കോവിഡ് രണ്ടാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ; ആശങ്കയോടെ സംസ്ഥാനം

തിരുവനന്തപുരം : കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പില്‍ ആശങ്കയോടെ സംസ്ഥാനം. കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലാണ് കോവിഡ് രണ്ടാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കേരളത്തില്‍ കോവിഡ് ആശങ്കാജനകമായി പടരുന്നതിനിടയിലാണ് രണ്ടാം തരംഗത്തിന് സാധ്യത എന്ന കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ് കൂടി എത്തിയത്. ഇത് ആശങ്ക ഇരട്ടിപ്പിക്കുകയാണ്. രോഗ പ്രതിരോധത്തിലുണ്ടായ വീഴ്ച്ചയാണ് രണ്ടാം തരംഗത്തിന് കാരണമാകുന്നത്. മാത്രമല്ല രോഗ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിയാതെ വരുന്നതും രോഗികളെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തിച്ചു. കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പ് വന്നതോടെ ഇനി നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് കൂടിയ അവലോകന യോഗത്തിലെ നിര്‍ദ്ദേശം.

ജനത്തിരക്ക് ഏറുന്ന പരിപാടികള്‍ ഇനി അനുവദിക്കേണ്ടെന്നാണ് തീരുമാനം. പോലീസ് ഇടപെടല്‍ കാര്യക്ഷമമാക്കണം. ഒപ്പം സെക്‌ട്രല്‍ മജിസ്ട്രേറ്റുമാരുടെ ഇടപെടല്‍ ഊര്‍ജിതപ്പെടുത്താനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു. ഇതിന് പുറമേ എതെല്ലാം തലങ്ങില്‍ നിയന്ത്രണം വേണമെന്ന കാര്യം വിവിധ വകുപ്പുകളെ കൂടി ഉള്‍പ്പെടുത്തി പ്രത്യേക യോഗം കൂടി തീരുമാനിക്കാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം.

prp

Leave a Reply

*