ചൈന-ഓസ്ട്രേലിയ സൈബര്‍ പോരാട്ടം; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയെ ബ്ലോക്ക് ചെയ്‌ത് വി‌ ചാറ്റ്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ സൈനികന്റെ വ്യാജചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ ചൈനയെ വിമര്‍ശിക്കാന്‍ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വി ചാറ്റ് ഉപയോഗിച്ച്‌ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. എന്നാല്‍ ഈ സന്ദേശമാണ് ഇപ്പോള്‍ വി ചാ‌റ്റ് ബ്ളോക് ചെയ്‌തിരിക്കുന്നത്. അഫ്ഗാന്‍ കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ചു നില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ സൈനികന്‍ എന്ന രീതിയിലായിരുന്നു വ്യാജ ട്വീറ്റ്. വിഷയത്തില്‍ മാപ്പ് പറയണമെന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് സാവോ ലിജിയാന്‍ അഫ്ഗാന്‍ ബാലന്റെ കഴുത്തില്‍ കത്തിവച്ച്‌ നില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ സൈനികന്റെ ചിത്രം ട്വീ‌റ്റ് ചെയ്‌തത്.വ്യാജ ട്വീ‌റ്റ് ഉപയോഗിച്ച ചൈനയുടെ നടപടിയില്‍ അമേരിക്കയും തായ്‌വാനും ന്യൂസിലാന്റും ഫ്രാന്‍സും അതൃപ്‌തി രേഖപ്പെടുത്തി. സംഭവത്തില്‍ അമേരിക്കയുടെ നിയുക്ത ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് ജേക്ക് സുള‌ളിവന്‍ ഓസ്‌ട്രേലിയയ്‌ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്.

prp

Leave a Reply

*