കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണകോടതിയില്‍ ദിലീപിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുന്നതിനെക്കുറിച്ചുള്ള പ്രോസിക്യൂഷന് വാദം പൂര്‍ത്തിയായി. ബാലചന്ദ്രകുമാര്‍ നല്‍കിയ സംഭാഷണങ്ങളിലെ ശബ്ദങ്ങള്‍ കേസില്‍ ദിലീപിന്റെയും സഹോദരന് അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേതുമാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.ഫോറന്‍സിക് പരിശോധനാ ഫലം ക്രൈംബ്രാഞ്ചിന് കൈമാറി. ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ല. നാല്പതോളം ശബ്ദശകലങ്ങളാണ് ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിനു കൈമാറിയത്. ഇത് വ്യാജമാണെന്ന് പ്രതികളുടെ അഭിഭാഷകര്‍ ഉള്‍പ്പെടെ ആരോപിച്ചിരുന്നു.
Category: News
ഗര്‍ബ തടസപ്പെടുത്തിയെന്ന് ആരോപിച്ച് ഗുജറാത്തില്‍ മുസ്‍ലിം യുവാക്കളെ കെട്ടിയിട്ട് മര്‍ദിച്ച് പൊലീസ്
അഹമ്മദാബാദ്: ഗുജറാത്തിലെ ഖേഡയില്‍ ദുര്‍ഗാപൂജയോടനുബന്ധിച്ച് നടത്തുന്ന ഗര്‍ബ നൃത്തപരിപാടി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ചില മുസ്ലീം പുരുഷന്മാരെ ചാട്ടക്കടിച്ചത് പ്രാദേശിക പൊലീസുകാരെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. ഖേഡ ജില്ലയില്‍ അന്ധേല ഗ്രാമത്തിലെ പുരുഷന്മാരെ തൂണുകളില്‍ കെട്ടിയിട്ട് വടികൊണ്ട് അടിക്കുന്നതിന്റെ വിഡിയോ വൈറലായിരുന്നു. ചുറ്റും കൂടിയിരുന്ന ജനക്കൂട്ടം കൈയടിച്ച് ആഹ്ലാദിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. സംഭവത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നതോടെ, അതെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ആശിഷ് ഭാട്ടിയ ഉത്തരവിട്ടു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷിച്ച് പൊലീസുകാര്‍ക്കെതിരെ വേണ്ട അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് ആശിഷ് […]
ശ്രീലങ്കയെ ചുറ്റേണ്ട ! രാജ്യത്തെ രണ്ടാമത്തെ ‘സ്‌പേസ് പോര്‍ട്ട്’ തമിഴ്നാട്ടിലെ കുലശേഖരത്ത്, 1950 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് മിന്നല്‍ നീക്കവുമായി കേന്ദ്രം
ന്യൂഡല്‍ഹി : ഇന്ത്യയുടെ അഭിമാനമായ ഐ എസ് ആര്‍ ഒയ്ക്ക് ബഹിരാകാശ ദൗത്യങ്ങളില്‍ പുതിയ ചിറക് നല്‍കാന്‍ മിന്നല്‍ നീക്കവുമായി കേന്ദ്രം. കൃത്രിമോപഗ്രഹങ്ങളുമായുള്ള റോക്കറ്റ് വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയ്ക്ക് പുറമേ മറ്റൊരു ‘സ്‌പേസ് പോര്‍ട്ട്’ കൂടിയൊരുക്കാനുള്ള തയ്യാറെടുപ്പുകളാണ് അതിവേഗം മുന്നോട്ട് പോകുന്നത്. തമിഴ്നാട്ടിലെ കുലശേഖരത്താണ് ഇതിനുള്ള സ്ഥാനം കണ്ടെത്തിയിട്ടുള്ളത്. വിക്ഷേപണ കേന്ദ്രം സജ്ജീകരിക്കുന്നതിനായി ആവശ്യമുള്ള 2,350 ഏക്കറില്‍ 1,950 ഏക്കര്‍ ഭൂമി ഇതിനകം ഏറ്റെടുത്തു. ഇത് സംബന്ധിച്ച വിവരം കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് […]
വിഴിഞ്ഞം സമരപ്പന്തല്‍ ഉടന്‍ പൊളിച്ചു നീക്കണം: സമരസിമിതിക്ക് കര്‍ശന നിര്‍ദേശം നല്‍കി ഹൈക്കോടതി, ഉത്തരവ് അദാനിഗ്രൂപ്പിന്‍്റെ ഹര്‍ജിയില്‍
കൊച്ചി: വിഴിഞ്ഞം സമരപ്പന്തല്‍ ഉടന്‍ പൊളിക്കണമെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. സമരസിമിതിക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മാണ കരാര്‍ കമ്ബനിയായ ഹോവെ എന്‍ജിനീയറിങ് പ്രോജക്‌ട്സ് എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഇതു സംബന്ധിച്ച് സമരക്കാര്‍ക്ക് നേരത്തേ നോട്ടിസ് നല്‍കിയതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിര്‍മാണ മേഖലയിലേക്ക് പ്രവേശിക്കാന്‍ സമരപ്പന്തല്‍ തടസ്സമാണെന്ന് അദാനി ഗ്രൂപ്പ് കോടതിയില്‍ അറിയിച്ചിരുന്നു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റും […]
ISRO | ബുദ്ധിമുട്ടേറിയ ഇടങ്ങളിലും ഇനി ഇന്‍റര്‍നെറ്റ് ലഭ്യമാകും; ‘OneWeb India-1 mission’ വിക്ഷേപണത്തിനൊരുങ്ങി ISRO
യുകെ ആസ്ഥാനമായുള്ള കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കായ വണ്‍വെബ്ബിന്‍്റെ 36 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്‌ആര്‍ഒ (ISRO) .ട്വീറ്ററിലൂടെയാണ് ഐഎസ്‌ആര്‍ഒ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഇന്‍്റര്‍നെറ്റ് ലഭ്യമാക്കാന്‍ കൂടി സഹായിക്കുന്ന പദ്ധതിയാണിത്. ഒക്ടോബര്‍ മാസം അവസാനത്തോടെയാകും ലോഞ്ച് നടക്കുക. വണ്‍വെബ് ഇന്ത്യ-1 മിഷന്‍ എന്ന പേരിലാണ് ലോഞ്ച് നടക്കുക. എല്‍വിഎം3 എം2 എന്നും ഇത് അറിയപ്പെടും. എല്‍വിഎം3-യുടെ ആഗോള വാണിജ്യ ലോഞ്ച് സേവന വിപണിയിലേക്കുള്ള പ്രവേശനം കൂടി അടയാളപ്പെടുത്തുന്ന വിക്ഷേപണമായിരിക്കും ഈ മാസം […]
നിലമ്ബൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ രാധയുടെ കൊലപാതകം; സര്‍ക്കാരിന്റെ അപ്പീല്‍ 10ന് പരിഗണിച്ചേക്കും
നിലമ്ബൂര്‍ > കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുകാരിയായിരുന്ന ചിറക്കല്‍ രാധ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. പ്രതികളായിരുന്ന ബി കെ ബിജു, ഷംസുദ്ദീന്‍ എന്നിവരെ വെറുതെ വിട്ട ഹൈക്കോടതി നടപടിക്കെതിരെ കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്. കേസില്‍ 2015 ഫെബ്രുവരി 12ന് മഞ്ചേരി സെഷന്‍സ് കോടതി ഇരുവര്‍ക്കും ജീവപര്യന്തം […]
പ്രവാസമെന്ന അക്കരപ്പച്ചക്കായി പോരാടി മരിച്ചവരെ മറന്നു -ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
റിയാദ്: മലയാളികള്‍ക്ക് യുദ്ധാനുഭവം ഉണ്ടായിട്ടില്ല എന്ന് പറയുന്നത് കളവാണെന്ന് പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുക്കാന്‍ റിയാദിലെത്തിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. മലയാളികള്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ യുദ്ധങ്ങളില്‍ ഒന്നില്‍ അടരാടിയ തീക്ഷ്ണമായ അനുഭവം അവര്‍ക്കുണ്ട്. ദാരിദ്ര്യത്തിനെതിരെയാണ്, പ്രവാസം എന്ന അക്കരപ്പച്ചയിലെത്താനാണ് അവര്‍ ആ യുദ്ധം നടത്തിയത്. പിറന്ന നാടിനെയും പെറ്റ വയറിനെയും കൂടെപ്പിറന്നവരെയും കൂടെ കിടക്കുന്നവരെയും ഉപേക്ഷിച്ച് ഉപജീവനം തേടി കടലിന്റെ പ്രക്ഷുബ്ധതയിലേക്ക് എടുത്തുചാടിയത് യുദ്ധക്കളത്തിലേക്ക് […]
ഒരു ഡോളറിന് 82.33 രൂപ; കൂപ്പു കുത്തി ഇന്ത്യന്‍ കറന്‍സി
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും സര്‍വകാല താഴ്ചയില്‍. 82.33 ആണ് വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ രൂപയുടെ മൂല്യം. പതിനാറു പൈസയുടെ ഇടിവാണ് ഇന്നുണ്ടായത്. 82.19നാണ് രൂപ ഇന്നു വ്യാപാരം തുടങ്ങിയത്. മിനിറ്റുകള്‍ക്കകം തന്നെ മൂല്യം ഇടിയുകയായിരുന്നു. ഇന്നലെയാണ് രൂപ ഡോളറിനെതിരെ ചരിത്രത്തില്‍ ആദ്യമായി 82നു മുകളില്‍ എത്തിയത്. 55 പൈസയുടെ ഇടിവാണ് ഇന്നലെയുണ്ടായത്. ഡോളര്‍ കരുത്താര്‍ജിച്ചതോടെ ലോകത്തെ ഒട്ടുമിക്ക കറന്‍സികളും ഇടിവിലാണ്.
ഇന്നുമുതല്‍ കര്‍ശന ചെക്കിങ്ങ്; ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് പൂട്ടിടും; അന്തര്‍ സംസ്ഥാന വാഹനങ്ങളും പരിശോധിക്കും
തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി ഇന്നു മുതല്‍ വാഹനപരിശോധന കര്‍ശനമാക്കി. നിയമലംഘനം നടത്തുന്ന ബസുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിക്കാന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി. അന്തര്‍ സംസ്ഥാന വാഹനങ്ങളും പരിശോധിക്കും. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങളെ കണ്ടെത്താനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഹൈക്കോടതി ഇടപെടലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നടപടി. കോട്ടയം ചിങ്ങവനത്ത് വിനോദ യാത്രക്കായി എത്തിയ അഞ്ച് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഇന്നലെ വിലക്കി. ബസുകളില്‍ എയര്‍ഹോണും ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ചിരുന്നു. വേഗപ്പൂട്ടുകള്‍ വിച്ഛേദിച്ച […]
നേരിട്ടുള്ള യുദ്ധത്തിലേയ്‌ക്ക് നയിക്കരുത്; അമേരിക്കയ്‌ക്കും സഖ്യസേനയ്‌ക്കും മുന്നറിയിപ്പുമായി വീണ്ടും റഷ്യ
മോസ്‌കോ: യുക്രെയ്‌നെ മറയാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ നേരിട്ടുള്ള യുദ്ധത്തിന് തയ്യാറായിക്കൊള്ളുവെന്ന മുന്നറിയിപ്പുമായി റഷ്യ. അമേരിക്ക യുക്രെയ്‌ന് 625 ദശലക്ഷം ഡോളറിന്റെ സഹായം നല്‍കിയതിന് പിന്നാലെ ആയുധവും എത്തിച്ചതില്‍ പ്രതിഷേധി ച്ചാണ് റഷ്യയുടെ മുന്നറിയിപ്പ്. അമേരിക്കയിലെ റഷ്യന്‍ അംബാസഡറാണ് റഷ്യയുടെ ഔദ്യോഗിക പ്രതിഷേധം അറിയിച്ചത്. യുക്രെയ്‌ന് യുദ്ധ സഹായം നല്‍കുക എന്നാല്‍ നേരിട്ട് തങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. അമേരിക്കയുടെ പ്രകോപന നീക്കം സഖ്യസേനയ്‌ക്കെതിരേയും യുദ്ധം നടത്താന്‍ തങ്ങളെ നിര്‍ബന്ധിതരാക്കും. അതിശക്തമായ വെല്ലുവിളിയാണ് തങ്ങളുടെ അഖണ്ഡതയ്‌ക്കെതിരെ നാറ്റോ ഉയര്‍ത്തുന്നതെന്നും റഷ്യ ആരോപിച്ചു. […]










