വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതിയും തൊഴില്‍നിയമ ഭേദഗതികളും പാസാക്കി രാജ്യസഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു

വിദേശ സംഭാവനാ നിയന്ത്രണ നിയമ ഭേദഗതി (എഫ് സി ആര്‍ എ അമെന്‍ഡ്മെന്റ്) ലോക് സഭയ്ക്ക് പിന്നാലെ രാജ്യസഭയും പാസാക്കി. ഒരു മണിക്കൂര്‍ താഴെ സമയം കൊണ്ട് എഫ് സി ആര്‍ എ ഭേദഗതി ബില്‍ പാസാക്കി. വിദേശത്ത് നിന്ന് പണം സംഭാവനയായി വാങ്ങാന്‍ പുതിയ ഭേദഗതി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മൂന്ന് വിവാദ തൊഴില്‍നിയമ ഭേദഗതി ബില്ലുകളാണ് രാജ്യസഭ ഇന്ന് പാസാക്കിയത്. 300ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ജീവനക്കാരെ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാന്‍ ഉടമയ്ക്ക് അനുമതി നല്‍കുന്ന വിവാദ ഭേഗഗതി അടക്കമുള്ളവയാണിത്.

കാര്‍ഷിക ബില്‍ വോട്ടെടുപ്പില്ലാതെ പാസാക്കിയതിലും എംപിമാര്‍ക്കെതിരായ ഏകപക്ഷീയമായ നടപടിയിലും പ്രതിഷേധ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നു. പാര്‍ലമെന്റിന് പുറത്ത് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക്ക് ഓബ്രിയനും പ്രതിപക്ഷ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. ലോക് സഭയും ഇന്ന് അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞേക്കും. കോവിഡ് കണക്കിലെടുത്താണ് പാര്‍ലമെന്റിന്റെ ഇരു സഭകളും അനിശ്ചിത കാലത്തേയ്ക്ക് പിരിയാന്‍ തീരുമാനിച്ചത്.

ദ ഒക്കുപ്പേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിംഗ് കണ്ടീഷന്‍സ് കോഡ് ബില്‍, ദ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് ബില്‍, സോഷ്യല്‍ സെക്യൂരിറ്റി കോഡ് ബില്‍ തുടങ്ങിയ ബില്ലുകള്‍ ലോക് സഭ ഇന്നലെ പാസാക്കിയിരുന്നു. ഇവ രാജ്യസഭ ഇന്ന് പാസാക്കി.

prp

Leave a Reply

*