ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ ജാക്പോട്ട് നറുക്കെടുപ്പില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യം എത്തി. ഇത്തവണ അടിച്ചത് ആറ് കോടിയുടെ ലോട്ടറി. ഇരുപത്തിയഞ്ചുകാരനായ ധനേഷ് ആണ് ഈ ഭാഗ്യവാന്. ധനേഷിനൊപ്പം ജോര്‍ദാന്‍ സ്വദേശിയായ യാസന്‍ ഖരിയൗട്ടിയും സമ്മാനത്തുക പങ്കിടും.
കഴിഞ്ഞ ഒന്നര വര്‍ഷമായി ദുബൈയില്‍ ഇലക്ട്രീഷ്യനായി ജോലി നോക്കുകയാണ് ധനേഷ്. ഏതാനും ആഴ്ച മുന്‍പ് അവധിക്കായി കേരളത്തിലേക്ക് മടങ്ങുന്നതിന് തൊട്ടുമുമ്പാണ് ധനീഷിനെ തേടി ആറുകോടിയുടെ ഭാഗ്യം വരുന്നത്. ഇതാദ്യമായാണ് ധനീഷ് ദുബൈ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കുന്നത്.
ആദ്യമായി എടുത്ത ടിക്കറ്റിന് തന്നെ സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ധനീഷ് പറഞ്ഞു. ദൈവത്തിന് നന്ദി പറയുന്നതായും ധനീഷ് പറഞ്ഞു. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ ഏറ്റവുമുയര്‍ന്ന സമ്മാനത്തുകയായ 20 കോടി ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന നറുക്കെടുപ്പില്‍ മലയാളിയായ ഹരികൃഷ്ണന് ലഭിച്ചിരുന്നു.

