48 വര്‍ഷങ്ങള്‍ക്ക് ശേഷം ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം നേടി ഇന്ത്യ

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പുരുഷവിഭാഗം ട്രിപ്പിള്‍ ജമ്പില്‍ ഇന്ത്യക്ക് സ്വര്‍ണം. നാല്‍പ്പത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പഞ്ചാബിലെ അമൃത്സര്‍ സ്വദേശിയായ അര്‍പീന്ദര്‍ സിങ്ങ് സ്വര്‍ണം സ്വന്തമാക്കിയത്. 16.77 മീറ്റര്‍ ദൂരം താണ്ടിയാണ് അര്‍പീന്ദര്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയെടുത്തത്. ട്രിപ്പിള്‍ ജമ്പില്‍ 16.62 മീറ്റര്‍ താണ്ടിയ ഉസ്‌ബെക്കിസ്ഥാന്‍ താരം റുസ്ലാന്‍ കുര്‍ബാനോവ് വെള്ളിയും 16.56 മീറ്റര്‍ കണ്ടെത്തിയ ചൈനയുടെ നിലവിലെ സ്വര്‍ണമെഡല്‍ ജേതാവ് ഷു കാവോ വെങ്കലവും നേടി. പുരുഷന്മാരുടെ മിഡില്‍വെയ്റ്റ് 75 കി.ഗ്രാമില്‍ വികാസ് കൃഷ്ണനും ലൈറ്റ് […]

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം ലക്ഷ്യമിട്ട് പതിനഞ്ചുകാരന്‍

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഓഗസ്ത് പതിനെട്ടിന് ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ കൗമാരതാരം അനീഷ് ഭന്‍വാല ലക്ഷ്യം വെക്കുക സ്വര്‍ണത്തിലേക്ക്. പതിനഞ്ചുവയസുമാത്രം പ്രായമുള്ള അനീഷ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വിസ്മയമാണ്. 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലായിരുന്നു അനീഷിന്‍റെ സ്വര്‍ണനേട്ടം. അന്താരാഷ്ട്ര ടൂര്‍ണമെന്‍റുകളില്‍ ഇതിനകംതന്നെ അനീഷ് വരവറിയിച്ചിട്ടുണ്ട്. ഐഎസ്എസ്എഫ് ലോക ചാമ്പ്യന്‍ഷിപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയിലെ പ്രകടനം എടുത്തപറയേണ്ടതാണ്. ഇടത്തരം കുടുംബത്തില്‍നിന്നും ഷൂട്ടിംഗ് ലോകത്തെത്തപ്പെട്ട അനീഷ് പഠനത്തിന്‍റെ ഇടവേളകളിലാണ് ഇഷ്ടയിനമായ ഷൂട്ടിംഗില്‍ പരിശീലനം നടത്തുന്നത്. […]

വനിതാ ലോകക്കപ്പ് ഹോക്കി: ഇറ്റലിയെ തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറില്‍

ലണ്ടന്‍: വനിതാ ലോകകപ്പ് ഹോക്കിയില്‍ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ഏഷ്യന്‍ ചാമ്പ്യന്മാരായ ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒമ്പതാം മിനിട്ടില്‍ നവജ്യോത് കൗര്‍ എടുത്ത പെനല്‍റ്റിയില്‍ നിന്ന് ലാല്‍റെംസിയാമി ആണ് ഇന്ത്യയുടെ സ്കോറിംഗ് തുടങ്ങിവെച്ചത്. റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ പിന്നിലായിരുന്നെങ്കിലും ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ വമ്ബന്‍മാരെ അട്ടിമറിച്ചെത്തിയ ഇറ്റലിയെ കരുതലോടെയാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യ ക്വാര്‍ട്ടറില്‍ ഗോള്‍ നേടിയതോടെ ആത്മവിശ്വാസത്തോടെ ആക്രമിച്ചുകളിച്ച ഇന്ത്യക്ക് പക്ഷെ രണ്ടാം ഗോളിനായി കാത്തിരിക്കേണ്ടിവന്നു. 45-ാം മിനുട്ടില്‍ നേഹാ ഗോയലിലൂടെ രണ്ടാം ഗോള്‍ […]

ലാ ലിഗ: ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് തോല്‍വി

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്‍റെ പുതിയ സീസണിന് മുന്നോടിയായി സംഘടിപ്പിച്ച ടൊയോട്ട യാരിസ് ലാ ലിഗ വേൾഡ് ലീഗിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് തോല്‍വി. കേരള ബ്ലാസ്റ്റേഴ്സിനെതിരെ മെല്‍ബണ്‍ സിറ്റി എഫ്‌സി എതിരില്ലാതെ ആറ് ഗോളുകളാണ് നേടിയത്. മെൽബൺ സിറ്റി എഫ്.സി.ക്കുവേണ്ടി മക്ഗ്രീ ഇരട്ടഗോളുകൾ നേടി. 33, 75 മിനിറ്റുകളിലായിരുന്നു മക്ഗ്രീയുടെ ഗോളുകൾ. ഡാരിയോ വിദോസിച്ച് (30′), ലാൽചാൻ വെയ്ൽസ് (57′), ഡാമി നജാരിനെ (75′), ഫോർണാരോളി (78′) എന്നിവരാണ് മെൽബൺ സിറ്റിയുടെ ഗോളുകൾ നേടിയത്. […]

ലാലിഗ പ്രീസീസണ്‍; വിനീത് കളിക്കില്ല

കൊച്ചി: കൊച്ചിയില്‍ തുടങ്ങുന്ന ലാലിഗ ഫുട്ബോള്‍ പ്രീസീസണ്‍ ടൂര്‍ണമെന്‍റിന് തയാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിന് തിരിച്ചടി. സ്ട്രൈക്കര്‍ സി.കെ.വിനീതിന് ടൂര്‍ണമെന്‍റില്‍ കളിക്കാന്‍ കഴിയില്ല. താടിയെല്ലിനേറ്റ പരിക്കാണ് വിനീതിന് തിരിച്ചടിയായത്. വിനീതിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാ​​​ജ്യ​​​ത്തെ ആ​​​ദ്യ പ്രീ​​​സീ​​​സ​​​ണ്‍ ഫു​​​ട്ബോ​​​ള്‍ ടൂര്‍ണമെന്‍റിനാണ് കൊച്ചി ചൊവ്വാഴ്ച മുതല്‍ വേദിയാകുന്നത്. ഓ​​​സ്ട്രേ​​​ലി​​​യ​​​ന്‍ ലീ​​​ഗ് ടീ​​മാ​​യ മെ​​​ല്‍​​​ബ​​​ണ്‍ സി​​​റ്റി എ​​​ഫ്സി​​​യും കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സും ത​​​മ്മി​​​ലാ​​​ണ് ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​രം. സ്പാ​​​നി​​​ഷ് ലീ​​​ഗി​​​ലെ ജി​​​റോ​​​ണ എ​​​ഫ്സി​​​യാ​​ണു ടൂ​​​ര്‍​​​ണ​​​മെ​​​ന്‍റി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മൂ​​ന്നാ​​മ​​ത്തെ ടീം.

ചരിത്ര പോരാട്ടത്തിന് ഇനി 3 ദിവസം; ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയില്‍ തിരിച്ചെത്തി,

അഹമ്മദബാദിലെ ഒരാഴ്ചയ്ക്ക് മേലെയായുള്ള പരിശീലനത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീം കേരളത്തില്‍ തിരിച്ചെത്തി. ജൂലൈ ഇരുപത്തി നാലാം തീയതി ആരംഭിക്കുന്ന പ്രീസീസണ്‍ ടൂര്‍ണമെന്‍റിനായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ കേരളത്തില്‍ എത്തിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെ മൂന്ന് ടീമുകളാണ് പ്രീസീസണ്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഇതില്‍ ഓസ്ട്രേലിയന്‍ ക്ലബായ മെല്‍ബണ്‍ സിറ്റി രണ്ട് ദിവസം മുമ്പ് കൊച്ചിയില്‍ എത്തിയിരുന്നു. മൂന്നാം ടീമായ സ്പാനിഷ് ക്ലബ് ജിറോണ രണ്ട് ദിവസത്തിനകം കേരളത്തില്‍ എത്തും. ഇപ്പോള്‍ ഇംഗ്ലണ്ടിലാണ് ജിറോണ ഉള്ളത്. ഇന്ന് കൊച്ചി […]

ലോകം കീഴടക്കി ഫ്രഞ്ച്പട

മോസ്‌കോ: 2018 റഷ്യന്‍ ലോകകപ്പിന്‍റെ കിരീടം മുത്തമിട്ട് ഫ്രാന്‍സ്. ഗോള്‍ മഴ പെയ്തിറങ്ങിയ ഫൈനലില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് ലോകകിരീടത്തില്‍ മുത്തമിട്ടത്. 1998ല്‍ സ്വന്തം മണ്ണില്‍ ലോകകപ്പ് ഉയര്‍ത്തിയതിന് ശേഷം ഫ്രഞ്ച് പടയുടെ ആദ്യ ലോകകപ്പ് വിജയമാണിത്. ആദ്യമായി ലോകകിരീടത്തിനായി പൊരുതിക്കളിച്ച ക്രൊയേഷ്യ രണ്ടാം സ്ഥാനവുമായി അഭിമാനത്തോടെ മടക്കം. പ്രതിരോധവും മുന്നേറ്റവുമായി അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ 19ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ മാന്‍സുക്കിചിന്‍റെ സെല്‍ഫ് ഗോളിലൂടെയാണ് ഫ്രാന്‍സ് ആദ്യ ലീഡ് നേടിയത്. കോര്‍ണര്‍ […]

ഹിറ്റ്മാന്‍റെ ബാറ്റിംഗില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 269 റണ്‍സ് വിജയലക്ഷ്യവുമായാണ് ഇന്ത്യ ബാറ്റിംഗിനിറങ്ങിയത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ എട്ട് വിക്കറ്റിന്‍റെ ലക്ഷ്യം കണ്ടു. 114 ബോളില്‍ പുറത്താകാതെ 137 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സാണ് ഇന്ത്യയ്ക്ക് മികച്ച വിജയം നേടികൊടുത്ത്. കുല്‍ദീപ് യാദവിനൊപ്പം രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ വിജയ ശില്‍പ്പി. ഏകദിന മത്സരങ്ങളില്‍ 18ാം സെഞ്ച്വറിയാണ് രോഹിത് ശര്‍മ്മ സ്വന്തമാക്കിയിരിക്കുന്നത്. 75 റണ്‍സെടുത്ത കോഹ്‌ലിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ […]

ഐ.എസ്.എല്‍: പുതിയ സീസണിന്‍റെ മത്സരക്രമം ഈ മാസം പ്രഖ്യാപിക്കും

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ പുതിയ സീസണിനായുള്ള മത്സരക്രമം ഈ മാസം പ്രഖ്യാപിക്കും. കഴിഞ്ഞ സീസണിലെ പോലെ തന്നെ അഞ്ചു മാസത്തോളം നീളുന്നതായിരിക്കും അഞ്ചാം സീസണും. ടീമുകളെല്ലാം തന്നെ സീസണിന് മുന്നോടിയായുള്ള പ്രാഥമിക ഘട്ട ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പരിശീലന ക്യാമ്പിന് ഈ മാസം പത്തിന് തുടക്കമാകും. ഈ മാസം അവസാന വാരം ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ പ്രീസീസണ്‍ മത്സരങ്ങളും കളിക്കുന്നുണ്ട്. ഇതിനായുള്ള ടിക്കറ്റ് വില്പനയും ഉടന്‍ ആരംഭിക്കും. മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ […]