സൂരജിന്റെ കൊലപാതകം‍: ജോര്‍ജിയന്‍ പൗരന്മാര്‍ പോളണ്ടില്‍ അറസ്റ്റില്‍, മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തില്‍

വാര്‍സോ: പോളണ്ടില്‍ മലയാളി യുവാവിനെ കുത്തിക്കൊന്ന കേസില്‍ നാല് ജോര്‍ജിയന്‍ പൗരന്മാര്‍ അറസ്റ്റിലായി. വാക്കു തര്‍ക്കത്തിനിടെയാണ് ജോര്‍ജിയന്‍ പൗരന്മാര്‍ തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ സൂരജിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു.

തര്‍ക്കത്തിനിടെ നാല് മലയാളികള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ജോര്‍ജിയന്‍ പൗരന്മാര്‍ അറസ്റ്റിലായതായി പോളണ്ട് പോലീസ് ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ട്.

ജോലി ചെയ്യുന്ന സ്ഥലത്ത് വാക്കുതര്‍ക്കം ഉണ്ടാവുകയും സൂരജ് അവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ജോര്‍ജിയന്‍ പൗരന്മാരുടെ കുത്തേറ്റതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാവിലെയോടെയാണ് സൂരജ് മരിച്ച വിവരം നാട്ടിലേക്ക് വിളിച്ചറിയിക്കുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നായിരുന്നു കൈമാറിയ വിവരം. പിന്നാലെ കുടുംബവും സുഹൃത്തുക്കളും വിദേശ കാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും ഉച്ചയോടെ സംഭവം സ്ഥിരീകരിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

അറയ്ക്കല്‍ വീട്ടില്‍ മുരളീധരന്റേയും സന്ധ്യയുടെയും മകനാണ് 23 കാരനായ സൂരജ്. അഞ്ചുമാസം മുമ്ബാണ് ഐടിഐ ബിരുദധാരിയായ യുവാവ് പോളണ്ടിലേക്ക് പോയത്. സ്വകാര്യ കമ്ബനിയിയില്‍ സൂപ്പര്‍വൈസറായിരുന്നു. ശനിയാഴ്ച്ച വൈകിട്ടാണ് വീട്ടിലേക്ക് അവസാനമായി വിളിച്ചത്. സൂരജിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ബന്ധുക്കള്‍ തുടങ്ങി. ഒരാഴ്ച മുമ്ബ് പാലക്കാട് സ്വദേശി പോളണ്ടില്‍ കുത്തേറ്റ് മരിച്ചിരുന്നു. അതിനു പിന്നാലെയാണ് സൂരജും കൊല്ലപ്പെടുന്നത്.

prp

Leave a Reply

*