ഐ.എസ്.എല്‍: പുതിയ സീസണിന്‍റെ മത്സരക്രമം ഈ മാസം പ്രഖ്യാപിക്കും

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ പുതിയ സീസണിനായുള്ള മത്സരക്രമം ഈ മാസം പ്രഖ്യാപിക്കും. കഴിഞ്ഞ സീസണിലെ പോലെ തന്നെ അഞ്ചു മാസത്തോളം നീളുന്നതായിരിക്കും അഞ്ചാം സീസണും. ടീമുകളെല്ലാം തന്നെ സീസണിന് മുന്നോടിയായുള്ള പ്രാഥമിക ഘട്ട ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പരിശീലന ക്യാമ്പിന് ഈ മാസം പത്തിന് തുടക്കമാകും. ഈ മാസം അവസാന വാരം ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ പ്രീസീസണ്‍ മത്സരങ്ങളും കളിക്കുന്നുണ്ട്. ഇതിനായുള്ള ടിക്കറ്റ് വില്പനയും ഉടന്‍ ആരംഭിക്കും.

മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ജനുവരിയില്‍ ലീഗിന് ഒരു മിഡ് സീസണ്‍ ബ്രേക്ക് ഉണ്ടാകുമെന്ന് ഐ.എസ്.എല്‍ അധികൃതര്‍ അറിയിച്ചു. യു.എ.ഇയില്‍ നടക്കുന്ന എ.എഫ്‌.സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്ക് പങ്കെടുക്കേണ്ടതിനാലാണ് ജനുവരിയിലെ ആദ്യ രണ്ടാഴ്ച മത്സരങ്ങള്‍ ഒഴിവാക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ഇത്തവണ ഒക്ടോബറില്‍ തന്നെ സീസണ്‍ ആരംഭിക്കും.

അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള ക്ലബുകള്‍ ഈ മാസം തന്നെ പരിശീലന ക്യാമ്പ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ബെംഗളൂരു എഫ്‌സിയെ കീഴടക്കി ചെന്നൈയ്ന്‍ എഫ്‌സിയാണ് കഴിഞ്ഞ സീസണില്‍ ജേതാക്കളായത്.

prp

Related posts

Leave a Reply

*