ഇത് കാവ്യയുടെ കുഞ്ഞ് മഹാലക്ഷ്മിയോ?; ചിത്രം വൈറലായതോടെ യാഥാര്‍ത്ഥ്യം പുറത്തുവന്നു

ദിലീപ്- കാവ്യ താരദമ്പതികള്‍ക്ക് മകള്‍ ജനിച്ചെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധര്‍ ഏറ്റെടുത്തത്. പിന്നാലെ കുഞ്ഞിന്‍റെ ചിത്രങ്ങള്‍ പുറത്തു വരുന്നതും കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അതിനിടയിലാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ ഒരു കുട്ടിയ്‌ക്കൊപ്പമുള്ള കാവ്യയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ചിത്രങ്ങള്‍ വൈറലായി മാറിയതോടെ ഇത് മഹാലക്ഷ്മിയാണോ എന്നായി ആരാധകരുടെ ചോദ്യം. എന്നാല്‍ കാവ്യയുടെ കുടെയുള്ളത് മകള്‍ മഹാലക്ഷ്മിയായിരുന്നില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ആകാശവാണി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ആകാശവാണി എന്ന സിനിമയുടെ ലൊക്കേഷനിലെ ചിത്രങ്ങളാണ് വൈറലായത്. […]

നടി വിജയലക്ഷ്മി ഗുരുതരാവസ്ഥയില്‍; ചികിത്സയ്ക്ക് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സഹോദരി

ബംഗളൂരൂ: മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രികളിലൊരാളായ വിജയലക്ഷ്മി ആശുപത്രിയിലാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ബെഗലുരുവിലെ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ സജീവമായിരുന്നു ഈ താരം. കന്നഡ ചിത്രത്തിലൂടെയാണ് ഈ താരം തുടക്കം കുറിച്ചത്. മോഹന്‍ലാലും ജയപ്രദയും ഒരുമിച്ചെത്തിയ സിനിമയായ ദേവദൂതനില്‍ വിജയലക്ഷ്മി അഭിനയിച്ചിരുന്നു. പ്രധാനപ്പെട്ട വേഷമായിരുന്നു താരത്തിന്  ലഭിച്ചത്. ജയറാം-മുകേഷ്-ശ്രീനിവാസന്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഫ്രണ്ട്‌സിന്റെ തമിഴ് പതിപ്പിലും വിജയലക്ഷ്മി അഭിനയിച്ചിരുന്നു. സൂര്യ, വിജയ് എന്നിവരായിരുന്നു തമിഴ് […]

ഓസ്‌കാര്‍ 2019: മികച്ച ചിത്രം ഗ്രീന്‍ബുക്ക്‌, നടന്‍ റാമി മാലെക്, നടി ഒലീവിയ കോള്‍മാന്‍

ലോസ് ഏഞ്ചല്‍സ്: 91-ാമത് അക്കാദമി അവാര്‍ഡില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി പീറ്റര്‍ ഫരെല്ലി സംവിധാനം ചെയ്ത ബയോഗ്രഫിക്കല്‍ കോമഡി-ഡ്രാമാ ചിത്രം ‘ഗ്രീന്‍ ബുക്ക്’. ‘റോമ’ ഒരുക്കിയ അല്‍ഫോന്‍സോ ക്വറോണ്‍ ആണ് മികച്ച സംവിധായകനും ഛായാഗ്രാഹകനും. മികച്ച വിദേശഭാഷാ ചിത്രവും ‘റോമ’ തന്നെ. പുരസ്‌കാരങ്ങളുടെ എണ്ണത്തില്‍ പക്ഷേ റോമയേക്കാള്‍ മുന്നില്‍ ബൊഹീമിയന്‍ റാപ്‌സഡിയാണ്. ബ്രയാന്‍ സിംഗര്‍ സംവിധാനം ചെയ്ത ബൊഹീമിയന്‍ റാപ്‌സഡി നാല് പുരസ്‌കാരങ്ങള്‍ നേടി. മികച്ച നടന്‍ റമി മാലിക്കിന് പുരസ്‌കാരം ലഭിച്ചത് റാപ്‌സഡിയിലെ അഭിനയത്തിനാണ്. […]

നൂറിന്‍ ഷെറീഫ് കാത്തിരിക്കുകയാണ് ആ താരസുന്ദരിയെ നേരില്‍ കാണാന്‍

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വ്യത്യസ്തമായ പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് ക്ലൈമാക്‌സ് മാറ്റി ചിത്രീകരിച്ച സിനിമ വീണ്ടും എത്തിയിരിക്കുകയാണ് ഇപ്പോള്‍. പ്രിയ പ്രകാശ് വാര്യര്‍ മാത്രമല്ല ചിത്രത്തിലെ ചുരുണ്ട മുടിക്കാരിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചങ്ക്‌സില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു സംവിധായകന്‍ അടുത്ത സിനിമയെക്കുറിച്ച് പറഞ്ഞതെന്ന് നേരത്തെ നൂറിന്‍ പറഞ്ഞിരുന്നു. ഹീറോയുടെ അനിയത്തിയായാണ് അഭിനയിച്ചത്. തുടക്കത്തിലൊക്കെ തനിക്ക് ചുരുണ്ട മുടി ഇഷ്ടമായിരുന്നില്ലെന്നും സ്‌ട്രെയിറ്റണ്‍ ചെയ്യാനായി ശ്രമിച്ചിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ ഇപ്പോള്‍ […]

ട്രാന്‍സ്‌ജെന്‍ഡറുടെ വേഷത്തില്‍ വിജയ് സേതുപതി, ഒപ്പം ഫഹദ് ഫാസിലും; സൂപ്പര്‍ ഡീലക്‌സിന്‍റെ ട്രെയിലര്‍ പുറത്ത്

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ത്യാഗരാജന്‍ കുമാരരാജ ചിത്രം സൂപ്പര്‍ ഡീലക്‌സ് ട്രെയിലര്‍ റിലീസ് ചെയ്തു. സമാന്തയാണ് നായിക. ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലെത്തുന്ന വിജയ് സേതുപതിയുടെ കഥാപാത്രത്തിന്‍റെ ശബ്ദവിവരണത്തോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജ സംഗീതം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയത് പി സി ശ്രീറാം, പി. എസ്. വിനോദ്, നീരവ് ഷാ എന്നിവര്‍ ചേര്‍ന്നാണ്. മിഷ്‌കിന്‍, രമ്യ കൃഷ്ണന്‍, ഭഗവതി പെരുമാള്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. മാര്‍ച്ച് 29ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ആരണ്യകാണ്ഡം എന്ന […]

സംവിധായകന്‍ കോടി രാമകൃഷ്ണ അന്തരിച്ചു

ഹൈദരാബാദ്: ടോളിവുഡ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കോടി രാമകൃഷ്ണ അന്തരിച്ചു. പ്രധാനമായും തെലുങ്കിലും ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി നൂറിലേറെ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അനുഷ്‌ക ഷെട്ടിയെ നായികയാക്കി 2009 ല്‍ സംവിധാനം ചെയ്ത അരുന്ധതി സൂപ്പര്‍ ഹിറ്റായതോടെ, തെലുങ്കില്‍ സ്ത്രീകളെ പ്രധാന കഥാപാത്രമാക്കി അവതരിപ്പിക്കുന്ന പ്രവണതയ്ക്കു തുടക്കമായിരുന്നു ഈ ട്രെന്‍ഡ് പിന്നീട് സ്ത്രീകള്‍ക്ക് മുഖ്യ കഥാപാത്രമായി എത്തുന്നത് ഒരു പതിവാകുന്ന രീതിയിലേക്ക് വരെ എത്തി നില്‍ക്കുകയാണ്. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഉടന്‍ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നുവെങ്കിലും […]

‘ഞാന്‍ നൂറിനോട് പറഞ്ഞു ഇനി നീ സൂക്ഷിച്ചോളൂ’: ഒമര്‍ ലുലു

കൊച്ചി: ഒരു അഡാര്‍ ലൗവ് എന്ന സിനിമയുടെ പുതിയ ക്ലൈമാക്‌സ് പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒമര്‍ ലുലു മനസ്സു തുറന്നത്. ‘റോഷന്‍, പ്രിയ വാര്യര്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ ചിത്രത്തിന്‍റെ ക്ലൈമാക്‌സ് ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു. തുടര്‍ന്നാണ് ക്ലൈമാക്‌സ് മാറ്റാന്‍ സംവിധായകന്‍ നിര്‍ബന്ധിതനായത്. ഇതിന് മുന്‍പ് ഇറങ്ങിയ എന്‍റെ ചിത്രങ്ങളുടെയെല്ലാം ക്ലൈമാക്‌സ് ജോളിയായിരുന്നു. ചങ്ക്‌സ്, ഹാപ്പി വെഡ്ഡിങ് എല്ലാം അതുകൊണ്ടാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. അഡാര്‍ […]

സാംസ്‌കാരിക നായകന്മാര്‍ പക്കാ വേസ്റ്റ്, അവരെ വേറൊരു പേരിലാണ് വിളിക്കേണ്ടത്: സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം: കേരളത്തിലെ സാംസ്‌കാരിക നായകന്മാരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ അഭിപ്രായം പറയുന്നത് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ മാത്രമാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ജനുവരിയിലാണ് അവര്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കുന്നത് അതാണ് നവംബര്‍ ഡിസംബര്‍ മാസം തിരഞ്ഞെടുക്കാനുള്ള കാരണമെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സാംസ്‌കാരിക നായകന്മാരെ കുറിച്ച് ജനങ്ങള്‍ ഒന്ന് പഠിക്കുന്നത് നല്ലതാണ്. അവര്‍ കേരളത്തിലെ കാര്യങ്ങള്‍ക്കൊന്നും […]

‘ദിലീപ് പോയതോടെ നിന്‍റെ കഷ്ടകാലം തുടങ്ങിയോ; ഇപ്പോള്‍ പടം ഒന്നും ഇല്ല അല്ലേ’; പരിഹാസകന് മറുപടിയുമായി നമിത പ്രമോദ്

കൊച്ചി: ”ദിലീപ് പോയതോടെ നിന്‍റെ കഷ്ടകാലം തുടങ്ങിയോ? ഇപ്പോള്‍ പടം ഒന്നും ഇല്ല അല്ലേ…” നടി നമിത പ്രമോദിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന ഒരു കമന്‍റ് ആണിത്. സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ അധിക്ഷേപിക്കുന്ന നിരവധി ആളുകളുണ്ട്. പലരും വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാകും അശ്ലീലവര്‍ഷം ചൊരിയുന്നത്. എന്നാല്‍ ഇത്തരക്കാരെ വെറുതെ വിടാന്‍ നടി നമിത ഉദ്ദേശിച്ചിരുന്നില്ല. പരിഹസിച്ചവന് ചുട്ട മറുപടി തന്നെ നടി നല്‍കി. ”ചേട്ടന്‍റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലായി ചേട്ടന്‍റെ പ്രശ്‌നം എന്താണെന്ന്. ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ […]

ഒറിജിനലിനെ വെല്ലും ബീവറേജ് ഔട്ട്‌ലെറ്റ്; ക്യൂ നിന്ന് ചമ്മിയവര്‍ മടങ്ങിയത് സിനിമയില്‍ മുഖം കാണിച്ച്‌

ഒരൊറ്റ രാത്രികൊണ്ട് കലവൂര്‍ പാതിരപ്പള്ളിയില്‍ പുതിയ ബീവറേജസ് ഔട്ട്‌ലെറ്റ്. വിവരമറിഞ്ഞവരെല്ലാം രാവിലെ തന്നെ ഓടിയെത്തി. ഔട്ട്‌ലെറ്റിന്‍റെ കെട്ടും മട്ടുമൊന്നും ആരും ശ്രദ്ധിച്ചില്ലെങ്കിലും ഒരു പൈന്‍ഡ് എങ്കിലും വാങ്ങിപ്പോകാമെന്ന പ്രതീക്ഷയില്‍ പലരും ക്യൂവില്‍ അണിചേര്‍ന്നു. പക്ഷേ, പുതിയ ബീവറേജ് ഔട്ട്‌ലെറ്റിലേക്ക്‌ സിനിമാ നടന്മാരും ചിത്രീകരണ യൂണിറ്റുമെല്ലാംഎത്തിയതോടെ സീനാകെ മാറി. അപ്പോഴാണ് പലരും ബീവറേജ് ഔട്ട്‌ലെറ്റിലേയ്ക്ക് ഒന്നുകൂടി നോക്കിയത്. അതോടെ പണിപാളിയത് മനസ്സിലാക്കി പലരും വലിഞ്ഞു. കഴിഞ്ഞദിവസം പാതിരപ്പള്ളിയില്‍ സിനിമാ ചിത്രീകരണത്തിനായി ഒരുക്കിയ ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലാണ് പലരും ഇളിഭ്യരായസംഭവമുണ്ടായത്. […]