ഗര്‍ബ തടസപ്പെടുത്തിയെന്ന് ആരോപിച്ച്‌ ഗുജറാത്തില്‍ മുസ്‍ലിം യുവാക്ക​ളെ കെട്ടിയിട്ട് മര്‍ദിച്ച്‌ പൊലീസ്

അഹമ്മദാബാദ്: ഗുജറാത്തിലെ ഖേഡയില്‍ ദുര്‍ഗാപൂജയോടനുബന്ധിച്ച്‌ നടത്തുന്ന ഗര്‍ബ നൃത്തപരിപാടി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച്‌ ചില മുസ്ലീം പുരുഷന്മാരെ ചാട്ടക്കടിച്ചത് പ്രാദേശിക പൊലീസുകാരെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍.

ഖേഡ ജില്ലയില്‍ അന്ധേല ഗ്രാമത്തിലെ പുരുഷന്മാരെ തൂണുകളില്‍ കെട്ടിയിട്ട് വടികൊണ്ട് അടിക്കുന്നതിന്റെ വിഡിയോ വൈറലായിരുന്നു. ചുറ്റും കൂടിയിരുന്ന ജനക്കൂട്ടം കൈയടിച്ച്‌ ആഹ്ലാദിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. സംഭവത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നതോടെ, അതെക്കുറിച്ച്‌ അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ആശിഷ് ഭാട്ടിയ ഉത്തരവിട്ടു.

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷിച്ച്‌ പൊലീസുകാര്‍ക്കെതിരെ വേണ്ട അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് ആശിഷ് ഭാട്ടിയ എന്‍.ഡി.ടി.വിയോട് പറഞ്ഞു.

സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന പാനല്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പൊലീസിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വീഡിയോകളുടെ സത്യാവസ്ഥ സ്ഥിരീകരിച്ച ശേഷം കുറ്റാരോപിതരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

prp

Leave a Reply

*