വിമാനാപകടത്തില്‍ അജയ് വേദ്ഗണ്‍ മരിച്ചുവെന്ന് വ്യാജ വാര്‍ത്ത; സത്യാവസ്ഥ വ്യക്തമാക്കി താരം

ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍ മരിച്ചതായി വ്യാജ വാര്‍ത്ത. താരം സഞ്ചരിച്ച വിമാനം മഹാഹാബലേശ്വറില്‍ തകര്‍ന്നു വീണ് അജയ് മരിച്ചുവെന്ന വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. അജയ് ദേവ്ഗണ്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതായി വാട്ട്സ്‌ആപ്പിലായിരുന്നു വ്യാജ പ്രചാരണം. മഹാരാഷ്ട്രയിലെ സതാര ജില്ലയിലുള്ള മഹാബലേശ്വറിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അജയ് മരിച്ചതായാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. സിനിമയില്‍നിന്നെടുത്ത അജയ് ദേവ്ഗണിന്‍റെ പരുക്കേറ്റ ചിത്രങ്ങള്‍ സഹിതമാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗുമായി തിരക്കിലാണ് അജയ് ദേവ്ഗണ്‍. അതിനിടയിലാണ് താരത്തിന്‍റെ മരണ വാര്‍ത്ത […]

ആക്ഷന്‍ ഹീറോ ബിജു’ ബോളിവുഡില്‍ ‘സിങ്കം 3’

എബ്രിഡ് ഷൈന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ആക്ഷന്‍ ഹീറോ ബിജു’ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. പ്രശസ്ത സംവിധായകന്‍ രോഹിത് ഷെട്ടിയാകും സിനിമ ഹിന്ദിയില്‍ ഒരുക്കുക. നായകനായി എത്തുക അജയ് ദേവ്ഗണ്‍ ആയിരിക്കും. മുന്‍പ് സൂര്യ നായകനായ ‘സിങ്ക’ത്തിന്‍റെ റീമേക്ക് ചെയ്യാനായിരുന്നു രോഹിത്തിന്‍റെ പദ്ധതി. ‘സിങ്കം 3’ എന്ന പേരില്‍ സിനിമ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ ഇതേ പേരില്‍ ‘ആക്ഷന്‍ ഹീറോ ബിജു’വാകും ചെയ്യുക എന്നാണ് ബോളിവുഡില്‍ നിന്നുവരുന്ന പുതിയ വാര്‍ത്തകള്‍.