കേന്ദ്രമന്ത്രിമാര്‍ കോടീശ്വരന്മാര്‍: ഇതില്‍ ക്രിമിനല്‍ കേസുള്ളവരും

കേന്ദ്രമന്ത്രിമാരില്‍ 78 പേരില്‍ 72 മന്ത്രിമാരും കോടീശ്വരന്മാര്‍. നാമനിര്‍ദേശപത്രിക നല്‍കിയപ്പോള്‍ കൊടുത്ത സത്യവാങ്മൂലത്തെ അടിസ്ഥാനപ്പെടുത്തി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണ് ഈ വിവരംപുറത്തുവിട്ടത്. മന്ത്രിസഭയിലേയ്ക്ക് ഇപ്പോള്‍ കയറിയവരുടെ ശരാശരി ആസ്തി 8.73 കോടി രൂപയാണ്. അകെ മന്ത്രിമാരുടെ ആസ്തി ശരാശരി 12.94 കോടി രൂപയാണ്.modi-cabinet_650x400_61467986206

എം.ജെ. അക്ബറാണ് പുതിയ മന്ത്രിമാരില്‍ ഏറ്റവും വലിയ കോടീശ്വരന്‍. 44.90 കോടിയാണ് അദ്ദേഹത്തിന്‍റെ ആസ്തി . കായികമന്ത്രിയായ വിജയ് ഗോയലിന് 30 കോടിയുടെ ആസ്തിയുണ്ട്. സ്വത്തിന്‍റെ കാര്യത്തില്‍ അരുണ്‍ ജെയ്റ്റ്‌ലി, ഹര്‍സിമ്രത് ബാദല്‍, പീയുഷ് ഗോയല്‍ എന്നിവരാണ് ഏറ്റവും മുമ്പില്‍. 60.97 ലക്ഷം രൂപ മാതരം ആസ്തിയുള്ള അനില്‍ മാധവ് ദാവെക്കാണ് പുതിയ മന്ത്രിമാരില്‍ ഏറ്റവും കുറവ് ആസ്തിയുള്ളത്.

30 ശതമാനം കേന്ദ്രമന്ത്രിമാരും ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണ്. 78 മന്ത്രിമാരില്‍ 24 പേര്‍ക്കെതിരെയാണ് കേസുകളുള്ളത്. ഇതില്‍ 14 പേര്‍ക്കും ബലാത്സംഗം, കൊലപാതകശ്രമം, തിരഞ്ഞെടുപ്പ് ചട്ടലംഘനം അടക്കമുള്ള ഗൗരവമായ ക്രിമിനല്‍ കേസുകളുണ്ട്.
prp

Leave a Reply

*