വള്ളം മറിഞ്ഞ് കാണാതായ മാദ്ധ്യമ പ്രവര്‍ത്തകരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വെെക്കം: കരയാറില്‍ വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി വാര്‍ത്താസംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി പ്രാദേശിക ലേഖകന്‍ സജി മെഗാസിന്‍റെ (46)  മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടം ഉണ്ടായത്.  മുണ്ടാര്‍ ദുരിതാശ്വാസ ക്യാമ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ അഞ്ചംഗ സംഘത്തിലുള്‍പ്പെട്ടതായിരുന്നു സജി. ഇവര്‍ സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. ഇതില്‍ രണ്ടു പേരെ നാട്ടുകാര്‍ രക്ഷിച്ചു. സജിയെ ഉയര്‍ത്തിക്കൊണ്ട് വന്നെങ്കിലും വീണ്ടും വഴുതി വെള്ളത്തിലേക്ക് താഴ്ന്ന് പോവുകയായിരുന്നു ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, സ്‌കൂബ ഡൈബേഴ്‌സ് ആദ്യ ദിവസം തിരച്ചില്‍ നടത്തി. […]

‘വിമാന’ത്തിലെ ആദ്യ ഗാനമെത്തി

പൃഥ്വിരാജ് നായകനാകുന്ന വിമാനത്തിലെ ആദ്യ ഗാനമെത്തി. ‘വാനിലുയരേ…’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇന്നലെ യുട്യൂബിലെത്തിയത്. ഗോപി സുന്ദറിന്‍റെ സംഗീതത്തില്‍ നജീം അര്‍ഷാദും ശ്രേയ ഘോഷാലുമാണ് പ്രണയഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്‍റേതാണ് വരികള്‍. നവാഗതനായ പ്രദീപ് എം.നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വന്തമായി വിമാനം നിര്‍മ്മിച്ച തൊടുപുഴ സ്വദേശിയായ സജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. സജി നിര്‍മ്മിച്ച വിമാനം പൃഥ്വിരാജ് ആകാശത്ത് പറത്തുന്ന രംഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തിയിയിട്ടുണ്ട്. പുതുമുഖം ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ […]