കേരളാ പൊലീസിലെ ട്രോളന്മാര്‍ക്ക് എട്ടിനെ പണി കൊടുത്ത് വിടി ബല്‍റാം; ഒടുവില്‍ പോസ്റ്റ് പിന്‍വലിച്ചു

കൊച്ചി: കേരളാ പൊലീസിലെ ട്രോളന്മാര്‍ക്ക് എട്ടിനെ പണികിട്ടി എന്നു പറയാതെ വയ്യ. ഡ്രൈവ് ചെയ്യുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി കേരളാ പൊലീസ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്. പോസ്റ്റിനെതിരെ വി ടി ബല്‍റാം എംഎല്‍എ രംഗത്ത് വന്നു. ഇതോടെ കേരളാ പൊലീസിലെ ട്രോളന്മാര്‍ പോസ്റ്റ് പിന്‍വലിച്ചു. ഇരുവശവും വൃക്ഷങ്ങള്‍ നിറഞ്ഞ പ്രകൃതിരമണീയമായ റോഡിന്‍റെ ഒരു വശത്ത് നടി സണ്ണി ലിയോണിന്‍റെ ചിത്രമുള്ള പരസ്യത്തിന്‍റെ ഹോര്‍ഡിംഗുള്ള പോസ്റ്റാണ് ഡ്രൈവ് ചെയ്യുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് ഉപയോഗിച്ചത്. ഇതിനെതിരെയാണ് […]

‘ഇനി ഈ വഴി വന്നാല്‍ കോടതി കയറേണ്ടി വരും’; അനില്‍ അക്കരെയുമായുള്ള ചാറ്റ് പുറത്തുവിട്ട് ദീപാ നിശാന്ത്

തൃശൂര്‍: അച്ഛനെ നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആദരിച്ച ദിവസം മകളാണെന്ന് പറയരുതെന്ന് ദീപാ നിശാന്ത് പറഞ്ഞിരുന്നുവെന്ന വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരെയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി ദീപാ നിശാന്ത് രംഗത്ത്. ഞാന്‍ ജനിച്ചു വളര്‍ന്ന ഒരു നാട്ടില്‍ എന്‍റെ അച്ഛനെ ആദരിക്കുന്ന ദിവസം മകളെന്ന് പറയരുതെന്ന് ഇയാളോട് പറയേണ്ട ആവശ്യം എനിക്കെന്താണെന്ന് ദീപാ നിശാന്ത് ചോദിക്കുന്നു. അനില്‍ അക്കരെയുടെ മെസഞ്ചര്‍ ചാറ്റ്  സന്ദേശം പുറത്തുവിട്ടാണ് ദീപാ നിശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റ് ഇയാളാണ് ഞങ്ങളുടെ എം എല്‍ […]

പുരുഷന്‍മാരുടെ വോട്ടേഴ്‌സ് ഐഡിയില്‍ ഭാര്യയുടെ പേര് കൂടി ചേര്‍ക്കണം: പത്മപ്രിയ

ചെന്നൈ: നിലപാടുകള്‍ തുറന്നു പറയുന്നതില്‍ മറ്റ് നടിമാരില്‍ നിന്ന് തികച്ചും വ്യത്യസ്തയാണ് നടി പത്മപ്രിയ. ഇപ്പോഴിതാ താരത്തിന്‍റെ അത്തരത്തില്‍ ഉള്ള ഒരു നിലപാടാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. സ്ത്രീകളുടെ തെരഞ്ഞെടുപ്പ് കാര്‍ഡില്‍ അച്ഛന്‍റെയോ ഭര്‍ത്താവിന്‍റെയോ പേര് ചേര്‍ക്കുന്നത് പോലെ പുരുഷന്‍മാരുടെ വോട്ടേഴ്‌സ് ഐഡിയില്‍ ഭാര്യയുടെ പേര് കൂടി ചേര്‍ക്കണമെന്നാണ് താരത്തിന്റെ ആവശ്യം. ട്വിറ്ററിലൂടെ ആണ് പത്മപ്രിയ ഇതിനെ കുറിച്ച്‌ പറഞ്ഞത്. തന്‍റെയും ഭര്‍ത്താവ് ജാസ്മിന്‍ ഷായുടെയും തെരഞ്ഞെടുപ്പ് കാര്‍ഡ് ട്വിറ്ററില്‍ പങ്കുവെച്ചാണ് താരം ഈ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ഭര്‍ത്താവ് […]

ട്രോള്‍ രൂപത്തില്‍ സൂര്യാഘാതത്തിനുള്ള മുന്നറിയിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

കോട്ടയം: കേരളം കനത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ട്രോള്‍ രൂപത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ആളുകള്‍ സോഷ്യല്‍ മീഡിയയാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് അതുകൊണ്ടുതന്നെ ട്രോളുകള്‍ പെട്ടെന്ന് ജനങ്ങളിലേക്കെത്തും. സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങള്‍, ലക്ഷണങ്ങള്‍ കണ്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍, ചികിത്സ, കൂടായുളളവര്‍ക്ക് സൂര്യാഘാതമേറ്റാല്‍ ചെയ്യേണ്ടത്, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെല്ലാമാണ് ട്രോളിലൂടെ പറയുന്നത്. കൂടെയുളളവര്‍ക്ക് സൂര്യാഘാതമേറ്റാല്‍ 1. ഉടന്‍‌ തന്നെ തണലുളളിടത്തേക്ക് മാറ്റുക2. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുക3. തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്‍ച്ചയായി തുടയ്ക്കുക4. രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക പ്രതിരോധ […]

ഇത് സ്റ്റാര്‍ സിംഗര്‍ തെരഞ്ഞെടുപ്പല്ല, ലോക്‌സഭ തെരഞ്ഞെടുപ്പാണ്; രമ്യ ഹരിദാസിനെ വിമര്‍ശിച്ച് ദീപ നിഷാന്ത്

തൃശൂര്‍: രമ്യ ഇത് സ്റ്റാര്‍ സിംഗര്‍ തെരഞ്ഞെടുപ്പ് അല്ല, ലോക്‌സഭ തെരഞ്ഞെടുപ്പാണ്. പറയുന്നത് എഴുത്തുകാരിയും കോളേജ് അധ്യാപികയുമായ ദീപ നിഷാന്ത് ആണ്. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പരസ്യവാചകങ്ങളെ വിമര്‍ശിച്ചാണ് ദീപ രംഗത്ത് വന്നിരിക്കുന്നത്. രമ്യ തെരഞ്ഞെടുക്കപ്പെട്ടാല്‍ ലോക്‌സഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം പി ആവും എന്നാണ് അവകാശവാദം. എന്നാല്‍ സിപിഐ നേതാവായിരുന്ന ഭാര്‍ഗവി തങ്കപ്പന്‍ 1971ല്‍ അടൂരില്‍ നിന്ന് ലോക്സഭാംഗമായത് മറന്നുപോയോ എന്ന് ദീപ നിശാന്ത് ചോദിക്കുന്നു. […]

വയനാട്ടില്‍ ഏത് കുറ്റിച്ചൂല്‍ മത്സരിച്ചാലും ജയിക്കും എന്ന് അജയ് തറയില്‍ പറഞ്ഞപ്പോള്‍ ഇത്രയും കരുതിയില്ല: അഡ്വ. ജയശങ്കര്‍

കൊച്ചി: ഭാവി പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്ന പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യു.പിയിലെ അമേത്തിക്ക് പുറമേ കേരളത്തിലെ വയനാട് മണ്ഡലത്തിലും മത്സരിക്കുമെന്ന വാര്‍ത്ത പുറത്ത് വന്നിട്ട് മണിക്കൂറുകള്‍ മാത്രമാണ് ആയത്. ഇതിനകം ഈ വാര്‍ത്ത കാട്ടുതീപോലെ രാഷ്ട്രീയ മണ്ഡലങ്ങളിലും, സോഷ്യല്‍ മീഡിയയിലും തരംഗമാവുകയാണ്. രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.ജയശങ്കറും രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ മുന്‍പ് പറഞ്ഞതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വയനാട്ടില്‍ ഏത് കുറ്റിച്ചൂല്‍ മത്സരിച്ചാലും ജയിക്കുമെന്ന […]

മൂന്ന് മാസം ജയിലില്‍ കിടന്നാലും ജയരാജനെതിരായ പോസ്റ്റ് പിന്‍വലിക്കില്ല: ഷാഫി പറമ്പില്‍

തിരുവവനന്തപുരം: ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വടകര സി.പി.എം സ്ഥാനാര്‍ത്ഥി പി.ജയരാജന്‍റെ വക്കീല്‍ നോട്ടീസ്. മൂന്ന് ദിവസത്തിനകം പോസ്റ്റ് പിന്‍വലിച്ച്‌ മാപ്പ് പറയണമെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. എന്നാല്‍,​ മൂന്ന് ദിവസം കൊണ്ടല്ല മുപ്പത് കൊല്ലം കൊണ്ടും പോസ്റ്റ് പിന്‍വലിക്കില്ലെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍ലമെന്‍റ് കാലന്മാര്‍ക്ക് ഇരിക്കാനുള്ള ഇടമല്ലെന്നായിരുന്നു ഷാഫി ജയരാജനെതിരെ പറഞ്ഞത്. ഇതിനെതിരെയാണ് ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം മൂന്ന് ദിവസം കൊണ്ടല്ല 30 കൊല്ലം […]

‘സീതയുടെ ചാരിത്ര്യത്തെ സംശയിച്ചവരുടെ തലയാണ് വെട്ടേണ്ടത്’; വൈറലായി മലയാളം ഉത്തര പേപ്പര്‍

മലയാളം പരീക്ഷയുടെ ഉത്തര കടലാസില്‍ ഇപ്പോള്‍ പുലിമുരുകനും, ബാഹുബലിയൊക്കെയാണ് താരങ്ങള്‍. ഇത്തരത്തിലുളള രസകരമായ ഉത്തര കടലാസുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷുപ്പെടുന്നുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ബാഹുബലിയും , കെജിഎഫും പുലിമുരുകനും മിക്സായ ഒരു ഉത്തര പേപ്പറാണ്. രാമയണത്തെ കുറിച്ച്‌ ഒരു ഉപന്യാസം രചിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് പഞ്ചുളള സിനിമ ഡയലോഗുകള്‍ കൊണ്ട് ഒരു വെട്ടിക്കെട്ട് ഉപന്യസം കാച്ചിയത്. ട്രോളന്മാര്‍ പോലും ഇദ്ദേഹത്തിന്‍റെ മുന്നില്‍ ആയുധം വെച്ച്‌ കീഴടങ്ങേണ്ട അവസ്ഥയാണ്. സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഉത്തര കടലാസ് ഫേസ്ബുക്കില്‍ […]

ചൂടു കൂടുമ്പോള്‍ വീട്ടിലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടോ?; മുരളി തുമ്മാരുകുടി എഴുതുന്നു

കൊച്ചി: ‘താപനില വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയൊരപകടം നിങ്ങളുടെ വീടുകളില്‍ മറഞ്ഞിരിക്കുന്നുണ്ട്. അന്തരീക്ഷ താപനില ക്രമാതീതമായ തോതില്‍ കൂടുമ്പോള്‍ പാചകത്തിന് ഉപയോഗിക്കുന്ന എല്‍.പി.ജി സിലിണ്ടറില്‍ മര്‍ദ്ദം കൂടുകയും ഒരു ബോംബ് ആയി പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്’ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാട്‌സാപ്പിലുമടക്കം പ്രചരിക്കുന്ന ഒരു സന്ദേശമാണിത്. എന്നാല്‍ ഇതിന് പിന്നിലെ സത്യം എന്തെന്ന് പറയുകയാണ് ഐക്യരാഷ്‌ട്ര സഭയിലെ ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം- ‘എല്‍ പി […]

‘നവോത്ഥാന നമ്പര്‍ 1 എന്ന് ഉദ്ഘോഷിക്കുന്ന കേരളത്തില്‍ അവളുടെ വിലാപങ്ങളും ഉയര്‍ന്നുകാണില്ലേ?: ശ്രീയ രമേശ്

തിരുവനന്തപുരം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി നടി ശ്രീയ രമേശ്. സംഭവത്തെ കുറിച്ച്‌ സമൂഹത്തില്‍ കനത്തുവരുന്ന മൗനം വേദനിപ്പിക്കുന്നുവെന്നും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതുകൊണ്ടാണോ പെണ്‍കുട്ടിയെ കാണാതായ സംഭവത്തെ ഗൗരവത്തോടെ കാണാന്‍ സര്‍ക്കാരും നേതാക്കളും തയ്യാറാകത്തതെന്നും നടി ഫേസബുക്ക് കുറിപ്പില്‍ ചോദിക്കുന്നു. കുറിപ്പിന്‍റെ പൂര്‍ണരൂപം ജീവിതത്തിന്‍റെ വര്‍ണ്ണങ്ങളിലേക്ക് പിച്ചവച്ചു തുടങ്ങിയ പതിമൂന്നുകാരിയായ രാജസ്ഥാന്‍കാരി പെണ്‍കുട്ടിയെ കൊല്ലത്തുനിന്നും തട്ടിക്കൊണ്ടു പോയിരിക്കുന്നു. ഇതര ദേശങ്ങളിലെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെയും, സ്തീകളോടും കുട്ടികളോടും ഉള്ള ക്രൂരതയ്ക്കെതിരെയും പ്രതിഷേധം ഉയര്‍ത്തുന്ന […]