കലൂര്‍: കൊച്ചി മഞ്ഞക്കടലാവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹോം മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ സ്റ്റേഡിയം കൗണ്ടറില്‍ ടിക്കറ്റ് വില്‍പന തുടങ്ങി. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന നേരത്ത തുടങ്ങിയിരുന്നെങ്കിലും സ്റ്റേഡിയത്തിലെ ടിക്കറ്റ് വില്‍പന ഇന്ന് മുതലാണ് തുടങ്ങിയത്. സ്റ്റേഡിയം കൗണ്ടറുകള്‍ക്ക് പുറമെ മുത്തൂറ്റ് ഫിന്‍കോര്‍പ്പിലും ടിക്കറ്റുകള്‍ വില്‍പ്പനക്ക് വെച്ചിട്ടുണ്ട്. മുത്തൂറ്റ് ഫിന്‍കോര്‍പിന്‍റെ കേരളത്തിലെ എല്ലാ ശാഖകളിലും കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹോം മത്സരങ്ങളുടെ ടിക്കറ്റുകള്‍ ലഭ്യമാണ്. ഇതിനു പുറമെ അടുത്തിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്പോണ്‍സറായ മൈ […]
Category: Sports
കായികലോകത്ത് വീണ്ടുമൊരു പ്രണയവിവാഹം കൂടി..
ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരങ്ങളായ സൈന നെഹ്‌വാളും (28), കശ്യപ് (32)പരുപ്പള്ളി കശ്യപ് എന്ന പി.കശ്യപും വിവാഹിതരാകുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നത്. ഡിസംബര്‍ 16 ന് ഹൈദരാബാദില്‍ വച്ച് ലളിതമായ ചടങ്ങുകളോടെ ആയിരിക്കും വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. ഡിസംബര്‍ 21ന് വിരുന്ന് സത്കാരം നടത്തും. കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ പ്രണയത്തിലാണെന്ന കാര്യം അംഗീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയ്യാറായിരുന്നില്ല. 2005 ല്‍ ഗോപിചന്ദിന്‍റെ […]
പാക് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യയുടെ ദേശീയഗാനം ആലപിച്ച് പാകിസ്ഥാന്‍കാരന്‍- video viral
ദുബായ്: ഇന്ത്യയുടെ ദേശീയഗാനം ആലപിച്ച് പാകിസ്ഥാന്‍കാരന്‍. ഏഷ്യാ കപ്പില്‍ ഇന്ത്യ, പാകിസ്ഥാന്‍ മത്സരത്തിനിടെ ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകന്‍റെ ദൃശ്യങ്ങളാണ് വൈറലായത്. ദുബായ് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് സെപ്റ്റംബര്‍ 19ന് നടന്ന മത്സരം കാണാനെത്തിയതാണ് 29-കാരനായ ആദില്‍ താജ്. മത്സരത്തില്‍ പാകിസ്ഥാനെ ഇന്ത്യ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു. ഒരു ബോളിവുഡ് ചിത്രത്തില്‍ ഇന്ത്യയുടെ ദേശീയ ഗാനം കേട്ടപ്പോള്‍ രോമാഞ്ചം അനുഭവപ്പെട്ടതായി താജ് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം […]
ആവേശമായി മഞ്ഞപ്പടയുടെ തകര്‍പ്പന്‍ പരസ്യഗാനം-VIDEO
ആവേശത്തിനും ആരവത്തിനും തുടക്കമായി. ഐഎസ്എല്‍ പൂരത്തിന് കൊടികയറാന്‍ ഇനി ദിവസങ്ങള്‍ മാത്രം. അഞ്ചാം സീസണിന്‍റെ ആദ്യ കിക്കോഫിന് കാത്തിരിക്കുകയാണ് ആരാധകര്‍. ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കം കുറുക്കുന്നതിന് മുമ്പെ ഐഎസ്എല്ലില്‍ പോരാട്ടത്തിന് ഇറങ്ങുന്ന ടീമുകളുടെ പരസ്യഗാനങ്ങള്‍ എത്തിതുടങ്ങി. കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പരസ്യവും ആരാധകരില്‍ ആവേശം നിറച്ചുകൊണ്ട് പുറത്തിറങ്ങി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പേജിലൂടെയാണ് പരസ്യം പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കലിപ്പടക്കണം കപ്പടിക്കണം രീതിയില്‍ നിന്ന് മാറി ബ്ലാസ്റ്റേഴ്‌സിന്‍റെ ആരാധകക്കൂട്ടമായ മഞ്ഞപ്പടയ്ക്കും പരസ്യത്തില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഈ മാസം […]
ജിന്‍സണ്‍ ജോണ്‍സണ് അര്‍ജ്ജുന അവാര്‍ഡ്
കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ജിന്‍സണ്‍ ജോണ്‍സണ് അര്‍ജ്ജുന അവാര്‍ഡിനു ശുപാര്‍ശ. അര്‍ജ്ജുന അവാര്‍ഡ് കമ്മിറ്റിയുടെ ശുപാര്‍ശ കായിക മന്ത്രാലം അനുമതി നല്‍കുന്നതോടെ അര്‍ജ്ജുന്‍ അവാര്‍ഡ് ജിന്‍സണ് സ്വന്തമാകും. ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്റര്‍ സ്വര്‍ണ്ണവും 800 മീറ്റര്‍ വെള്ളിയും സ്വന്തമാക്കിയ ജിന്‍സണ്‍ ജോണ്‍സണ്‍ അര്‍ജ്ജുന്‍ അവാര്‍ഡ് പുരസ്കാരം ലഭിയ്ക്കുകയായിരുന്നു. അവാര്‍ഡ് കമ്മിറ്റിയുടെ യോഗം തുടരുന്നതിനാല്‍ മറ്റു മലയാളി താരങ്ങള്‍ക്ക് അവാര്‍ഡ് ലഭിച്ചിട്ടുണ്ടോയെന്നത് വ്യക്തമാകും. നേരത്തെ പിയു ചിത്രയുടെ പേരും സാധ്യത പട്ടികയിലുണ്ടായിരുന്നു. അല്പ സമയത്തിനകം യോഗം അവസാനിക്കുന്ന […]
ആരാധകരുടെ മഞ്ഞപ്പട കോടികളുടെ നഷ്ടത്തിലെന്ന്‍ റിപ്പോര്‍ട്ട്
ഐഎസ്എല്‍ പോരാട്ട ക്ലബുകളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് മഞ്ഞപ്പട. അഞ്ചാം സീസണിന് തുടക്കം കുറിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബ്ലാസ്റ്റേഴിസിന്‍റെ ഓഹരികള്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് ഐഎസ്എല്‍ ടീമുകളുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നത്. ആരാധക ഹൃദയം കീഴടക്കിയ മഞ്ഞപ്പടയ്ക്ക് ഏറെ സ്‌പോണ്‍സര്‍മാരുണ്ടെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ലാഭത്തിലല്ല എന്നതാണ് വസ്തുത. ലാഭം ഉണ്ടായില്ലെന്ന് മാത്രമല്ല കഴിഞ്ഞ നാല് സീസണുകളിലായി കോടികളുടെ നഷ്ടമാണ് ടീമിന് ഉണ്ടായിരിക്കുന്നത്. 33 കോടിയായിരുന്നു ആദ്യ സീസണില്‍ മഞ്ഞപ്പടയുടെ നഷ്ടം. […]
സ്റ്റോറൂമില്‍ ഒറ്റയ്ക്കിരുന്ന് മെസി കരയുകയായിരുന്നു, കരളലിയിപ്പിക്കുന്ന കാഴ്ചയെന്ന് പരിശീലകന്‍
ലോകം ഒന്നടങ്കം പറയും മറഡോണയ്ക്ക് ശേഷം ഏറ്റവും മികച്ച കളിക്കാരന്‍ ലയണല്‍ മെസിയാണെന്ന്. മെസിക്കുപിന്നില്‍ അത്ര മാത്രം വിജയ ചരിത്രങ്ങളുണ്ട്. മറ്റ് കളിക്കാരുടെ പോരായ്മകളും മറ്റും മെസിയെ പലപ്പോഴും കളിക്കളത്തില്‍ തളര്‍ത്തിയിട്ടുണ്ട്. വിജയത്തിന് അടുത്തുവരെ എത്തി തകര്‍ന്നുപോയ നിമിഷങ്ങള്‍. അപ്പോഴും മെസിയെ ആരും കുറ്റം പറയാറില്ല. ആരാധകര്‍ ഒന്നടങ്കം മെസിക്ക് ആവേശം നല്‍കി. മൂന്നു തവണ തന്‍റെ ലക്ഷ്യത്തിനു വളരെയടുത്ത് മെസി എത്തിയെങ്കിലും മൂന്നു പ്രാവശ്യവും ഫൈനലില്‍ പരാജയപ്പെടാനായിരുന്നു താരത്തിനു വിധി. അതില്‍ തന്നെ 2016ലെ കോപ […]
ഐഎസ്എല്‍ ആരവത്തിന് തുടക്കമാകുന്നു; ടിക്കറ്റ് വില വെറും 49 രൂപ
ഐഎസ്എല്‍ സൂപ്പര്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആദ്യ മൂന്ന് മത്സരത്തിനുള്ള ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഐസെ്എല്ലിലെ മികച്ച ക്ലബായ ഡല്‍ഹി ഡൈനാമോസ്. വെറും 49 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റിന്‍റെ വില. കൂടുതല്‍ കാണികളെ ഗ്രൗണ്ടിലേക്ക് ആകര്‍ഷിക്കുകയെന്ന തന്ത്രമാണ് ഡല്‍ഹി ഡൈനാമോസിന്‍റെ നടപടിക്ക് പിന്നിലുളളത്. കഴിഞ്ഞ സീസണില്‍ ഡൈനാമോസ് മത്സരം നടക്കുന്ന സ്റ്റേഡിയത്തിലെ ഗ്യാലറി പലതും ശൂന്യമായിരുന്നു. അതേസമയം, ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഈ ആഴ്ചയോടെ ടിക്കറ്റ് വില്‍പ്പന ആരംഭിക്കുമെന്നാണ് വിവരം. […]
കാര്യവട്ടം ഏകദിനം; ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന്‍റെ ടിക്കറ്റ് നിരക്കുകള്‍ കെസിഎ പ്രഖ്യാപിച്ചു. 1,000, 2,000, 3,000, 6,000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍ . തിരുവനന്തപുരത്ത് ചേര്‍ന്ന കെസിഎ ജനറല്‍ ബോഡി യോഗമാണ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ ഒന്നിനാണ് ഏകദിന മത്സരം നടക്കുന്നത്. ആയിരം രൂപ ടിക്കറ്റ് വാങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കും. മത്സരത്തിന്‍റെ ലാഭത്തിലെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും കെസിഎ അറിയിച്ചു.
ഫുട്‌ബോള്‍ കളിക്കളത്തില്‍ ദേജാവു പ്രതിഭാസം; അമ്പരന്ന് ആരാധകര്‍- video
ജീവിതത്തില്‍ എന്തെങ്കിലും സംഭവിക്കുമ്പോള്‍ ‘ശ്ശെടാ, ഇത് മുമ്പ് സംഭവിച്ചതല്ലേ?’ എന്ന് നമ്മള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും. ദേജാവു എന്നു വിളിക്കുന്ന ഈ പ്രതിഭാസം ഫുട്‌ബോള്‍ കളിക്കളത്തില്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഡച്ച് ലീഗില്‍ അജാക്‌സ് നേടിയ ഒരു ഗോളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. വിറ്റെസെക്കെതിരെ അജാക്‌സ് നേടിയ ഗോള്‍ വീഡിയോ റഫറി നിഷേധിച്ചപ്പോള്‍ മുപ്പതു സെക്കന്റിനകം അതേ രീതിയില്‍ തന്നെ വീണ്ടും ഗോള്‍ നേടിയാണ് ആരാധകരെ വിസ്മയിപ്പിച്ചത്. വിറ്റെസെ ആണ്‍ഹെമിനെതിരെ അജാക്‌സ് നാല് ഗോളുകള്‍ക്ക് വിജയിച്ച മത്സരത്തിലാണ് ഈ അപൂര്‍വ്വ […]










