വള്ളം മറിഞ്ഞ് കാണാതായ മാദ്ധ്യമ പ്രവര്‍ത്തകരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വെെക്കം: കരയാറില്‍ വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി വാര്‍ത്താസംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി പ്രാദേശിക ലേഖകന്‍ സജി മെഗാസിന്‍റെ (46)  മൃതദേഹമാണ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടം ഉണ്ടായത്.  മുണ്ടാര്‍ ദുരിതാശ്വാസ ക്യാമ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ അഞ്ചംഗ സംഘത്തിലുള്‍പ്പെട്ടതായിരുന്നു സജി. ഇവര്‍ സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. ഇതില്‍ രണ്ടു പേരെ നാട്ടുകാര്‍ രക്ഷിച്ചു. സജിയെ ഉയര്‍ത്തിക്കൊണ്ട് വന്നെങ്കിലും വീണ്ടും വഴുതി വെള്ളത്തിലേക്ക് താഴ്ന്ന് പോവുകയായിരുന്നു

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, സ്‌കൂബ ഡൈബേഴ്‌സ് ആദ്യ ദിവസം തിരച്ചില്‍ നടത്തി. നേവിയുടെ മുങ്ങല്‍ വിദഗ്ധ സംഘവും തിരച്ചിലിനായി സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സയിലുള്ള മാതൃഭൂമി ന്യൂസ് ചാനല്‍ കോട്ടയം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ കെ. ബി ശ്രീധരന്‍, തിരുവല്ല ബ്യൂറോയിലെ ക്യാമറമാന്‍ അഭിലാഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

prp

Related posts

Leave a Reply

*