കൊച്ചി: സന്ദേശം സിനിമയെ വിമര്‍ശിച്ച തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി. ഒരു അജ്ഞാത ശവത്തെ ഏറ്റെടുത്ത് ഇവിടെ ഈ വര്‍ഷം ഒരു ഹര്‍ത്താല്‍ നടന്നത് നിങ്ങള്‍ അറിഞ്ഞില്ലേയെന്നും അത് തന്നെയാണ് സന്ദേശം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം എന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സന്ദേശം സിനിമ മുന്നോട്ട് വയ്ക്കുന്ന സന്ദേശത്തില്‍ വിയോജിപ്പുണ്ടെന്ന് ശ്യം പുഷ്‌കരന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സന്ദേശം എന്ന സിനിമ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് എനിക്കറിയില്ല. മലയാള […]
Category: Entertainment
ഒരു അഡാറ് ലൗവിലെ കലാഭവന്‍ മണി ട്രിബ്യൂട്ട് സോംഗ് ശ്രദ്ധേയമാകുന്നു- video
ഹാപ്പി വെഡിംഗ് , ചങ്ക്സ് എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഒരു അഡാറ് ലവ്. ചിത്രത്തിന്‍റെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. “മണിച്ചേട്ടന്‍ സോങ്” എന്ന ടൈറ്റിലില്‍ ആണ് വീഡിയോ ഗാനം പുറത്തിറങ്ങിയത്. കലാഭവന്‍മണിയുടെ നാടന്‍ പാട്ടുകള്‍ ഒരുമിച്ച് ചേര്‍ത്ത ഗാനം ആലപിച്ചിരിക്കുന്നത് ഷാന്‍ റഹ്‌മാന്‍ ആണ്. ചിത്രം ഫെബ്രുവരി 14ന് പ്രദര്‍ശനത്തിന് എത്തി. നല്ല പ്രതികരണമാണ് ചിത്രത്തിന് തീയറ്ററില്‍ നിന്ന് ലഭിക്കുന്നത്. കണ്ണിറുക്കി പ്രശസ്തയായ പ്രിയ […]
‘അബിയോട് അന്ന് പറഞ്ഞു, നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്‍റെ മകന്‍ വരുമെന്ന്’; ഷെയിനെ കുറിച്ച് നാദിര്‍ഷ
മിമിക്രി താരവും നടനുമായിരുന്ന അബിയുടെ പെട്ടെന്നുള്ള മരണം കേരളക്കരയെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. 2017 നവംബര്‍ 30 നായിരുന്നു അബി അന്തരിച്ചത്. അന്ന് അബിയുടെ ആഗ്രഹങ്ങളെല്ലാം മകന്‍ ഷെയിന്‍ നിറവേറ്റുമെന്ന് ആരാധകര്‍ക്ക് ഉറപ്പായിരുന്നു. ഇപ്പോള്‍ അതേ കാര്യം നടന്‍ നാദിര്‍ഷയും പറഞ്ഞിരിക്കുകയാണ്. ഷെയിന്‍റെ ഏറ്റവും പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്‌സ് കണ്ടതിനെ കുറിച്ചായിരുന്നു ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ നാദിര്‍ഷ പറഞ്ഞിരിക്കുന്നത്. ”കുറേനാള്‍ മുന്‍പ് ( അന്നയും റസൂലും കണ്ടിട്ട് ) ഞാന്‍ അബിയോട് പറഞ്ഞു നീ സ്വപ്നം […]
ഗായകന്‍ കാര്‍ത്തിക്കിനെതിരായ ലൈംഗികാരോപണം; മൂന്ന് മാസത്തിനു ശേഷം മൗനം വെടിഞ്ഞ് കാര്‍ത്തിക് രംഗത്ത്
ചെന്നൈ: ഇന്ത്യന്‍ സിനിമാ രംഗത്തെ ഞെട്ടിച്ച മീ ടൂ വെളിപ്പെടുത്തലുകളിലൊന്നായിരുന്നു ഗായകന്‍ കാര്‍ത്തിക്കിനെതിരെ വന്നത്. ഗായിക ചിന്‍മയി ശ്രീപദയാണ് കാര്‍ത്തിക്കിനെതിരേ ലൈംഗികാരോപണവുമായി രംഗത്തു വന്നത്. കാര്‍ത്തിക്കിനെതിരേയുള്ള മീ ടൂ ക്യാമ്പയ്‌നില്‍ തന്നോടൊപ്പം പേരു വെളിപ്പെടുത്താത്ത പല പെണ്‍കുട്ടികളും ചേരുമെന്നും ചിന്‍മയി ട്വിറ്ററില്‍ കുറിച്ചു. ആരോപണങ്ങള്‍ ഉയര്‍ന്ന് മൂന്ന് മാസത്തോളം പ്രതികരിക്കാതിരുന്ന കാര്‍ത്തിക് ഇപ്പോള്‍ മൗനം വെടിഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് കാര്‍ത്തിക് വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നത്. കശ്മീരില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ചാണ് കാര്‍ത്തിക് […]
പ്രിയയുമായി പ്രണയത്തിലാണോ? കഥ തിരുത്താന്‍ ഒമറിനോട് പ്രിയ ആവശ്യപ്പെട്ടോ?; മറുപടിയുമായി റോഷന്‍
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് ചിത്രം മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. സിനിമ പുറത്തിറങ്ങും മുന്‍പേ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ റോഷനും പ്രിയാ വാര്യരും ലോകശ്രദ്ധ നേടിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. തുടര്‍ന്ന് റോഷനും പ്രിയയും പ്രണയത്തിലാണെന്ന തരത്തില്‍ പ്രചരണങ്ങളുമുണ്ടായി. ഇതിന് മറുപടി നല്‍കുകയാണ് റോഷന്‍. മൂവി മാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ മനസ്സു തുറന്നത്. ‘ഗോസിപ്പാണോ എന്ന് ചോദിച്ചാല്‍ എന്‍റെ സുഹൃത്തുക്കള്‍ വരെ ഇതേ ചോദ്യം എന്നോട് ചോദിക്കുന്നുണ്ട്. […]
ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയത്തിലേക്ക്; പരസ്യചിത്രം ഉടന്‍
കൊച്ചി: നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. ജഗതിയുടെ മകന്‍ രാജ്കുമാര്‍ ആരംഭിക്കുന്ന പരസ്യ കമ്പനിയായ ജഗതി ശ്രീകുമാര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ചിത്രീകരിക്കുന്ന പരസ്യത്തിലാണ് ജഗതി അഭിനയിക്കുന്നത്. 2012 മാര്‍ച്ചിലാണ് കാര്‍ അപകടത്തില്‍ ജഗതിക്ക് പരിക്കേറ്റത്. ഏഴ് വര്‍ഷത്തെ ചികിത്സക്ക് ശേഷമാണ് ജഗതി അഭിനയത്തിലേക്ക് തിരിച്ചുവരുന്നത്. സിനിമയിലെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാല്‍ ജഗതിയുടെ തിരിച്ചുവരവിന് വേഗതകൂടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി രാജ്കുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്‍റെ പരസ്യത്തിലാണ് […]
സിനിമയിലെ ലിപ്പ് ലോക്കും പുകവലിയും ഉപേക്ഷിക്കുകയാണെന്ന് ഫഹദ് ഫാസില്‍; കാരണം…?
സിനിമയിലെ ലിപ് ലോക്കും പുകവലിയും താനുപേക്ഷിക്കുകയാണെന്ന് ഫഹദ് ഫാസില്‍. ഫഹദിന്‍റെ ഈ നിലപാട് കേട്ട് ആരാധകര്‍ ഒന്നടങ്കം വിഷമത്തിലാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. മലയാള സിനിമയില്‍ ദൈര്‍ഘ്യമേറിയ ലിപ് ലോക്ക് ഫഹദിന്‍റെതായിരുന്നുവെന്ന തരത്തിലുള്ള വിമര്‍ശനം ഇടക്കാലത്ത് ഉയര്‍ന്നുവന്നിരുന്നു. ലിപ് ലോക്ക് രംഗങ്ങള്‍ തുടങ്ങിയെന്ന് താനിതുവരെയും പറഞ്ഞിട്ടില്ലല്ലോ അപ്പോള്‍ പിന്നെ നിര്‍ത്തുന്നത് അറിയിക്കണമെന്നുണ്ടോയെന്നായിരുന്നു താരം ചോദിച്ചത്. ലിപ് ലോക്ക് മാത്രമല്ല പുകവലി രംഗങ്ങളും താനിനി കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു. ഒരു സിനിമ കണ്ടിട്ട് നാളെ […]
‘ഇതുകൊണ്ടാണ് സ്ത്രീക്കും പുരുഷനും പരസ്പരം പ്രണയം തോന്നുന്നത്’; ‘കുട്ടിച്ചന്‍’ വൈറലാകുന്നു- video
പ്രായം തളര്‍ത്തിയ പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും കഥയാണ് ‘കുട്ടിച്ചന്‍’. നടന്‍ കോട്ടയം നസീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം കുട്ടിച്ചന്‍ പ്രേക്ഷക ശ്രദ്ധനേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ഒരു നാണയത്തിന്‍റെ ഇരു വശങ്ങള്‍ പോലെ പ്രണത്തിന്‍റെയും സൗഹൃദത്തിന്‍റെയും വ്യത്യസ്തമായ മുഖങ്ങളാണ് കുട്ടിച്ചനിലൂടെ തുറന്ന് കാട്ടുന്നത്. രോഗാവസ്ഥയില്‍ മരണത്തോടെ മല്ലിടക്കുന്ന കുട്ടിച്ചനെ കാണാന്‍ എത്തുന്ന ഉറ്റ ചങ്ങാതിയുടേയും പഴയ പ്രണയിനിയുടേയും പഴയകാല കഥയാണ് ഹ്രസ്വചിത്രത്തിന്‍റെ പ്രമേയം. കുട്ടിച്ചനെ ഒരു രംഗത്തില്‍ പോലും ഹ്രസ്വചിത്രത്തില്‍ കാണിക്കുന്നില്ല. എങ്കിലും ആദ്യം മുതല്‍ അവസാനവരെ ഇദ്ദേഹത്തിന്‍റെ […]
‘ഇളയരാജ’യില്‍ മനോഹരമായ കപ്പലണ്ടി പാട്ടുമായി ജയസൂര്യ- video
മണലിട്ട് വറുത്തു കോരിയ കപ്പലണ്ടി പോലെ നല്ല രുചികരമായ കപ്പലണ്ടി ഗാനവുമായി ജയസൂര്യ എത്തി. മാധവ് രാമദാസന്‍ സംവിധാനം ചെയ്ത് ഗിന്നസ് പക്രു നായക വേഷത്തിലെത്തുന്ന ‘ഇളയരാജ’യിലാണ് ജയസൂര്യ വീണ്ടും ഗാനം ആലപിച്ചത്. മോഹന്‍ലാല്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെക്കൊണ്ട് പാട്ടു പാടിച്ച സംഗീത സംവിധായകന്‍ രതീഷ് വേഗയുടേതാണ് ഈണം. മേല്‍വിലാസം, അപ്പോത്തിക്കരി എന്നീ സിനിമകളുടെ സംവിധായകനാണ് മാധവ് രാമദാസന്‍. അപ്പോത്തിക്കരിയില്‍ ജയസൂര്യ പ്രധാന വേഷം ചെയ്തിരുന്നു.2005ല്‍ പുറത്തിറങ്ങിയ ഇമ്മിണി നല്ലൊരാളിലെ കോമളവല്ലി എന്ന് തുടങ്ങുന്ന ഗാനമാണ് ജയസൂര്യയെ […]
അരുണ്‍ഗോപിയുടെ വിവാഹ റിസപ്ഷനില്‍ തിളങ്ങി ദിലീപും പ്രണവും; വീഡിയോ വൈറല്‍
കൊച്ചി: രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ അരുണ്‍ ഗോപിയുടെ വിവാഹ റിസപ്ഷന്‍ വീഡിയോ വൈറല്‍. സെന്‍റ് തെരേസാസ് കോളജ് അധ്യാപികയായ കൊച്ചി വൈറ്റില സ്വദേശിനി സൗമ്യ ജോണാണ് വധു. നീണ്ട വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. നടന്മാരായ ദിലീപ്, പ്രണവ് മോഹന്‍ലാല്‍, കലാഭവന്‍ ഷാജോണ്‍, നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ എന്നിവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. മുളകുപാടം ഫിലിംസ് നിര്‍മിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് അരുണ്‍ ഗോപിയുടെ പുതിയ പ്രോജക്ട്.










