ചിമ്മിനിയില്‍ കാട് കയറാതെ കാട്ടാനക്കൂട്ടം, വിനോദ സഞ്ചാരികള്‍ ആശങ്കയില്‍

തൃശൂര്‍: ചിമ്മിനി മേഖലയില്‍ കാട്ടാന പേടിയില്‍ വിനോദ സഞ്ചാരികളും നാട്ടുകാരും. ഇന്നലെ വൈകീട്ട് ചീമ്മിനി ഡാം കാണാനെത്തിയ നിരവധി പേരാണ് കാട്ടാനകളുടെ മുന്നില്‍ അകപ്പെട്ടത്. ഡാമില്‍ നിന്നുള്ള റോഡിലാണ് ഒരു കൂട്ടം നാട്ടാനകള്‍ നിലയുറപ്പിച്ചിരുന്നത്. എകദേശം ഒന്നര മണിക്കൂറോളം നേരമാണ് ഇവ റോഡില്‍ നിന്നത്. കുട്ടി ആനകളടക്കം ഒമ്ബത് കാട്ടാനകളാണ് ഉണ്ടായിരുന്നത്. ചിമ്മിനി ഡാമിന്‍രെ പരിസരത്തും ഇടയിലും ഉള്ളവരാണ് കുടുങ്ങിയത്.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കാട്ടാനകളുടെ സാന്നിദ്ധ്യം കൂടുതലാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വലിയകുളം കമലയിറക്കത്താണ് ആനകള്‍ നിലയുറപ്പിച്ചിരുന്നത്. തുടര്‍ന്ന് വനപാലകര്‍ എത്തി ഏറെ നേരത്തെ പരിശ്രമത്തിലാണ് ഇവയെ റോഡില്‍ നിന്ന് മാറ്റിയത്. ഇന്നലെ രാവിലെയും കട്ടാനകളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

പ്രദേശത്തെ റബ്ബര്‍ തോട്ടത്തിലെ പാല്‍പുര നശിപ്പിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയതോടെ ചിമ്മിനി ഡാം സന്ദര്‍ശിക്കുന്നതിന് നൂറുക്കണക്കിന് പേരാണ് എത്തുന്നത്. കാട്ടാനകൂട്ടങ്ങള്‍ കൂടുതലായി ഇറങ്ങിയതോടെ സഞ്ചാരികളും ആശങ്കയിലാണ്. പാലപ്പിള്ളിയില്‍ തോട്ടം മേഖലകളിലേക്ക് കാട്ടാനകള്‍ വീണ്ടും എത്തുന്നായി തൊഴിലാളികള്‍ പറഞ്ഞു.

ഇതു മൂലം പകല്‌ സമയത്ത് പോലും ജോലിക്ക് ഇറങ്ങാന്‍ സാധിക്കാത്ത സ്ഥിതി വിശേഷമാണ് നിലനില്‌ക്കുന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു. സ്ത്രീകളടക്കമുള്ള നൂറുക്കണക്കിന് പേരാണ് തോട്ടം മേഖലയില്‌ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്നത്. പാലപ്പിള്ളിയില്‍ ആഴ്ച്ചകള്‍ക്ക് മുമ്ബ് രണ്ട് പേരെ കാട്ടാനകള്‍ ചവിട്ടി കൊന്നതിന് ശേഷം മേഖലയില്‍ വനപാലകര്‍ കൂടുതല്‍ ശ്രദ്ധചെലുത്തിയിരുന്നെങ്കിലും ഇപ്പോള്‍ നടപടികള്‍ അയഞ്ഞതോടെ ഒരാഴ്ച്ചയായി വീണ്ടും ഇറങ്ങി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരെ ആക്രമിച്ചിരുന്നു.

prp

Leave a Reply

*