കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരന്ന്‍ കര്‍ഷകത്തൊഴിലാളികള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഇന്ന് പാര്‍ലമെന്‍റിലേക്ക് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി നടത്തി. ഡല്‍ഹിയിലെ രാം ലീല മൈതാനിയില്‍ നിന്ന് ആരംഭിച്ച റാലി പാര്‍ലമെന്‍റ് സ്ട്രീറ്റിലാണ് അവസാനിച്ചത്. ഏതാണ്ട് മൂന്നര ലക്ഷം പേര്‍ റാലിയില്‍ പങ്കെടുത്തു എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. കിസാന്‍സഭയും സിഐടിയുവും കര്‍ഷകത്തൊഴിലാളി യൂണിയനും യോജിച്ചാണ് റാലി സംഘടിപ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തൊഴിലാളി കര്‍ഷക മഹാ റാലിയാണ് ഇന്ന് ഡല്‍ഹിയില്‍ നടന്നത്. […]

മോഹന്‍ലാല്‍ അങ്ങനെയാരു മണ്ടത്തരം കാണിക്കില്ല: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മോഹന്‍ലാല്‍ അത്തരമൊരു മണ്ടത്തരം കാണിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് തിരുവനന്തപുരം പ്രസ് ക്ലബിന്‍റെ പ്രളയാനന്തരം എന്ന പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞു. ജനങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും സ്വീകാര്യനുമായ നടനാണ് മോഹന്‍ലാല്‍. അദ്ദേഹം അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കുമെന്ന് കരുതാന്‍ വയ്യ. ബി.ജെ.പിയില്‍ പോകുന്നവരെല്ലാം വിഡ്ഢികളാണോയെന്ന ചോദ്യത്തിന് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോളൂ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ജന്മാഷ്ടമി ദിനത്തില്‍ പ്രധാനമന്ത്രി […]

ഡിവൈഎഫ്‌ഐ നേതാവ് ജീ​വ​ന്‍​ലാ​ലി​നെ സിപിഎം പുറത്താക്കി

തൃശൂര്‍: യുവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ഡിവൈഎഫ്‌ഐ നേതാവിനെ സിപിഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.  ഡി​വൈ​എ​ഫ്‌ഐ ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും സിപിഎം അംഗവുമായ മാ​പ്രാ​ണം മാ​ടാ​യി​ക്കോ​ണം രാ​മം​കു​ള​ത്ത് വീ​ട്ടി​ല്‍ ആ​ല്‍.​എല്‍. ജീ​വ​ന്‍​ലാ​ലി​നെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സിപിഎം പുറത്താക്കിയത്. കാട്ടൂര്‍ സ്വദേശിനിയായ വനിതാ നേതാവ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസിന് ചൊവ്വാഴ്ച രാത്രി പരാതി നല്‍കിയതോടെയാണ് നടപടിയെടുക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായത്.  തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ന്‍​ട്ര​ന്‍​സ് കോ​ച്ചിം​ഗി​നു സീ​റ്റ് ശ​രി​യാ​ക്കി​കൊ​ടു​ക്കാ​മെ​ന്നു ​പ​റ​ഞ്ഞാ​ണു ഇയാള്‍ പെണ്‍കുട്ടിയെ തലസ്ഥാനത്ത് […]

വിവാഹാഭ്യര്‍ത്ഥന നിരസിച്ചാല്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരണമെന്ന് ബിജെപി എംഎല്‍എ

മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കണമെന്ന് ബിജെപി എംഎല്‍എ രാം കദം. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ താന്‍ സഹായിക്കാമെന്ന് പറഞ്ഞ എംഎല്‍എ ഇതിനായി തന്‍റെ ഫോണ്‍ നമ്പര്‍ എല്ലാവര്‍ക്കും നല്‍കുകയും ചെയ്തു. ഘട്‌കോപ്പറില്‍ നിന്നുളള ബിജെപി എംഎല്‍എ ഒരു പൊതുപരിപാടിക്കിടെയാണ് വിവാദപ്രസ്താവന നടത്തിയത്. നിങ്ങള്‍ക്ക് ആവശ്യമുളളപ്പോള്‍ സഹായത്തിനായി എന്നെ വിളിക്കാം. നിങ്ങള്‍ ഒരു പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. പക്ഷേ അവള്‍ നിരസിച്ചു എന്നതാണ് സങ്കടമെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ സ്വന്തം മാതാപിതാക്കളോട് […]

ഷൊര്‍ണൂര്‍ എംഎല്‍എയ്ക്കെതിരെ പീഡന പരാതി; കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരെ ഉയര്‍ന്ന പീഡനപരാതി ഒതുക്കാനും ശ്രമം. ഒരു കോടി വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരിയായ വനിതാ ഡിവൈഎഫ്ഐ നേതാവ് വെളിപ്പെടുത്തി. കൂടാതെ ഡി.വൈ.എഫ്.ഐയില്‍ ഉന്നത പദവിയും നല്‍കാമെന്ന് പറഞ്ഞു. സിപിഐഎം നേതൃത്വത്തിന് നല്‍കിയ പരാതിയിലാണ് ഇക്കാര്യമുള്ളത്. പി.കെ ശശി എംഎല്‍എ ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും പരാതിക്കാരി പറഞ്ഞു. ഇതിന്‍റെ ശബ്ദരേഖയും തെളിവായി പരാതിക്കൊപ്പം നല്‍കി. അതിക്രമത്തിന് മുതിര്‍ന്നത് മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍വെച്ചാണെന്നും പരാതിയില്‍ പറയുന്നു. അതേസമയം, പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന് […]

പരാജയപ്പെട്ട സര്‍ക്കാരിന്‍റെ അതിലേറെ പരാജയപ്പെട്ട തീരുമാനമായിരുന്നു നോട്ട് നിരോധനം: യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ. പരാജയപ്പെട്ട സര്‍ക്കാരിന്‍റെ അതിലേറെ പരാജയപ്പെട്ട തീരുമാനമായിരുന്നു നോട്ട് നിരോധനമെന്ന് സിന്‍ഹ പറഞ്ഞു. നേപ്പാളില്‍ നിന്നുള്‍പ്പെടെ എത്തുന്ന നിരോധിച്ച നോട്ടുകളുടെ കണക്ക് കൂടി പുറത്തുവന്നാല്‍ നോട്ട് നിരോധനം എത്ര മണ്ടത്തരമായിരുന്നുവെന്ന് വ്യക്തമാകും. നോട്ട് നിരോധനം കൊണ്ട് മോദി ലക്ഷ്യം വച്ച ഒന്നും സാധ്യമായില്ലെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. നേപ്പാളില്‍ നിന്നും രാജ്യത്തെ വിവിധ ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നും ഇന്ത്യന്‍ രൂപ വരാനുണ്ട്. […]

‘പപ്പു’വില്‍നിന്ന് ‘ഗപ്പു’വിലേക്ക് സഞ്ചരിക്കുകയാണ് രാഹുല്‍ ഗാന്ധി: അബ്ബാസ് നഖ്‌വി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഗപ്പു എന്ന് വിളിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുക്തര്‍ അബ്ബാസ് നഖ്വി. രാഹുലിന്‍റെ രാഷ്ട്രീയ ജീവിതം മുഴുവന്‍ കള്ളങ്ങള്‍ മാത്രം നിറഞ്ഞതാണെന്ന് അദ്ദേഹം ആരോപിച്ചു. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് രാഹുല്‍ ഉന്നയിച്ച ആരോണങ്ങളെല്ലാം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ‘പപ്പു’വില്‍നിന്ന് ‘ഗപ്പു’വിലേക്ക് സഞ്ചരിക്കുന്ന ഒരാള്‍ സ്വാഭാവികമായും യുക്തിരഹിതമായി മാത്രമേ സംസാരിക്കൂ. അഴിമതികളുടെ സൂത്രധാരന്‍മാര്‍ എവിടെ നോക്കിയാലും അഴിമതികള്‍ മാത്രമേ കാണൂ. അവര്‍ക്ക് രാജ്യത്തിന്‍റെ വികസനവും വളര്‍ച്ചയും ഭരണമികവും കാണാനാവില്ല […]

‘പുന്നാരമോനെ.. എമ്പോക്കി’..! അശോകന്‍ ചെരുവിലിനെതിരെ ആഞ്ഞടിച്ച്‌ വിടി ബല്‍റാം

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശമ്പളം ദുരിതാസ്വാസ ക്യാമ്ബിലേക്ക് നല്‍കാന്‍ ആഹ്വാനം ചെയ്തത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ആഹ്വാനത്തോട് പോസ്റ്റിലൂടെയാണ് വിടി ബല്‍റാം പ്രതികരിച്ചത്. അതേസമയം, ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചെരുവില്‍ പ്രതികരിച്ച രീതിയാണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ബല്‍റാമിന്‍റെ പോസ്റ്റിന് താഴെ അദ്ദേഹത്തെ എമ്പോക്കിയെന്ന് വിളിച്ച്‌ ഒരു അധ്യാപകന്‍ പോസ്റ്റിട്ടത് അശോകന്‍ ചെരുവില്‍ ലൈക്ക് അടിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ബല്‍റാമിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇത്രയും […]

മോഡിയുടെ നട്ടെല്ലില്ലാത്ത സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് സ്റ്റാലിന്‍

ചെന്നൈ: മോഡിയുടെ നട്ടെല്ലില്ലാത്ത സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. രാജ്യത്തിന്‍റെ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമം. ഡിഎംകെ അധ്യക്ഷനായി തെരഞ്ഞെടുത്തതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ സ്റ്റാലിന്‍ ആഞ്ഞടിച്ചത്. ജനങ്ങള്‍ക്ക് സ്വതന്ത്രമായി സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യത്തിനായി ഡിഎംകെ പ്രവര്‍ത്തകര്‍ അണിനിരക്കണമെന്നും സ്റ്റാലിന്‍ ആഹ്വാനം ചെയ്തു. എല്ലാത്തിലും വര്‍ഗീയ നിറംകലര്‍ത്തുന്നവരെ എതിര്‍ക്കും. കള്ളന്‍മാരുടെ ഭരണത്തില്‍ നിന്നും തമിഴ്‌നാടിനെ മോചിപ്പിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

എം.കെ.സ്റ്റാലിനെ ഡിഎംകെ അധ്യക്ഷനായി തെരഞ്ഞെടുത്തു

ചെന്നൈ: എം.കെ.സ്റ്റാലിനെ ഡിഎംകെ അധ്യക്ഷനായി തെരഞ്ഞെടുത്തു. ചെന്നൈയില്‍ ചേര്‍ന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. വൈകീട്ട് ചുമതല ഏറ്റെടുക്കും. രാവിലെ 9ന് അണ്ണാ അറിവാലയത്തിലായിരുന്നു യോഗം ചേര്‍ന്നത്. സ്റ്റാലിന്‍ ചുമതലയേല്‍ക്കുന്നതോടെ അരനൂറ്റാണ്ട് കാലം എം.കരുണാനിധി വഹിച്ച പദവികളെല്ലാം അദ്ദേഹം പിന്‍ഗാമിയായി കണ്ട മകന്‍റെ ചുമലിലായി. കരുണാനിധിക്ക് ശേഷം ഡിഎംകെയെ ആര് നയിക്കുമെന്ന തര്‍ക്കത്തിനാണ് ഇതോടെ വിരാമമാകുന്നത്.ഞായറാഴ്ച പത്രിക സമര്‍പ്പിക്കും മുമ്പ് സ്റ്റാലിന്‍ അമ്മയെ കണ്ട് ആശിര്‍വാദം വാങ്ങി. മുതിര്‍ന്ന പാര്‍ട്ടി നേതാവ് അന്‍പഴകനെയും സന്ദര്‍ശിച്ചിരുന്നു. കരുണാനിധിയുടെ […]