പ്ലാന്‍ മാറ്റി, ഇനി മലേഷ്യയ്ക്കു പോവുന്നില്ല; സ്വന്തം ഹോട്ടല്‍ തുടങ്ങണം’

കുടുബത്തിന് തണലാകാന്‍ വിദേശത്തേക്ക് പോകാന്‍ ഇരിക്കെയാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനെ തേടി 25 കോടിയുടെ ഭാ​ഗ്യമെത്തിയത്. മലേഷ്യയിലെ സുഹൃത്തിന്റെ ഹോട്ടലില്‍ അടുത്തയാഴ്ച്ച ജോലിക്ക് പോകാനിരുന്ന അനൂപ് ഇനി സ്വന്തമായി ഒരു ഹോട്ടല്‍ തുടങ്ങനാണ് ആ​ഗ്രഹിക്കുന്നത്. മനസ്സിലാകെ ലോട്ടറി അടിച്ചതിന്റെ സന്തോഷം മാത്രമേയുള്ളൂ എന്നാണ് അനൂപിന്റെ വാക്കുകള്‍. പണം തികയാതിരുന്നതുകൊണ്ട് ലോട്ടറി എടുക്കണ്ടെന്ന് തീരുമാനിച്ചിരുന്ന അനൂപ് അവസാനനിമിഷം രണ്ടരവയസ്സുകാരന്‍ മകന്‍ അദ്വൈതിന്റെ കുടുക്ക പൊട്ടിച്ചെടുത്ത 50 രൂപയും ചേര്‍ത്താണ് ഭാ​ഗ്യടിക്കറ്റെടുത്തത്. ആറ് മാസം ​ഗര്‍ഭിണിയാണ് അനൂപിന്റെ ഭാ​ര്യ […]

കല്ലുമ്മക്കായ വിപണിയില്‍ വ്യാജന്‍ വാഴുന്നു വില്‍പ്പനയില്‍ ആശങ്കയുടെ ചാകര

കല്ലുമ്മക്കായ വിപണിയില്‍ വ്യാജന്‍ വാഴുന്നു വില്‍പ്പനയില്‍ ആശങ്കയുടെ ചാകര ധര്‍മ്മടം: കണ്ണൂര്‍ ജില്ലയിലെ കടലോര ജൈവസമ്ബത്തുകളിലൊന്നായ കല്ലുമ്മക്കായയുടെ വംശനാശ ഭീഷണി മുതലെടുത്ത് വന്‍തോതില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിഷം നിറച്ച കല്ലമ്മക്കായ വിപണികളില്‍ സജീവമാകുന്നു. ഇത്തരം കല്ലുമ്മക്കായ കഴിച്ചവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കല്ലുമ്മക്കായ പറിക്കുന്ന ധര്‍മ്മടം, തോട്ടട, ഏഴര കടപ്പുറങ്ങളിലാണ് വംശനാശ ഭീഷണി നേരിടുന്നത്. തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കല്ലുമ്മക്കായകളാണ് ആരോഗ്യത്തിന് കടുത്ത ഭീഷണിയാകുന്നത്. മസാലപുരട്ടി കാഴ്ചയില്‍ സുന്ദരമാക്കിയാണ് വില്‍പ്പനയ്ക്ക് […]

റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി; ഇന്ത്യക്ക് ലാഭം 35,000 കോടി

ന്യൂഡല്‍ഹി : റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്തതിലൂടെ ലാഭം കൊയ്ത് ഇന്ത്യ. ആഭ്യന്തര ക്രൂഡോയിലിന് വിന്റ്‌ഫോള്‍ ടാക്‌സ് ചുമത്തിയതിലൂടെ 35,000 കോടിയുടെ നേട്ടമാണ് ഉണ്ടായത്. ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വിലക്കയറ്റം കണക്കിലെടുത്താണ് കേന്ദ്രം വിന്റ്‌ഫോള്‍ ടാക്‌സ് ഏര്‍പ്പെടുത്തിയത്. യുക്രെയ്‌നെതിരെ റഷ്യ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ ലോകരാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. റഷ്യയെ സാമ്ബത്തിക സമ്മര്‍ദ്ദത്തിലാക്കണമെന്ന് ആഹ്വാനം ചെയ്താണ് ലോകരാജ്യങ്ങള്‍ ഒന്നിച്ച്‌ റഷ്യയെ വിലക്കിയത്. എന്നാല്‍ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് […]

സോപ്പ് വാങ്ങി മുറിവ് കഴുകിയത് ഞങ്ങള്‍, അഭിരാമിക്ക് ചി​കി​ത്സ തേ​ടി​യെ​ത്തി​യ​പ്പോ​ള്‍ വീ​ഴ്ച; ആ​രോ​ഗ്യ​വ​കു​പ്പി​നെ​തി​രെ മാതാപിതാക്കളുടെ പരാതി

പത്തനംതിട്ട: പേവിഷബാധയെത്തുടര്‍ന്ന് മരിച്ച 12 വയസ്സുകാരി അഭിരാമിയുടെ കു​ടും​ബം ആ​രോ​ഗ്യ​വ​കു​പ്പി​നെ​തി​രെ പ​ത്ത​നം​തി​ട്ട ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ പ​രാ​തി ന​ല്‍​കി. അ​ഭി​രാ​മി​ക്ക്​ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​പ്പോ​ള്‍ വീ​ഴ്ച​വ​രു​ത്തി​യ ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പരാതിയിലെ​ ആ​വ​ശ്യം. പെ​രു​നാ​ട്​ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​​ന്ദ്ര​ത്തി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ഡോ​ക്ട​റും ജീ​വ​ന​ക്കാ​രും ആം​ബു​ല​ന്‍​സ്​ ഡ്രൈ​വ​റും ഇ​ല്ലാ​യി​രു​ന്നെ​ന്ന്​ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ​പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​​ശു​പ​​ത്രി​യി​ലെ ഡ്യൂ​ട്ടി ഡോ​ക്ട​ര്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ അ​നാ​സ്ഥ മൂ​ലം മൂ​ന്ന്​ മ​ണി​ക്കൂ​ര്‍ വൈ​കി​യാ​ണ്​ അ​ഭി​രാ​മി​ക്ക്​ പ്ര​ഥ​മ ശു​ശ്രൂ​ഷ ല​ഭി​ച്ച​ത്. മു​റി​വ്​ വൃ​ത്തി​യാ​ക്കാ​ന്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ല. […]

അഴിച്ചുവിട്ട ചീറ്റ‍കളുടെ പടമെടുക്കുമ്ബോള്‍ മോദി‍യുടെ ക്യാമറലെന്‍സില്‍ അടപ്പുണ്ടായിരുന്നെന്ന് വ്യാജപ്രചരണം; ട്വീറ്റ് ചെയ്തവരില്‍ തൃണമൂല്‍ എംപിയും

ന്യൂദല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെ നുണകള്‍ പ്രചരിപ്പിച്ച്‌ മോദിയെ വീഴ്ത്തുക എന്ന തന്ത്രം ഉപയോഗിച്ച്‌ പ്രതിപക്ഷം വീണ്ടും. ഇക്കുറി ചീറ്റകളെ മധ്യപ്രദേശിലെ കുനോ പാര്‍ക്കില്‍ അഴിച്ചുവിടുമ്ബോള്‍ മോദി ഫോട്ടോയെടുക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോള്‍ മോദിയുടെ ഒരു വ്യാജചിത്രം ഉപയോഗിച്ച്‌ സമൂഹമാധ്യമങ്ങളില്‍ മോദിയ്ക്കെതിരെ പരിഹാസം അഴിച്ചുവിടുകയാണ് പ്രതിപക്ഷം. അടപ്പിട്ട് മൂടിയ ലെന്‍സുള്ള ക്യാമറ ഉപയോഗിച്ച്‌ മോദി ഫോട്ടെയെടുക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. തൃണമൂല്‍ രാജ്യസഭാ എംപി ജവഹര്‍ സര്‍ക്കാര്‍ ഈ വ്യാജചിത്രം ട്വീറ്റ് ചെയ്തതായി ബിജെപി രാജ്യസഭാ എംപി സുകാന്ത […]

ബിജെപിയിലേക്ക് പോകുന്ന കോണ്‍ഗ്രസുകാര്‍ക്ക് എന്റെ കാര്‍ വാടകയ്‌ക്ക് നല്‍കും; ആരേയും തടയില്ലെന്ന് കമല്‍നാഥ്

മധ്യപ്രദേശ്: കോണ്‍ഗ്രസില്‍ നിന്ന് വിട്ട് പോകേണ്ടവര്‍ക്ക് പോകാമെന്നും, പാര്‍ട്ടി വിട്ട് പോകാന്‍ ആഗ്രഹിക്കുന്ന ഒരാളെ പോലെ തടയില്ലെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ്. ഗോവയില്‍ നിന്നുള്ള എട്ട് എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് മാറിയതിന് പിന്നാലെയാണ് കമല്‍നാഥിന്റെ പ്രതികരണം. ‘ കോണ്‍ഗ്രസ് ഇല്ലാതായി പോകുമെന്നാണോ എല്ലാവരുടേയും വിചാരം. കോണ്‍ഗ്രസിലെ ചിലര്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്നാണ് മാദ്ധ്യമങ്ങള്‍ പറയുന്നത്. അങ്ങനെ ആരെങ്കിലും ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് പോകാം. ഞങ്ങള്‍ ആരേയും തടയാന്‍ ആഗ്രഹിക്കുന്നില്ല’. ‘ കോണ്‍ഗ്രസുകാര്‍ അര്‍പ്പണ […]

ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനം ആഘോഷമാക്കി നയന്‍താര; ഭാര്യ നല്‍കിയ സര്‍പ്രെെസ് വെളിപ്പെടുത്തി വിഘ്‍നേശ് ശിവന്‍

സംവിധായകന്‍ വിഘ്‍നേശ് ശിവന്റെ വിവാഹശേഷമുള്ള ആദ്യ ജന്മദിനമാണിന്ന് . തെന്നിന്ത്യയുടെ പ്രിയ നായികയും വിഘ്‍നേശ് ശിവന്റെ ഭാര്യയുമായ നയന്‍താര പിറന്നാള്‍ ദിനം ആഘോഷമാക്കിയിരിക്കുകയാണ്.ഭാര്യ നയന്‍താര നല്‍കിയ സര്‍പ്രൈസിനെ കുറിച്ചുള്ള വിശേഷങ്ങള്‍ വിഘ്‍നേശ് ശിവന്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ബുര്‍ജ് ഖലീഫയില്‍ പ്രത്യേക വിരുന്നാണ് വിഘ്നേശിന്റെ പിറന്നാള്‍ ദിനത്തില്‍ നയന്‍താര ഒരിക്കിയത്. വിഘ്നേശിന്റെ അമ്മയും സഹോദരിയും ഉള്‍പ്പെടെയുള്ളവര്‍ പിറന്നാള്‍ ആഘോഷത്തിനെത്തി. അഭ്യൂഹങ്ങള്‍ക്ക് വിരാമം; നയന്‍സ്-വിഗ്നേഷ് വിവാഹം സ്ട്രീമിങ് നെറ്റ്ഫ്ലിക്സില്‍ തന്നെ ‘സ്നേഹസമ്ബന്നമായ ഒരു കുടുംബത്തില്‍ നിന്നുള്ള നിര്‍മലമായ സ്നേഹം നിറഞ്ഞ […]

72 മണിക്കൂര്‍ ജോലി, 48 ന്റെ വേതനം; സിഐടിയു‍ ജനറല്‍ സെക്രട്ടറിയുടെ ലേഖനം വിവാദമാകുന്നു

കോഴിക്കോട്: 72 മണിക്കൂര്‍ ജോലിയിലായിരിക്കണം, 48 മണിക്കൂറിന്റെ ശമ്ബളം കണക്കില്‍, പണമായി ഒന്നും കിട്ടില്ല, പക്ഷേ മിണ്ടിപ്പോകരുത്! പറയുന്നത് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി. ജോലി എട്ടുമണിക്കൂറായി നിശ്ചയിക്കാനും അര്‍ഹമായ വേതനത്തിനും സമരം നടത്തിയ ‘മെയ്ദിനക്കഥ’ പറയുന്നവരുടേതാണ് ഈ വാദം. സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരിം, സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’യില്‍ കെഎസ്‌ആര്‍ടിസിയെ രക്ഷിക്കാനെന്ന വ്യാജത്തിലാണ് തൊഴിലാളി വിരുദ്ധമായി ‘പിണറായിനയം’ ഒളിച്ചുകടത്തുന്നത്. കെഎസ്‌ഇബിയിലെ സിഐടിയു യൂണിയന്റെ തൊഴിലാളിസര്‍വാധിപത്യം അവസാനിപ്പിച്ച പിണറായിയുടെ പുതിയ നയം കെഎസ്‌ആര്‍ടിസിയിലും നടപ്പാക്കി, തൊഴിലാളികളുടെ അവകാശങ്ങളെല്ലാം […]

രണ്ടുമാസം മുമ്ബ് 1.45 കോടി രൂപ നികുതി അടയ്‌ക്കേണ്ടി വന്നു, ഓട്ടോയുടെ വായ്പ തീര്‍ന്നിട്ടില്ല; അനൂപിനോട് കഴിഞ്ഞ വര്‍ഷത്തെ ഓണം ബംപര്‍ വിജയിക്ക് പറയാനുള്ളത്

കൊച്ചി: ‘രണ്ട് വര്‍ഷത്തേക്ക് പണം അനാവശ്യമായി ഉപയോഗിക്കരുത്.നികുതി അടയ്ക്കാന്‍ പിന്നീട് പാടു പെടും.’ഇത്തവണത്തെ ഓണം ബംപര്‍ ലോട്ടറിയായ 25 കോടി രൂപ അടിച്ച തിരുവനന്തപുരത്തെ അനൂപിന് നല്‍കുന്നത് മറ്റാരുമല്ല.കഴിഞ്ഞ വര്‍ഷത്തെ ഓണം ബംപറായ 12 കോടി ലഭിച്ച കൊച്ചി മരടിലെ ഓട്ടോ ഡ്രൈവര്‍ ജയപാലന്‍. ഉപദേശം സ്വന്തം ജീവിതാനുഭവത്തില്‍ നിന്നും. ഒരു വര്‍ഷത്തിനിപ്പുറം ഭാഗ്യദേവതയുടെ കടാക്ഷം വീണ്ടും ഒരു ഓട്ടോറിക്ഷാ തൊഴിലാളിയെ തേടിയെത്തിയതിന്റെ സന്തോഷത്തിലും, ജയപാലന്‍ പറയുന്നു, പണം മതി മറന്ന് ഉപയോഗിക്കരുത്. പതിവുപോലെ ഇപ്പോഴും സവാരിക്കാരെ […]

Dulquer Salmaan: ഇതുവരെ ഞാന്‍ കണ്ടതില്‍ വെച്ച്‌ കണ്ണുകൊണ്ട് അഭിനയിക്കുന്ന ഒരേയൊരു നടന്‍ ദുല്‍ഖറാണ്: മൃണാള്‍ താക്കൂര്‍

ദുല്‍ഖര്‍ സല്‍മാനും(Dulquer Salmaan) മൃണാള്‍ താക്കൂറും(mrinal thakur) കേന്ദ്രകഥാപാത്രങ്ങളായെത്തിയ സീതാ രാമം ഒ.ടി.ടിയിലും ഹിറ്റായി മുന്നേറുകയാണ്. ഓഗസ്റ്റ് അഞ്ചിന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത സീതാ രാമത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രത്തിന്റെ തെലുങ്ക്, മലയാളം, തമിഴ് പതിപ്പുകള്‍ സെപ്‍തംബര്‍ ഒമ്ബത് മുതലാണ് സ്‍ട്രീം ചെയ്തത്. ദുല്‍ഖറിന്റെയും മൃണാളിന്റെയും അഭിനയത്തെപ്പറ്റിയും മികച്ച പ്രതികരണമാണ് വരുന്നത്. ദുല്‍ഖറിന്റെ അഭിനയത്തെപ്പറ്റി പറയുകയാണ് മൃണാള്‍ താക്കൂര്‍. ‘ഇതുവരെ ഞാന്‍ കണ്ടതില്‍ വെച്ച്‌ കണ്ണുകൊണ്ട് അഭിനയിക്കുന്ന ഒരേയൊരു […]