വിമാനാപകടത്തില്‍ അജയ് വേദ്ഗണ്‍ മരിച്ചുവെന്ന് വ്യാജ വാര്‍ത്ത; സത്യാവസ്ഥ വ്യക്തമാക്കി താരം

ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍ മരിച്ചതായി വ്യാജ വാര്‍ത്ത. താരം സഞ്ചരിച്ച വിമാനം മഹാഹാബലേശ്വറില്‍ തകര്‍ന്നു വീണ് അജയ് മരിച്ചുവെന്ന വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

അജയ് ദേവ്ഗണ്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതായി വാട്ട്സ്‌ആപ്പിലായിരുന്നു വ്യാജ പ്രചാരണം. മഹാരാഷ്ട്രയിലെ സതാര ജില്ലയിലുള്ള മഹാബലേശ്വറിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അജയ് മരിച്ചതായാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. സിനിമയില്‍നിന്നെടുത്ത അജയ് ദേവ്ഗണിന്‍റെ പരുക്കേറ്റ ചിത്രങ്ങള്‍ സഹിതമാണ് പ്രചാരണങ്ങള്‍ നടക്കുന്നത്.

പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗുമായി തിരക്കിലാണ് അജയ് ദേവ്ഗണ്‍. അതിനിടയിലാണ് താരത്തിന്‍റെ മരണ വാര്‍ത്ത പ്രചരിക്കുന്നത്. വിമാനം അപകടത്തില്‍പ്പെട്ടാല്‍ തങ്ങള്‍ ഉറപ്പായും അറിയുമായിരുന്നുവെന്നും അത്തരമൊരു അപകടം ഉണ്ടായിട്ടില്ലെന്നും മഹാബലോശ്വര്‍ പൊലീസ് വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന്‍റെ ഉറവിടം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

 

 

 

 

 

prp

Related posts

Leave a Reply

*