വാ​ഹ​ന​പ​രി​ശോ​ധ​ന​യു​ടെ മ​റ​വി​ല്‍ മോ​ഷ​ണം; യു​പി​യി​ല്‍ നാ​ല് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്റ്റി​ല്‍

ല​ക്നോ: വാ​ഹ​ന​പ​രി​ശോ​ധ​ന​യു​ടെ മ​റ​വി​ല്‍ സ്വ​ര്‍​ണ ക​വ​ര്‍​ച്ച ന​ട​ത്തി​യ നാ​ല് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പു​രി​ലാ​ണ് സം​ഭ​വം. ത​ല​സ്ഥാ​ന​മാ​യ ല​ക്നോ​വി​ല്‍ നി​ന്നും 200 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ബ​സ്തി എ​ന്ന സ്ഥ​ല​ത്താ​ണ് നാ​ല് പേ​രെ​യും നി​യ​മി​ച്ച​ത്. ജ്വ​ല്ല​റി ഉ​ട​മ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ഇ​വ​ര്‍​ക്ക് കൈ​മാ​റി​യ ര​ണ്ടു പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ധ​ര്‍​മേ​ന്ദ്ര യാ​ദ​വും മൂ​ന്ന് കോ​ണ്‍​സ്റ്റ​ബി​ളു​മാ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജ്വ​ല്ല​റി ഉ​ട​മ​യും സ​ഹാ​യി​യും ബു​ധ​നാ​ഴ്ച ഗോ​ര​ഖ്പു​രി​ല്‍ നി​ന്നും ല​ക്നോ​വി​ലേ​ക്ക് ബ​സി​ല്‍ വ​രു​ന്ന​തി​നി​ടെ​യാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​യെ​ന്ന വ്യാ​ജേ​ന ഇ​വ​ര്‍ വാ​ഹ​നം ത​ട​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ജ്വ​ല്ല​റി ഉ​ട​മ​യോ​ടും സ​ഹാ​യി​യോ​ടും പ​രി​ശോ​ധ​ന​യ്ക്കാ​യി വാ​ഹ​ന​ത്തി​ല്‍ നി​ന്നു​മി​റ​ങ്ങാ​ന്‍ ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​യ​തി​ന് ശേ​ഷം ഇ​വ​ര്‍ സ്വ​ര്‍​ണ​വു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ നി​ന്നും 19 ല​ക്ഷം രൂ​പ​യും 16 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണ​വും വെ​ള്ളി​യും മോ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച കാ​റും ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ര്‍ നാ​ലു പേ​രെ​യും പോ​ലീ​സ് സേ​ന​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കു​മെ​ന്ന് ഗോ​ര​ഖ്പു​ര്‍ പോ​ലീ​സ് മേ​ധാ​വി ജോ​ഗേ​ന്ദ്ര കു​മാ​ര്‍ അ​റി​യി​ച്ചു.

prp

Leave a Reply

*