വെളളപ്പൊക്ക കെടുതിക്ക് പിന്നാലെ ഹൈദരാബാദില്‍ മറ്റൊരു ഭീഷണി, ആക്രമിക്കാന്‍ ഒരുങ്ങി മുതല, പരിഭ്രാന്തിയില്‍ നാട്ടുകാര്‍ (വീഡിയോ)

ഹൈദരാബാദ്: തെലങ്കാനയില്‍ കനത്തമഴയില്‍ 19 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെളളത്തിന്റെ അടിയിലാണ്. ഹൈദരാബാദ് നഗരത്തെയാണ് കനത്തമഴ കാര്യമായി ബാധിച്ചത്. നഗരത്തില്‍ വെളളക്കെട്ട് രൂക്ഷമാണ്. തെരുവുകള്‍ വെളളത്തിന്റെ അടിയിലായതോടെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.

ജനജീവിതത്തെ മഴ എങ്ങനെ കാര്യമായി ബാധിച്ചു എന്ന് വ്യക്തമാക്കുന്ന നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. കാര്‍ ഒഴുകി പോകുന്നതിന്റേയും കുത്തൊഴുക്കില്‍ മനുഷ്യന്‍ തന്നെ ഒലിച്ചുപോകുന്നതിന്റേയും വീഡിയോകളാണ് പുറത്തുവന്നത്. ഇപ്പോള്‍ മഴയ്ക്ക് പുറമേ പാമ്ബുകളും മുതലകളും ജനങ്ങള്‍ക്ക് ഭീഷണിയാകുകയാണ്.

വെളളത്തിലൂടെ ഒഴുകി എത്തിയ മുതല രണ്ടുപേരെ പിന്തുടരുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. വെളളത്തിലൂടെ നടന്നുപോകുന്ന രണ്ടുപേരെ പിന്തുടരുന്നതും ഇതിനെ കണ്ട് അവര്‍ പേടിച്ച്‌ ഓടി രക്ഷപ്പെടുന്നതുമാണ് വീഡിയോയില്‍. വായ തുറന്ന് ആക്രമിക്കാന്‍ തയ്യാറായി നില്‍ക്കുന്ന മുതലയുടെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

prp

Leave a Reply

*