ശബരിമലയിൽ സ്ഥിതി സ്ഫോടനാത്മകം; വിധി വരുന്നതു വരെ കാത്തിരിക്കാൻ സുപ്രീം കോടതി

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനത്തിന് വിശാല ബെഞ്ചിന്‍റെ വിധി വരുന്നതു വരെ കാത്തിരിക്കാൻ സുപ്രീം കോടതി. ശബരിമലയിൽ അക്രമം ആഗ്രഹിക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ദർശനത്തിനു സുരക്ഷ തേടി രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ഹർജികളിൽ ഇപ്പോൾ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

വളരെ വൈകാരികമായ ഒരു അന്തരീക്ഷമാണ് ശബരിമലയിൽ നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ ഒരു സംഘർഷത്തിന് ആഗ്രഹിക്കുന്നില്ല. നിങ്ങൾക്കനുകൂലമായി ഇപ്പോൾ ഉത്തരവിറക്കുന്നില്ല. പരിഗണനയിലിരിക്കുന്ന ഒരു വിഷയമാണിത്. ആത്യന്തികമായി നിങ്ങൾക്കനുകൂലമാകുന്ന ഒരു സ്ഥിതിയാണ് ഉണ്ടാകുന്നതെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഞങ്ങൾ സംരക്ഷണം നൽകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അക്രമത്തെ ഞങ്ങൾ എതിർക്കുന്നുവെന്ന് ബിന്ദു അമ്മിണിക്ക് വേണ്ടി ഹാജരായ ഇന്ദിര ജെയ്സിങ് പറഞ്ഞപ്പോൾ ഞങ്ങൾക്കറിയാം നിയമം നിങ്ങൾക്കനുകൂലമാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ മറുപടി. എന്നാൽ രാജ്യത്തെ സ്ഥിതി സ്ഫോടനാത്മകമാണ്. ശബരിമല അവയിൽ ഒന്നാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് കോടതിയുടെ വിവേചനാധികാരം ഉപയോഗിച്ച് ഈ ഹർജികളിൽ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

courtsey content - news online+
prp

Leave a Reply

*