ഇംഗ്ലണ്ടില്‍ ആശങ്കയായി ലാസ്സ പനി; പനി, തളര്‍ച്ച, തലവേദന, ഛര്‍ദി, വയറിളക്കം തുടങ്ങിയവ രോഗലക്ഷണങ്ങള്‍‌; ഈ പനിയെ പേടിക്കേണ്ടതുണ്ടോ..?

യുകെ : ഇംഗ്ലണ്ടില്‍ ആശങ്കയായി ലാസ്സ പനി. യുകെ ആരോഗ്യ സംരക്ഷണ ഏജന്‍സിയുടെ വിവരപ്രകാരം രണ്ട് പേര്‍ക്ക് ലാസ്സ പനി സ്ഥിരീകരിച്ചു.

ഒരാള്‍ നിരീക്ഷണത്തിലുമാണ്. അടുത്തിടെ പടിഞ്ഞാറന്‍ ആഫ്രിക്കയിലേക്ക് സഞ്ചരിച്ച ഒരു കുടുംബത്തിലുള്ളവര്‍ക്കാണ് പനി സ്ഥിരീകരിച്ചത്. 2009-ന് ശേഷം യുകെയില്‍ ഇപ്പോള്‍ ആദ്യമായാണ് പനി സ്ഥിരീകരിക്കുന്നത്. പനി സ്ഥിരീകരിച്ചവരില്‍ ഒരാള്‍ക്ക് ഇപ്പോള്‍ ഭേദമായിട്ടുണ്ട്. മറ്റെയാള്‍ പ്രത്യേക ചികില്‍ലയിലാണ്.

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ സാന്നിധ്യമുള്ള ലാസ്സ വൈറസില്‍ നിന്ന് പകരുന്ന വൈറല്‍ രോഗബാധയാണ് ലാസ്സ ഫിവര്‍. നൈജീരിയ, ലൈബീരിയ, ഗിനിയ എന്നിവിടങ്ങളിലാണ് ഈ വൈറസ് കൂടുതലായി കാണപ്പെടുന്നത്. രോഗബാധയുള്ള എലികളുടെ വിസര്‍ജ്യത്തില്‍ നിന്ന് ഭക്ഷണത്തിലൂടെയോ വീട്ട് സാധനങ്ങിളിലൂടെയോ ആണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്.

പനി, തളര്‍ച്ച, തലവേദന, ഛര്‍ദി, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍‌. മുഖത്ത് നീര് വെയ്ക്കല്‍, ശ്വാസകോശത്തില്‍ അണുബാധ, വായില്‍ നിന്നും മൂക്കില്‍ നിന്നും സ്വകാര്യ ഭാഗത്ത് നിന്നും രക്തസ്രാവം, രക്തസമ്മര്‍ദം കുറയുക തുടങ്ങിയ അസുഖങ്ങളും പലരിലും കണ്ടു വരുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ലാസ്സ ഫിവര്‍ വേഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല. അതിനാല്‍ തന്നെ ഇത് ഏറെ അപകടകാരിയല്ല. മരണസാധ്യതയും വളരെ കുറവാണ്. രോഗംബാധിച്ചവരില്‍ 1 ശതമാനം മാത്രമാണ് മരണപ്പെട്ടിട്ടുള്ളത്.

prp

Leave a Reply

*