വളര്‍ത്തു നായയ്‌ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു: നായ ക്വാറന്റീനില്‍

ലണ്ടന്‍: യുകെയില്‍ വളര്‍ത്തുനായയ്‌ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. യുകെയിലെ ചീഫ് വെറ്റിനറി ഓഫീസര്‍ ക്രിസ്റ്റീന്‍ മിഡില്‍മിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

നവംബര്‍ മൂന്നിന് വെയ്ബ്രിഡ്ജിലെ അനിമല്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത്ത് ഏജന്‍സിയില്‍ നടത്തിയ പരിശോധനയിലാണ് നായക്ക് രോഗമുള്ളതായി സ്ഥിരീകരിക്കുന്നത്.

നായ ഇപ്പോള്‍ വീട്ടില്‍ ചികിത്സയിലാണ്. കൊറോണ പോസിറ്റിവായ ഉടമയില്‍ നിന്നാണ് നായയ്‌ക്ക് രോഗം സ്ഥിരീകരിച്ചതെന്നാണ് സൂചന. നായയുടെ യജമാനന് കൊറോണ പോസിറ്റീവ് ആയിരുന്നു. എന്നാല്‍ മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്ക് കൊറോണ വൈറസ്് പടരുമോ എന്നതില്‍ തെളിവുകളില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

നായകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണെന്നും രോഗലക്ഷണങ്ങള്‍ ഈ നായയും കാണിച്ചെന്നും ക്രിസ്റ്റീന്‍ പറഞ്ഞു. നായ ക്വാറന്റീനില്‍ കഴിയുകയാണ്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.

prp

Leave a Reply

*