ഡീസലിന് നികുതി കുറച്ചു, 9 രൂപ കുറയും; നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിനിടെ, പ്രതിദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഡീസല്‍വിലയില്‍ പൊറുതിമുട്ടിയ ജനത്തെ സഹായിക്കാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ ഇടപെടല്‍. ഡീസലിന്റെ മൂല്യവര്‍ധിത നികുതിയില്‍ ഡല്‍ഹി സര്‍ക്കാര്‍ കുറവ് വരുത്തി. 30 ശതമാനത്തില്‍ നിന്ന് 16.75 ശതമാനമായാണ് ഡീസലിന്റെ മൂല്യവര്‍ധിത നികുതി കുറച്ചത്.

നിലവില്‍ രാജ്യ തലസ്ഥാനത്ത് പെട്രോളിനേക്കാള്‍ മുകളിലാണ് ഡീസലിന്റെ വില. രാജ്യത്തിന്റെ മറ്റെല്ലാ പ്രദേശങ്ങളിലും ഡീസല്‍ വില പെട്രോളിന് താഴെ നില്‍ക്കുമ്ബോഴാണ് ഡല്‍ഹിയിലെ വില വ്യത്യാസം. ഡല്‍ഹിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 80 രൂപ 43 പൈസയാണ്. എന്നാല്‍ ഡീസലിന് 81.94 പൈസ കൊടുക്കണം.

കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുന്ന ഡല്‍ഹി ജനതയ്ക്ക് ഡീസലിന്റെ പ്രതിദിനമുളള വില വര്‍ധന ഇരുട്ടടിയായിരിക്കുകയാണ്. ഇതില്‍ സര്‍ക്കാര്‍ ഇടപെടല്‍ എന്ന നിലയിലാണ് ഡീസലിന്റെ മൂല്യവര്‍ധിത നികുതി കുറച്ചത്. 30 ശതമാനത്തില്‍ നിന്ന് 16.75 ശതമാനമായാണ് മൂല്യവര്‍ധിത നികുതി കുറച്ചത്. ഇതോടെ ഡീസല്‍ വില 82 രൂപയില്‍ നിന്ന് 73.64 രൂപയാകും. പുതിയ നടപടിയോടെ ഡീസല്‍ വിലയില്‍ 8.36 രൂപയുടെ കുറവ് ഉണ്ടാകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മാധ്യമങ്ങളോട്് പറഞ്ഞു.

prp

Leave a Reply

*