മതത്തിന് മനുഷ്യനെ ഒന്നിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ പാകിസ്താന്‍ വിഭജിക്കപ്പെടില്ലായിരുന്നു; സിപിഎം വേദിയില്‍ പാക് വിഭജനത്തെ കുറിച്ച്‌ വികാരഭരിതനായി കെ.ടി ജലീല്‍

ഇന്ത്യയുടെ 76-മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ സിപിഎം സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് പരിപാടിയില്‍ പാകിസ്താനെ കുറിച്ച്‌ പരാമര്‍ശിച്ച്‌ മുന്‍ മന്ത്രി കെ ടി ജലീല്‍.

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് പാകിസ്താന്റെ കഷ്ടതകളും ബംഗ്ലാദേശ് വിഭജനത്തിന്റെ വേദനകളും ജലീല്‍ വികാരഭരിതനായി പങ്കുവെച്ചത്

പാകിസ്താനിലെ ഭാഷ ഒന്നാണ്. അവിടുത്തെ മതം ബഹുഭൂരിപക്ഷവും ഒന്നാണ്. അവിടുത്തെ സംസ്‌കാരവും അങ്ങനെ തന്നെ. അങ്ങനെ ഉള്ള പാകിസ്താനില്‍ നിന്ന് ആഭ്യന്തര കലാപം നടത്തി പിരിഞ്ഞുപോയവര്‍ ഇസ്ലാം മത വിശ്വാസികള്‍ ആയിരുന്നുവെന്നും ജലീല്‍ അടിവരയിടുന്നു

ഇന്ത്യയുടെ മുന്‍ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി രാജ്യത്തിന്റെ തന്ത്രപ്രധാനമായ രഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയെന്ന ആരോപണം നേരിടുമ്ബോള്‍ അന്‍സാരിയെ വെളളപൂശാനും ജലീല്‍ ശ്രമിക്കുന്നു. സിപിഎം സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് പരിപാടി ഇത്തരത്തില്‍ തനി വര്‍ഗീയത പ്രസംഗിക്കാനുളള വേദിയാക്കി ജലീല്‍ മാറ്റുകയാണെന്ന വിമര്‍ശനം സമൂഹമാദ്ധ്യമങ്ങളില്‍ ഉയര്‍ന്നുകഴിഞ്ഞു.

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ വിമര്‍ശിച്ച ജലീല്‍ മുത്വലാഖ് നിരോധനം മുസ്ലീം സമുദായത്തിലേക്കുളള കടന്നുകയറ്റമാണെന്നും ആരോപിച്ചു. ആസാദ് കാശ്മീര്‍ എന്ന വിവാദ പരാമര്‍ശം നടത്തിയ കെ ടി ജലീല്‍ തന്റെ പ്രസ്താവനയില്‍ മാപ്പ് പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല എന്നത് ഗുരുതരമായ കാര്യമാണ്. ഇന്ത്യയുടെ ഭാഗമായിട്ടുള്ള കശ്മീരിനെ പാകിസ്താന്റെ ഭാഗമായി ചിത്രീകരിച്ച കെ ടി ജലീലിന്റെ വര്‍ഗീയ കാഴ്ചപ്പാടിനെതിരെ വന്‍ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്.

രാജ്യത്തെ അഖണ്ഡതയെയും ഐക്യത്തെയും കുറിച്ച്‌ സംസാരിക്കേണ്ട എം എല്‍ എ രാജ്യദ്രോഹകുറ്റമാണ് നടത്തിയതെന്ന് ബിജെപി ആരോപിച്ചിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് പാകിസ്താനെയും കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ആര്‍ട്ടിക്കിള്‍ 370നെ കുറിച്ചും സിപിഎം വേദിയില്‍ കെ ടി ജലീല്‍ പആവര്‍ത്തിച്ചത്.

prp

Leave a Reply

*