കൊ​ച്ചി​യി​ല്‍ വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

കൊച്ചി: മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ഇളങ്കുന്നപ്പുഴ സ്വദേശി വേലായുധനാണ് (70) മരിച്ചത്. പുതുവൈപ്പിന്‍ എല്‍.എന്‍.ജി ടെര്‍മിനലിന് സമീപം ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. വേലായുധനൊപ്പമുണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന ഇവരുടെ വള്ളം വലിയ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റ് വള്ളക്കാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ബോട്ടില്‍ കപ്പലിടിച്ച്‌ കാണാതായ 9 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

കൊച്ചി: മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച്‌ കാണാതായ ഒന്‍പതു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. മുനമ്പം തീരത്തുനിന്ന് 44 കി.മീ. അകലെ പുറംകടലില്‍നിന്ന് തകര്‍ന്ന ബോട്ടിന്‍റെ അവശിഷ്ടങ്ങള്‍ നാവികസേന കണ്ടെടുത്തു. ഹെലികോപ്റ്ററുകളില്‍ നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയ ഭാഗങ്ങള്‍ കോസ്റ്റ്ഗാര്‍ഡിന്‍റെ കപ്പലെത്തി വീണ്ടെടുക്കുകയായിരുന്നു. ബോട്ടിലിടിച്ച ‘ദേശ് ശക്തി’ കപ്പല്‍ തീരത്തടുപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഷിപ്പിങ് ഡയറക്ടര്‍ ജനറലിന്‍റെ നിര്‍ദേശപ്രകാരം കപ്പല്‍ മംഗളൂരുവിലോ ഗോവയിലോ അടുപ്പിക്കാനാണ് ശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മുനമ്പത്ത് നിന്നും 14 പേരുമായി മത്സ്യ […]

വള്ളം മറിഞ്ഞ് കാണാതായ മാദ്ധ്യമ പ്രവര്‍ത്തകരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വെെക്കം: കരയാറില്‍ വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി വാര്‍ത്താസംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി പ്രാദേശിക ലേഖകന്‍ സജി മെഗാസിന്‍റെ (46)  മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടം ഉണ്ടായത്.  മുണ്ടാര്‍ ദുരിതാശ്വാസ ക്യാമ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ അഞ്ചംഗ സംഘത്തിലുള്‍പ്പെട്ടതായിരുന്നു സജി. ഇവര്‍ സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. ഇതില്‍ രണ്ടു പേരെ നാട്ടുകാര്‍ രക്ഷിച്ചു. സജിയെ ഉയര്‍ത്തിക്കൊണ്ട് വന്നെങ്കിലും വീണ്ടും വഴുതി വെള്ളത്തിലേക്ക് താഴ്ന്ന് പോവുകയായിരുന്നു ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, സ്‌കൂബ ഡൈബേഴ്‌സ് ആദ്യ ദിവസം തിരച്ചില്‍ നടത്തി. […]

തിരുവനന്തപുരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് 2 പേര്‍ മരിച്ചു

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. മത്സ്യത്തൊഴിലാളികളും അഞ്ചുതെങ്ങ് സ്വദേശികളുമായ പനയടിമ(56), വര്‍ഗീസ് (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം. ശക്തമായ തിരയില്‍പെട്ട് ഇവര്‍ സഞ്ചരിച്ച ബോട്ട് മറിയുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശി ജോണ്‍സന്‍റെ വള്ളമാണു മറിഞ്ഞത്. സര്‍ക്കാരി അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനമാണ് അപകടത്തിനു കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു. കരയ്‌ക്കെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറും. തിരുവനന്തപുരത്തും മറ്റും കനത്ത […]

ബേപ്പൂര്‍ ബോട്ടപകടം; രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിന് സമീപം പുറംകടലില്‍ തകര്‍ന്ന മത്സ്യബന്ധന ബോട്ടില്‍ നിന്ന് കാണാതായ നാല് തൊഴിലാളികളില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.   കോസ്റ്റ് ഗാര്‍ഡ് നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെയാണ്   ബോട്ടിന്‍റെ എഞ്ചിനില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.  മരിച്ചവര്‍  ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ വൈകുന്നേരമാണ് ബേപ്പൂരിന് 50 നോട്ടിക്കല്‍   മൈല്‍ അകലെ ഇമ്മാനുവേല്‍ എന്ന മത്സ്യബന്ധന ബോട്ട് മുങ്ങിയത്.  ആറ് തൊഴിലാളികളായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാല് പേരെയാണ് കാണാതായത്.  മറ്റു രണ്ടുപേര്‍ക്കുള്ള  തിരച്ചില്‍ തുടരുകയാണ്. രാത്രി […]

അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍…

നമ്മുടെ കേരളത്തില്‍ റോഡപകടങ്ങളെപ്പോലെ ബോട്ടപകടപകടങ്ങള്‍ അത്ര സാധാരണമല്ല. എന്നിരുന്നാലും കഴിഞ്ഞ ദിവസം ഫോര്‍ട്ട്‌കൊച്ചിയില്‍ നടന്ന ബോട്ടപകടം ഉള്‍പ്പെടെ ഏകദേശം