തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അഭിഭാഷകന് ലഭിച്ചത് ചീഞ്ഞതും ദുര്‍ഗന്ധം വമിക്കുന്നതുമായ പഴംപൊരി. തിരുവനന്തപുരത്തെ അഭിഭാഷകനാണ് കേടായ ഭക്ഷണം ലഭിച്ചത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലിലെ ഭക്ഷണശാലയില്‍ നിന്നാണ് അഭിഭാഷകനും ഭാര്യയും ചായയ്‌ക്കൊപ്പം പഴംപൊരി വാങ്ങിയത്. ഇന്നലെ അബുദാബിയിലേക്ക് പോകാന്‍ വിമാനത്തിന് കാത്തിരിക്കുമ്ബോഴാണ് സംഭവം. ഭക്ഷണം വാങ്ങിയപ്പോഴേ ദുര്‍ഗന്ധം വമിച്ചിരുന്നു. ശ്രദ്ധിച്ച് നോക്കിയപ്പോള്‍ ചീഞ്ഞ ഭക്ഷണമാണെന്ന് മനസിലായതോടെ ഉടന്‍ സ്റ്റാഫുകളെ വിളിച്ച് കാര്യം പറഞ്ഞു. കടയിലെ പരാതിപ്പെട്ടിയില്‍ പരാതി നിക്ഷേപിച്ചിട്ടുണ്ട്. മാനേജരെ വിവരം അറിയിച്ചിട്ടുണ്ടെന്ന് സ്റ്റാഫ് അറിയിച്ചതായി അദ്ദേഹം […]
Category:
ഇടുക്കി തമിഴ്നാടിന് വിട്ടു കൊടുക്കണം.
കോട്ടയം . വന്യമൃഗങ്ങള്‍ പെരുകി നാട്ടിലിറങ്ങി ജനങ്ങളെ കൊല്ലുന്നത് ഒഴിവാക്കാന്‍ അവയെ വെടിവച്ചു കൊന്ന ശേഷം ഇറച്ചി വിറ്റ് സര്‍ക്കാര്‍ സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കണമെന്ന് ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മറ്റ് രാജ്യങ്ങള്‍ ഇങ്ങനെ ചെയ്യുന്നുണ്ട്. ഇതിനെ എതിര്‍ക്കുന്ന പരിസ്ഥിതിവാദികളുടെ കരണത്തടിക്കണം. നാലുവര്‍ഷത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ 105 പേരാണ് മരിച്ചത്. ഇടുക്കി ജില്ല സമ്ബൂര്‍ണ വനമായി മാറ്റി കോടികളുടെ കാര്‍ബണ്‍ ഫണ്ട് തട്ടാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ജില്ലയിലെ കര്‍ഷകരുടെയും മുല്ലപ്പെരിയാര്‍ […]
യുക്രെയ്ന് യുദ്ധവിമാനം നല്‍കില്ലെന്ന് അമേരിക്ക; സഹായത്തിന് നിബന്ധനകളില്ലെന്ന് ഫ്രാന്‍സ്
കിയവ്: യുദ്ധത്തില്‍ റഷ്യയെ നേരിടാന്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കു പുറമെ യുദ്ധവിമാനങ്ങള്‍കൂടി വേണമെന്ന യുക്രെയ്ന്‍ ആവശ്യത്തോട് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണം. എഫ്-16 യുദ്ധവിമാനങ്ങള്‍ യുക്രെയ്ന് കൈമാറില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. യുദ്ധവിമാനം കൊടുക്കല്‍ പ്രായോഗികമല്ലെന്ന നിലപാടിലാണ് ബ്രിട്ടനും. എന്നാല്‍, യുക്രെയ്നുള്ള സഹായത്തില്‍ ഏതെങ്കിലും ഒരു സംഗതി പാടില്ല എന്ന നിബന്ധനയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. യുക്രെയ്ന്‍ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നികോവ് ചര്‍ച്ചകള്‍ക്കായി പാരിസിലുണ്ട്. യുക്രെയ്ന് യുദ്ധവിമാനം നല്‍കുന്നത് യുദ്ധമേഖലയില്‍ കൂടുതല്‍ […]
ആര്‍മിയുടെ പവര്‍ അറിഞ്ഞ് പൊലീസ്, സൈനികനെ സ്റ്റേഷനിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവം സി ബി ഐക്ക് വിടും, കേന്ദ്ര പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് തേടി
കൊല്ലം: കിളികൊല്ലൂര്‍ പൊലീസ് സൈനികനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച സംഭവത്തിന്റെ അന്വേഷണം സി.ബി.ഐക്ക് വിടുന്നത് സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. പൊലീസിനെതിരായ പരാതി പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന. സംഭവം വിവാദമായതിന് പിന്നാലെ മിലിട്ടറി ഇന്റലിജന്‍സ് ഇവിടെയെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എ.ഡി.എം.എ കേസിലെ പ്രതിയെ ജാമ്യത്തിലെടുക്കാന്‍ വന്ന സൈനികനും സഹോദരനും കിളികൊല്ലൂര്‍ സ്റ്റേഷനിലെ […]
സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഇന്ന് മുതല്‍ ഫെബ്രുവരി 4 വരെ ന്യൂനമര്‍ദ സ്വാധീനഫലമായി അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നത് കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളിലാണ്. ഇവിടെ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിനായി പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര-ന്യൂനമര്‍ദത്തിന്റെ സ്വാധീനം കന്യാകുമാരി തീരം വരെ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര […]
ഇടവേള ബാബുവിനെതിരേ ഇന്‍സ്റ്റഗ്രാം വഴി അസഭ്യ വീഡിയോ പങ്കുവെച്ച രണ്ടു പേര്‍ അറസ്റ്റില്‍
കൊച്ചി: നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരേ ഇന്‍സ്റ്റഗ്രാം വഴി അസഭ്യ വീഡിയോ പങ്കുവെച്ച രണ്ട് പേര്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ്(59), വിവേക്(30) എന്നിവരാണ് അറസ്റ്റിലായത്. നാല് ദിവസങ്ങള്‍ക്ക് മുമ്ബാണ് ഇവര്‍ ഇന്‍സ്റ്റഗ്രാം വഴി നടന്‍ ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ചത്. കൊച്ചി സിറ്റി സൈബര്‍ സെല്‍ പൊലീസാണ് നടപടിയെടുത്തത്. ഇവരുടെ കൈയില്‍ നിന്നും നാല് മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. താരസംഘടനയായ അമ്മയേയും അപമാനിക്കുന്നുവെന്ന ഇടവേള ബാബുവിന്റെ പരാതിയെ തുടര്‍ന്നാണ് […]
ലഹരി കടത്ത് കേസില്‍ എ. ഷാനവാസിന് പങ്കില്ലെന്ന റിപ്പോര്‍ട്ട് തള്ളി ആലപ്പുഴ ജില്ലാ പോലീസ് മേധാവി; ജില്ലയിലെ വിഭാഗീയതില്‍ ഇടപെടാന്‍ സംസ്ഥാന നേതൃത്വം
ലഹരി കടത്ത് കേസില്‍ എ. ഷാനവാസിന് പങ്കില്ലെന്ന ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ രംഗത്ത്. പ്രസ്തുത റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സാബുവിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന് ഘടക വിരുദ്ധമായിരുന്നു ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍. Alappuzha District Police Chief rejected the special branch report എന്നാല്‍, ലഹരി […]
ആറ് മാസത്തില്‍ കൂടുതല്‍ നാട്ടില്‍ തങ്ങിയ യു.എ.ഇ വിസക്കാര്‍ക്ക് റി എന്‍ട്രി പെര്‍മിറ്റ്
ദുബൈ: ആറ് മാസത്തില്‍ കൂടുതല്‍ യു.എ.ഇയുടെ പുറത്ത് തങ്ങിയ റസിഡന്‍റ് വിസക്കാര്‍ക്ക് റി എന്‍ട്രി പെര്‍മിറ്റ് അനുവദിച്ച് യു.എ.ഇ. ഇതോടെ, ആറ് മാസത്തില്‍ കൂടുതല്‍ നാട്ടില്‍ തങ്ങിയതിന്‍റെ പേരില്‍ വിസ റദ്ദായവര്‍ക്ക് വീണ്ടും അതേ വിസയില്‍ രാജ്യത്തെത്താന്‍ കഴിയും. ഇത് സംബന്ധിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ് (ഐ.സി.പി) നിര്‍ദേശം പുറത്തിറക്കി. https://smartservices.icp.gov.ae/echannels/web/client/guest/index.html#/dashboard എന്ന ലിങ്ക് വഴി റി എന്‍ട്രിക്ക് അപേക്ഷിക്കാം. യു.എ.ഇ റസിഡന്‍റ് വിസയുള്ളവര്‍ ആറ് മാസത്തിനിടയില്‍ രാജ്യത്ത് പ്രവേശിക്കണമെന്നാണ് നിയമം. അല്ലാത്തപക്ഷം വിസ […]
ചിന്താ ജെറോമിന് പരസ്യ പിന്തുണയുമായി ഇ. പി ജയരാജന്‍; തെറ്റു പറ്റാത്തവരായി ആരുമില്ല, പിഴവുകള്‍ മനുഷ്യസഹജം, വേട്ടയാടല്‍ കോണ്‍ഗ്രസ് അജണ്ട
കണ്ണൂര്‍ : വാഴക്കുല എന്ന കാലാതീത കവിതയുടെ രചയിതാവിനെ തെറ്റിച്ചെഴുതി, ചങ്ങമ്ബുഴയെയും വൈലോപ്പിള്ളിയെയും അപമാനിച്ച യുവജനകമ്മിഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിന് പരസ്യ പിന്തുണയുമായി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. വളര്‍ന്നു വരുന്ന ഒരു യുവ വനിതാ നേതാവിനെ സ്ഥാപിത ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് വേട്ടയാടുകയാണെന്ന് ജയരാജന്‍ പറയുന്നു. തെറ്റുകള്‍ വന്നുചേരാത്തവരായി ആരുമില്ല മനുഷ്യരില്‍. ഒരുപാട് ശരികള്‍ ചെയ്യുന്നതിനിടയില്‍ അറിയാതെ ചില പിഴവുകള്‍ വന്നുചേരാം. അതെല്ലാം മനുഷ്യസഹജമാണ്. എഴുത്തിലും വാക്കിലും പ്രയോഗങ്ങളിലും എല്ലാം തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോയെന്നും […]
പാറപ്പള്ളിയില്‍ സ്വകാര്യബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരു മരണം
കാസര്‍ക്കോട് അമ്ബലത്തറ പാറപ്പള്ളിയില്‍ സ്വകാര്യബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പിക്കപ്പ് ഡ്രൈവര്‍ പനത്തടി സ്വദേശി യൂസഫാണ് മരിച്ചത്. പാറപ്പള്ളിക്കടുത്ത് രാവിലെയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കുറ്റിക്കോല്‍ കൊട്ടോടി വഴി ഓടുന്ന ശ്രീയ ബസും പാണത്തൂര്‍ ഭാഗത്തേക്ക് പഴങ്ങളുമായി പോവുകയായിരുന്ന പിക്കപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പിക്കപ്പ് വാന്‍ പൂര്‍ണ്ണമായും തകര്‍ന്നു. വാഹനത്തില്‍ കുടുങ്ങിയ യുവാവിനെ ഫയര്‍ ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.










