സൂരജിന്റെ കൊലപാതകം‍: ജോര്‍ജിയന്‍ പൗരന്മാര്‍ പോളണ്ടില്‍ അറസ്റ്റില്‍, മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തില്‍

വാര്‍സോ: പോളണ്ടില്‍ മലയാളി യുവാവിനെ കുത്തിക്കൊന്ന കേസില്‍ നാല് ജോര്‍ജിയന്‍ പൗരന്മാര്‍ അറസ്റ്റിലായി. വാക്കു തര്‍ക്കത്തിനിടെയാണ് ജോര്‍ജിയന്‍ പൗരന്മാര്‍ തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ സൂരജിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു. തര്‍ക്കത്തിനിടെ നാല് മലയാളികള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ജോര്‍ജിയന്‍ പൗരന്മാര്‍ അറസ്റ്റിലായതായി പോളണ്ട് പോലീസ് ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ട്. ജോലി ചെയ്യുന്ന സ്ഥലത്ത് വാക്കുതര്‍ക്കം ഉണ്ടാവുകയും സൂരജ് അവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ജോര്‍ജിയന്‍ പൗരന്മാരുടെ കുത്തേറ്റതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാവിലെയോടെയാണ് സൂരജ് മരിച്ച വിവരം നാട്ടിലേക്ക് വിളിച്ചറിയിക്കുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നായിരുന്നു […]

“കണ്ണെത്താ ദൂരത്തൊളിച്ച സാറ്റുകളി’; കണ്ടെയ്നറില്‍ ഒളിച്ച പയ്യനെത്തിയത് മറ്റൊരു രാജ്യത്ത്

നമ്മുടെ നാട്ടില്‍ കുട്ടികള്‍ കളിച്ചിരുന്ന സാറ്റുകളി ഏവര്‍ക്കും പരിചിതമാണല്ലൊ. ഈ ഒളിച്ചുകളിയില്‍ എണ്ണുന്ന ആളുടെ കണ്ണുവെട്ടിക്കാനായി മിക്കവരും കഴിയുന്നത്ര ശ്രമിക്കാറുണ്ടല്ലൊ.എന്നാല്‍ അത്തരത്തില്‍ ഒരു സാഹസം ചെയ്തപ്പോള്‍ കുടുങ്ങിപ്പോയ ഒരു കുട്ടിയുടെ കാര്യമാണിത്. ബംഗ്ലാദേശിലുള്ള പതിനഞ്ചുകാരനായ ഫഹിം ഒളിച്ചിരിക്കാനായി കയറിയത് ഒരു കണ്ടെയ്നറിലാണ്. എന്നാല്‍ ഫഹിം അതിനുള്ളില്‍ അബദ്ധത്തില്‍ കുടുങ്ങി. ഇതറിയാതെ ജീവനക്കാര്‍ കണ്ടെയ്നറുകള്‍ കപ്പലിലാക്കി യാത്ര തിരിച്ചു. അകപ്പെട്ടുപോയ ഈ കൗമാരക്കാരന്‍ കണ്ടെയ്നറിനുള്ളില്‍ നിന്ന് സഹായത്തിനായി അലറി വിളിച്ചു. പക്ഷേ ആരും അത് കേട്ടില്ല. അഞ്ചുദിവസത്തിന് ശേഷം […]

കെ.എസ്.ഇബി വഴിയരികില്‍ വെച്ച ഇരുമ്ബുതോട്ടിയില്‍ ചവിട്ടി ; ഒന്‍പതാം ക്ലാസുകാരന് ഗുരുതര പരിക്ക്, പ്ളാസ്റ്റിക് സര്‍ജറി വേണം

റോഡരികില്‍ അശ്രദ്ധമായി വെച്ച ഇരുമ്ബു തോട്ടിയില്‍ ചവിട്ടി ഒന്‍പതാം ക്ലാസുകാരന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ അര്‍ണവിനെ കോഴിക്കോട് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച രാവിലെ കൊയിലാണ്ടി പൊയില്‍ക്കാവിലാണ് സംഭവം. കെ.എസ്.ഇ.ബി ജീവനക്കാര്‍ മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിന് ഉപയോഗിച്ച തോട്ടി കുട്ടിയുടെ കാലില്‍ തറക്കുകയായിരുന്നു. റോഡിലൂടെ സൈക്കിളില്‍ സഞ്ചരിച്ച കുട്ടി മറുവശത്ത് നിന്ന് വാഹനങ്ങള്‍ വരുന്നത് കണ്ട് റോഡിന്റെ സൈഡിലേക്ക് നീങ്ങി നില്‍ക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കരാര്‍ തൊഴിലാളികളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. അര്‍ണവിന്റെ കാലിന്റെ ഒരു ഭാഗം ആഴത്തില്‍ […]

ആര്‍എസ്‌എസുകാരനെന്ന് സ്വയം പറയുന്നു; ‘ഹിന്ദു’ എന്ന് വിളിക്കപ്പെടാന്‍ ഗവര്‍ണര്‍ക്ക് എന്തവകാശമെന്ന് കെ.എം ഷാജി

തന്നെ ഹിന്ദു എന്ന് വിളിക്കണമെന്ന ഗവര്‍ണറുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. ഹിന്ദു എന്ന് വിളിക്കപ്പെടാന്‍ ഈ ആര്‍എസ്‌എസുകാരനെന്നു സ്വയം പറയുന്ന ഗവര്‍ണര്‍ക്ക് എന്തവകാശമാണുള്ളതെന്ന് കെഎം ഷാജി ചോദിച്ചു. ഗാന്ധിജിയാണ് ഞങ്ങള്‍ക്ക് യഥാര്‍ത്ഥ ഹിന്ദു. ഇന്ത്യയുടെ സൗന്ദര്യം ഹിന്ദുവിനെ ഹിന്ദുവെന്നും മുസ്ലിമിനെ മുസ്ലിമെന്നും ക്രിസ്ത്യനിയെ ക്രിസ്ത്യാനി എന്നും വിളിക്കുന്നിടത്താണ്. അല്ലാതെ മോഹന്‍ ഭഗവത് പറയുന്നത് പോലെ എല്ലാവരെയും ഹിന്ദു എന്ന് വിളിക്കുന്നതിലല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യം നിലനിര്‍ത്താനും ഞങ്ങള്‍ക്ക് ഞങ്ങളുടെ ഐഡന്റിറ്റി നില […]

പ്രവാസികളുടെ ആരോഗ്യ പരിരക്ഷ സംവിധാനം പുനരവലോകനം ചെയ്യണമെന്ന് ആവശ്യം

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്കുള്ള ആരോഗ്യ സംരക്ഷണ സംവിധാനം പുനരവലോകനം ചെയ്യണമെന്നാവശ്യപ്പെട്ട് കുവൈത്ത് അസോസിയേഷന്‍ ഓഫ് ദ ബേസിക് ഇവാല്വേറ്റേഴ്സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (കബേര്‍). പ്രവാസികളുടെ മെഡിക്കല്‍ ഫീസ് അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. മെഡിക്കല്‍ ഫീസ് അടക്കാന്‍ കഴിയാത്തതിനാല്‍ പല പ്രവാസികളും ക്ലിനിക്കുകളും ആശുപത്രികളും സന്ദര്‍ശിക്കുകയോ ആവശ്യമായ പരിശോധനക്ക് വിധേയരാകുകയോ ചെയ്യുന്നില്ലെന്ന് അസോസിയേഷന്‍ അറിയിച്ചതായി അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ സംരക്ഷണം അടിസ്ഥാന മനുഷ്യാവകാശങ്ങളില്‍ ഒന്നാണെന്ന് കബേര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യ ഇന്‍ഷുറന്‍സ് ആശുപത്രികള്‍ ഉടന്‍ തുറക്കണമെന്ന് […]

ചെന്നൈ ഐ ഐ ടി മുന്നോട്ടുവച്ച മൂന്നാമത്തെ നിര്‍ദ്ദേശം അംഗീകരിച്ചു, തെക്കന്‍ കേരളത്തിലെ ഈ മനോഹര തീരം ഉടന്‍ സഞ്ചാരികളുടെ പറുദീസയാവും

കൊല്ലം: കൊല്ലം ബീച്ചിന്റെ സുസ്ഥിര വികസനത്തിന് ചെന്നൈ ഐ.ഐ.ടി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളില്‍ മൂന്നാമത്തേത് തിരഞ്ഞെടുക്കാന്‍ കോര്‍പ്പറേഷന്റെ പ്രാഥമിക തീരുമാനം. ബീച്ചിന്റെ ആകെ വീതി ഒരു കിലോമീറ്ററായി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ബീച്ചിനോട് ചേര്‍ന്ന് 250 മീറ്റര്‍ നീളത്തില്‍ കടല്‍പ്രദേശം ജലവിനോദങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ സുരക്ഷിതമാക്കുന്നതാണ് പദ്ധതി. ഒരു കിലോ മീറ്റര്‍ ദൂരത്തിനിടയില്‍ ബീച്ചിന്റെ ഇരുവശങ്ങളിലും 30 മീറ്റര്‍ നീളത്തില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കും. ഇതിനിടയില്‍ തീരത്ത് നിന്ന് 250 മീറ്റര്‍ അകലെ നിശ്ചിത ആഴത്തില്‍ ബീച്ചിന് സമാന്തരമായി ജിയോട്യൂബുകള്‍ സ്ഥാപിക്കും. […]

ഹൈഡ്രോളിക് തകരാര്‍; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

കൊച്ചി : ഷാര്‍ജയില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്നാണ് അടിയന്തരമായി ഇറക്കാന്‍ തീരുമാനിച്ചത്. വിമാനത്താവളത്തില്‍ രാത്രി 8-ന് സമ്ബൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുടര്‍ന്ന് 8.26 ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് വക്താവ് അറിയിച്ചു. റണ്‍വേകളൊന്നും തടഞ്ഞിട്ടില്ലെന്നും വിമാനങ്ങളൊന്നും തിരിച്ച്‌ അയച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാത്രി 8.36 ന് അടിയന്തരാവസ്ഥ പിന്‍വലിക്കുകയും പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാകുകയും ചെയ്തു. […]

സ്വന്തമായി 70 കാറുകള്‍, ലക്ഷങ്ങള്‍ വിലമതിക്കുന്ന തോക്കുകള്‍; കൊല്ലപ്പെട്ടത് ഒഡിഷയിലെ കുബേരനായ മന്ത്രി

ഭുവനേശ്വര്‍: കൊവിഡ് കാലത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആരോഗ്യമന്ത്രിയാണ് കൊല്ലപ്പെട്ട നബ കിഷോര്‍ ദാസ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഇദ്ദേഹം മന്ത്രിസഭയിലെ അതിസമ്ബന്നനാണ്. അദ്ദേഹത്തിന്റെ കാര്‍ ശേഖരങ്ങളുടെയും സമ്ബത്തിന്റെയും വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കല്‍ക്കരി ഖനികളുടെ കേന്ദ്രമായ ഝര്‍സഗുഡയില്‍ മന്ത്രിക്ക് വ്യാപാരതാല്‍പര്യങ്ങളുള്ളതായി നേരത്തേ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. കാറുകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന് സ്വന്തമായി 70ഓളം കാറുകള്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വ്യവസായി കൂടിയായ മന്ത്രിയ്ക്ക് സ്വന്തമായി ഹോട്ടല്‍ ശൃംഖലകളും ട്രാന്‍സ്പോര്‍ട്ട് ബിസിനസും ഉണ്ട്. കഴിഞ്ഞ […]

ആണവശേഷിയുള്ള ചിന്ന കാപ്‌സ്യൂള്‍ ആസ്‌ട്രേലിയന്‍ മരുഭൂമിയില്‍ നഷ്ടപ്പെട്ടു; ശ്രദ്ധിക്കണമെന്ന് ഖനന കമ്ബനി

വിയന: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ മരുഭൂമിയിലൂടെയുള്ള 1,400 കിലോമീറ്റര്‍ (870 മൈല്‍) ഹൈവേയില്‍ എവിടെയോ റിയോ ടിന്റോ ഗ്രൂപ്പിന് ഉയര്‍ന്ന അളവില്‍ റേഡിയോ ആക്ടീവ് പദാര്‍ത്ഥമടങ്ങിയ കാപ്‌സ്യൂള്‍ നഷ്ടമായി. സംഭവം ഗൗരവകരമായി കാണുന്നുവെന്നും കമ്ബനി അറിയിച്ചു. ഇരുമ്ബയിരിന്റെ സാന്ദ്രത അളക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന വെറും 8 മില്ലി മീറ്റര്‍ നീളമുള്ള വസ്തുവാണ് നഷ്ടമായത്. റേഡിയോ ആക്ടീവ് ഐസോടോപ്പ് ആയ സീസിയം-137 ആണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. സാധാരണ ജനങ്ങള്‍ക്ക് ഇത് മൂലം കാര്യമായ ഭീഷണിയില്ലെങ്കിലും ഈ വസ്തുവുമായുള്ള സമ്ബര്‍ക്കം റേഡിയേഷന്‍ […]

പോളണ്ടില്‍ കൊല്ലപ്പെട്ട സൂരജിന്റെ കുടുംബത്തെ സന്ദര്‍ശിച്ച്‌ മന്ത്രി കെ രാജന്‍

പോളണ്ടില്‍ കൊല്ലപ്പെട്ട തൃശ്ശൂര്‍ സ്വദേശി സൂരജിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ച്‌ മന്ത്രി കെ രാജന്‍. കൊലപാതകികള്‍ കസ്റ്റഡിയില്‍ ആയെന്ന അനൗദ്യോഗിക വിവരം ലഭിച്ചുവെന്ന് സന്ദര്‍ശനത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പോളണ്ടില്‍ തൃശ്ശൂര്‍ സ്വദേശിയായ 23കാരന്‍ സൂരജ് കൊല്ലപ്പെട്ടത്. ജോര്‍ജിയന്‍ പൗരന്മാരുമായുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ചിറ്റിശ്ശേരിയിലെ സൂരജിന്റെ വീട്ടിലെത്തിയാണ് മന്ത്രി, സൂരജിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ചത്.നോര്‍ക്ക തലത്തില്‍ ഇടപെടല്‍ നടക്കുന്നുണ്ടെന്നും സൂരജിന്റെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കാനുള്ള എല്ലാ ഇടപെടലുകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മാതാപിതാക്കള്‍ക്ക് […]