടയിലായിരിക്കും എല്‍പിഎല്ലിനെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക. ആകെ 23 മല്‍സരങ്ങളാണ് എല്‍പിഎല്ലിലുള്ളത്. കൊളംബോ, കാന്‍ഡി, ഗല്ലെ, ദാംബുല്ല,. ജാഫ്‌ന തുടങ്ങിയ അഞ്ചു നഗരങ്ങളെ പ്രതിനിധീകരിച്ചാണ് അഞ്ചു ഫ്രാഞ്ചൈസികള്‍ എല്‍പിഎല്ലില്‍ കളിക്കുന്നത്.

പല മുന്‍ ഇതിഹാസ താരങ്ങളും ലങ്ക പ്രീമിയര്‍ ലീഗുമായി സഹകരിക്കാന്‍ ഇതിനകം സമ്മതം മൂളിക്കഴിഞ്ഞു. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസങ്ങളായ വിവിയന്‍ റിച്ചാര്‍ഡ്സ്, ബ്രയാന്‍ ലാറ, പാകിസ്താന്‍ ഇതിഹാസങ്ങളായ വസീം അക്രം, ഷുഐബ് അക്തര്‍ എന്നിവരെല്ലാം വിവിധ ഫ്രാഞ്ചൈസികളുടെ ഉപദേശകരായി എല്‍പിഎല്ലിന്റെ ഭാഗമാവുമെന്നാണ് വിവരം.

prp

Leave a Reply

*