മന്ത്രി ജയലക്ഷ്മിക്കെതിരെ കുറ്റപത്രമായി; ഇനി ശിക്ഷാവിധി

മന്ത്രി ജയലക്ഷ്മിക്കെതിരെ വ്യാജസത്യവാങ്മൂലം നല്‍കിയതിനും തെറ്റായ കണക്കുകള്‍ സമര്‍പ്പിച്ചതിനും  തെരഞ്ഞെടുപ്പ് കമീഷന്‍ കുറ്റപത്രം തയ്യാറാക്കി. കമീഷന്‍റെ മാനന്തവാടി മണ്ഡലം വരണാധികാരി ശീറാം സാംബശിവ റാവു ആണ് ഏഴ് പേജുള്ള കുറ്റപത്രം തയ്യാറാക്കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇലക്ഷന്‍ കമീഷന്‍ ഓഫ് ഇന്ത്യ ശിക്ഷ വിധിക്കും. വിദ്യാഭ്യാസ യോഗ്യത നല്‍കിയതിന് മൂന്നുവര്‍ഷം വരെ തടവുശിക്ഷയും കണക്ക് ബോധിപ്പിക്കാത്തതിന്  മൂന്ന് വര്‍ഷത്തേക്ക് അയോഗ്യയാക്കാനുമുള്ള കുറ്റമാണ് റിപ്പോര്‍ട്ടിലുള്ളത്. ശിക്ഷാവിധികള്‍ കമീഷന്‍റെ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യും.

പരാതിക്കാരന്‍ ആരോപിച്ച കുറ്റങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്നതില്‍ മന്ത്രി പരാജയപ്പെട്ടതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. പരാതിക്കാരന്‍ ഹാജരാക്കിയ 12 തെളിവുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നടപടി എടുക്കാതിരിക്കാനുള്ള എല്ലാ പഴുതുകളും അടച്ചാണ് കുറ്റപത്രം തയ്യാറാക്കിയത്. പ്രീഡിഗ്രി മാത്രമുള്ള ജയലക്ഷ്മി ബിഎ ബിരുദമുണ്ടെന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്. 3,91584 രൂപ തെരഞ്ഞെടുപ്പിനായി ചെലവഴിച്ചതായാണ് കമീഷന് നല്‍കിയ കണക്ക് വിവരം. എന്നാല്‍ അതിനുശേഷം മന്ത്രിയുടെ അക്കൌണ്ടില്‍ 10 ലക്ഷം രൂപയോളം വന്നതായി രേഖകളുണ്ട്. തെരഞ്ഞെടുപ്പ് കമീഷന് മന്ത്രി ഈ കണക്കുകള്‍ നല്‍കിയിരുന്നില്ല.

മന്ത്രിക്കെതിരെ  കെ പി ജീവനാണ് പരാതി നല്‍കിയത്. ഭരണസമ്മര്‍ദം കാരണം 2013 മുതല്‍ ജീവന്‍ നല്‍കുന്ന പരാതികളെല്ലാം തള്ളിക്കളയുകയായിരുന്നു.  പിന്നീട് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഇത് സംബന്ധിച്ച് നടപടികളുടെ വിശദീകരണം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമീഷന് നിര്‍ദേശം നല്‍കി. ഇതേ  തുടര്‍ന്നാണ്  കമീഷന്‍ ജയലക്ഷ്മിക്ക് നോട്ടീസ് അയച്ച് വിചാരണ ചെയ്തത്.

prp

Related posts

Leave a Reply

*