ദേശീയ ജലനയം അനുസരിച്ച്‌ സംസ്ഥാനം പുതുക്കിയില്ല: പ്രളയ മുന്നൊരുക്കത്തില്‍ സര്‍ക്കാരിന് വീഴ്ചയെന്ന് സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: പ്രളയ മുന്നൊരുക്കത്തിലും നിയന്ത്രണങ്ങളിലും സര്‍ക്കാരിന് വീഴ്ചയെന്ന് സിഎജി റിപ്പോര്‍ട്ട്.

ദേശീയ ജലനയം അനുസരിച്ച്‌ സംസ്ഥാനം പുതുക്കിയില്ല. പ്രളയ ഹസാര്‍ഡ് മാപ് ലഭ്യമല്ലെന്നും നിയമസഭയില്‍ വച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കഴിഞ്ഞ ആറ് വര്‍ഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 13 തവണ നിരക്ക് കൂട്ടിയെന്നും 24.75 ആയിരുന്ന നികുതി 32 രൂപയിലധികമാക്കിയത് ഉമ്മന്‍ചാണ്ടിയുടെ കാലത്താണെന്നും മന്ത്രി വ്യക്തമാക്കി.

‘കൂട്ടിയവര്‍ തന്നെ കുറയ്ക്കട്ടെ. ഒന്നാം പിണറായി സര്‍ക്കാര്‍ നികുതി കൂട്ടിയില്ല. 2018ല്‍ കുറയ്ക്കുകയാണ് ചെയ്‌തത്‌. ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയിലെത്തിയത് സൈക്കിളിലാണ്. പാര്‍ലമെന്‍റിലേക്ക് പ്രതിപക്ഷം കാളവണ്ടിയില്‍ പോകട്ടെ’- ധനമന്ത്രി പരിഹസിച്ചു. ഇവിടെ നിന്ന് 19 പേര്‍ അവിടെ ഉണ്ടല്ലോയെന്നും മന്ത്രി പറഞ്ഞു.

prp

Leave a Reply

*