ടേസ്റ്റി ചിക്കന്‍ബോള്‍സ്

വൈകീട്ടത്തെ ചായയ്ക്കൊപ്പം അല്‍പ്പം എരിവുള്ള ഒരു പലഹാരമായാലോ?  തയ്യാറാക്കുവാന്‍ എളുപ്പവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതുമായ ഒരു പലഹാരമാണ് ചിക്കന്‍ ബോള്‍സ്.
അല്‍പ്പം എരിവോടുകൂടിയുള്ള ഈ പലഹാരം തയ്യാറാക്കുന്നതെങ്ങിനെയെന്നു നോക്കൂ,DSC_1131

ആവശ്യമുള്ള സാധനങ്ങള്‍

  • ചിക്കന്‍- അരക്കിലോ
  • മുട്ട- 8 എണ്ണം
  • കറുവപ്പട്ട പൊടിച്ചത്- ചെറിയ കഷ്ണം
  • ഏലക്കായ പൊടിച്ചത്- അഞ്ച് എണ്ണം
  • ഗരം മസാലപ്പൊടി- ഒരു ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി- രണ്ട് ടീ സ്പൂണ്‍
  • മല്ലിപ്പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
  • മുളക് പൊടി- ഒരു ടേബിള്‍ സ്പൂണ്‍
  • വെളുത്തുള്ളി- 15 അല്ലി
  • പച്ചമുളക്- 8 എണ്ണം
  • സവാള- 3 എണ്ണം
  • ഇഞ്ചി- ചെറിയ കഷ്ണം
  • മല്ലിയില, കറിവേപ്പില- പാകത്തിന്
  • വെളിച്ചെണ്ണ- 200 ഗ്രാം
  • ബ്രെഡ്‌ പൊടി – അല്‍പ്പം
  • ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • ഗരംമസാലപ്പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളക് പൊടി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് ഇറച്ചി നന്നായി വേവിച്ച് മാറ്റി വയ്ക്കുക.
  • അതിനു ശേഷം, മറ്റൊരു പാനില്‍ പച്ചമുളക്, സവാള, ഇഞ്ചി, മല്ലിയില, കറിവേപ്പില എന്നീ ചേരുവകള്‍ ചേര്‍ത്ത് നന്നായി വഴറ്റുക.
  • ഇതിലേക്ക് മുട്ടയും കറുവപ്പട്ട പൊടിച്ചതും കൂടി മിക്‌സ് ചെയ്യുക.
  • ഇതിന് ശേഷം ഇറച്ചിക്കൂട്ട് ചേര്‍ത്ത് ഇളക്കുക.
  • തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം ചെറിയ ഉരുളകളാക്കി ബ്രെഡ്‌ പൊടിയില്‍ മുക്കി, ഒരു ഉണ്ണിയപ്പ ചട്ടിയില്‍ എണ്ണയൊഴിച്ച് അതിലേക്ക് വെച്ച്  പാകം ചെയ്യുക. ബ്രൗണ്‍ നിറമായാല്‍ മറിച്ചിടണം.
  • ഇരുവളവും ബ്രൗണ്‍ നിറമായാല്‍ ഇത് അടുപ്പില്‍ നിന്ന് മാറ്റാം. നാലുമണിപ്പലഹാരം റെഡി.
prp

Leave a Reply

*