രണ്ടു തവണ മത്സരിച്ചവരെ മാറ്റാന്‍ സിപിഎം കാണിച്ച ആര്‍ജ്ജവം കോണ്‍ഗ്രസിനുണ്ടോ? തോമസ് ഐസക്

ആലപ്പുഴ: രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ മാറി നില്‍ക്കണം എന്ന് പറയാനുള്ള ആര്‍ജവം സിപിഎമ്മിനേയുള്ളൂ. അതൊരിക്കലും കോണ്‍ഗ്രസിന് കഴിയില്ലെന്നും ധനമന്ത്രി തോമസ് ഐസക്. കുറേ വര്‍ഷം ജനപ്രതിനിധി ആകുമ്ബോള്‍ ആളുകള്‍ക്ക് തീര്‍ച്ചയായും സ്നേഹം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടാതിരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴയിലെ സി പി എമ്മിന്റെ പുതിയ സ്ഥാനാര്‍ത്ഥി പി പി ചിത്തരഞ്ജനെ സ്വാഗതം ചെയ്ത് മന്ത്രി. ആലപ്പുഴയിലെ യുവനിര സഖാക്കളില്‍ ഏറ്റവും ഊര്‍ജസ്വലനെന്നാണ് ചിത്തരഞ്ജന്‍ . തീരദേശത്തെ മത്സ്യത്തൊഴിലാളി മുന്നേറ്റത്തിന്റെ ചാലകശക്തിയാണ് ചിത്തരഞ്ജനെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലു തിരഞ്ഞെടുപ്പുകളിലും തനിക്ക് നല്ല ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച ആലപ്പുഴയിലെ വോട്ടര്‍മാര്‍ ഈ തിരഞ്ഞെടുപ്പില്‍ ചിത്തരഞ്ജനെയും വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും ഐസക്ക് അഭ്യര്‍ത്ഥിച്ചു.

രണ്ടാം പിണറായി സര്‍ക്കാരിന് വേണ്ടിയാണ് ഇനിയുള്ള മത്സരം. കിഫ്ബി വഴി ആലപ്പുഴ ജില്ലയില്‍ തുടങ്ങിയ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പി.പി.ചിത്തരഞ്ജനെ വിജയിപ്പിക്കേണ്ടതുണ്ട്. അതിനുള്ള അംഗീകാരം ജനം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുജറാത്തിനേക്കാള്‍ വികസനം കേരളത്തിലുണ്ടാക്കാന്‍ പോകുകയാണ്. സ്ഥാനാര്‍ത്ഥിത്വ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ പോസ്റ്റര്‍ പ്രതിഷേധമൊക്കെ സ്വാഭാവികമാണ് എന്നാലും ഉന്നം വെച്ചുള്ള പരാമര്‍ശങ്ങളാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ആഴക്കടല്‍ വിവാദം ഒക്കെ അതില്‍ വന്നിട്ടുണ്ട് എങ്കിലും ആരാണ് പോസ്റ്ററിന് പിന്നിലെ രാഷ്ട്രീയ ബുദ്ധിയെന്നത് അന്വേഷിക്കും.

prp

Leave a Reply

*