സ​ഹോ​ദ​ര​നെ യു​വാ​വ് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍

തൃ​ശൂ​ര്‍: ചേ​ര്‍​പ്പി​ല്‍ യു​വാ​വി​നെ സ​ഹോ​ദ​ര​ന്‍ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍.പ്ര​തി കെ.​ജെ. സാ​ബു​വി​ന്‍റെ സു​ഹൃ​ത്ത് സു​നി​ല്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. ബാ​ബു​വി​നെ കു​ഴി​ച്ചി​ടാ​ന്‍ സാ​ബു​വി​നെ സ​ഹാ​യി​ച്ച​ത് സു​നി​ലാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ഇ​യാ​ള്‍ കു​റ്റം സ​മ്മ​തി​ച്ചു.

മാ​ര്‍​ച്ച്‌ 19നാ​ണ് സം​ഭ​വം. പ​തി​വാ​യി മ​ദ്യ​പി​ച്ച്‌ വീ​ട്ടി​ലെ​ത്തി വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന ബാ​ബു​വി​നെ സാ​ബു ക​ഴു​ത്ത് ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം കു​ഴി​ച്ച്‌ മൂ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴു​ത്ത് ഞെ​രി​ച്ച​പ്പോ​ള്‍ ബാ​ബു അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. ബാ​ബു മ​രി​ച്ചു​വെ​ന്ന് ക​രു​തി സാ​ബു കു​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.

ബാ​ബു​വി​ന്‍റെ ശ്വാ​സ​കോ​ശ​ത്തി​ല്‍ നി​ന്നും മ​ണ്ണ് ക​ണ്ടെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് സം​ഘം ഈ ​നി​ഗ​മ​ന​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​ത്.

prp

Leave a Reply

*