അമേരിക്ക വീഴും ഇന്ത്യ നയിക്കും, 2024ല്‍ ആഗോള സമ്ബദ്‌വ്യ വസ്ഥയെ നയിക്കുക ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങള്‍

ന്യൂഡല്‍ഹി: അടുത്ത അഞ്ചുവര്‍ഷക്കാലം ആഗോള സമ്ബദ്‌വ്യവസ്ഥയെ നയിക്കുക ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങള്‍. ഇതില്‍, ഇന്ത്യയുടെ പങ്കാളിത്തം വര്‍ദ്ധിക്കുമെന്നും അമേരിക്കയും ചൈനയും ബ്രിട്ടനും തളരുമെന്നും ബ്ലൂംബെര്‍ഗ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. അന്താരാഷ്‌ട്ര നാണയ നിധി (ഐ.എം.എഫ്) പുറത്തുവിട്ട, ഓരോ രാജ്യങ്ങളുടെയും വളര്‍ച്ചാ പ്രതീക്ഷകള്‍ വിലയിരുത്തിയാണ് ബ്ളൂംബെര്‍ഗ് റിപ്പോര്‍ട്ട്.

നടപ്പുവര്‍ഷം ആഗോള സമ്ബദ്‌വളര്‍ച്ച മൂന്നു ശതമാനത്തിലേക്ക് ഇടിയും. 2008-09ലെ ആഗോള സാമ്ബത്തിക മാന്ദ്യകാലത്തിന് ശേഷമുള്ള ഏറ്റവും മോശം വളര്‍ച്ചയായിരിക്കും അത്. 2024ലേക്ക് കടക്കുമ്ബോള്‍ വളര്‍ച്ച കൂടുതല്‍ ഇടിയും. ലോകത്തെ 90 ശതമാനം മേഖലകളിലും ഇതിന്റെ പ്രത്യാഘാതമുണ്ടാകും.

അടുത്ത അഞ്ചുവര്‍ഷക്കാലയളവിലും ആഗോള ജി.ഡി.പിയില്‍ ഏറ്റവും ഉയര്‍ന്ന പങ്കുവഹിക്കുന്നത് ചൈന തന്നെയായിരിക്കും. എന്നാല്‍, ചൈനയുടെ പങ്കാളിത്തം 2018-19ലെ 32.7 ശതമാനത്തില്‍ നിന്ന് 28.3 ശതമാനമായി താഴും. രണ്ടാംസ്ഥാനത്തുള്ള അമേരിക്ക, ഇക്കാലയളവില്‍ ഇന്ത്യയ്ക്ക് പിന്നില്‍ മൂന്നാംസ്ഥാനത്തേക്ക് വീഴും. 13.8 ശതമാനത്തില്‍ നിന്ന് 9.2 ശതമാനമായാണ് 2024ല്‍ അമേരിക്കയുടെ പങ്കാളിത്തം കുറയുക.

15.5 ശതമാനം സംഭാവനയുമായാണ് അമേരിക്കയെ കടത്തിവെട്ടി ഇന്ത്യ രണ്ടാംസ്ഥാനം നേടുക. ഈ നേട്ടം അഞ്ചുവര്‍ഷത്തോളം ഇന്ത്യ നിലനിറുത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്. പങ്കാളിത്തം 2019ലെ 3.9 ശതമാനത്തില്‍ നിന്ന് 3.7 ശതമാനമായി 2024ല്‍ താഴുമെങ്കിലും ഇന്‍ഡോനേഷ്യ നാലാംസ്ഥാനം നേടും. രണ്ടു ശതമാനം സംഭാവനയുമായി റഷ്യ അഞ്ചാംസ്ഥാനം അലങ്കരിക്കും.

11-ാം സ്ഥാനത്തു നിന്ന് ബ്രസീല്‍ ആറാംസ്ഥാനത്തേക്ക് ഉയരും. 1.6 ശതമാനം പങ്കാളിത്തവുമായി ജര്‍മ്മനി ഏഴാംസ്ഥാനത്ത് തുടരും. ജപ്പാനാണ് ഒമ്ബതാം സ്ഥാനത്ത്. ബ്രെക്‌സിറ്ര് തിരിച്ചടിയില്‍ ഉലയുന്ന ബ്രിട്ടന്‍, ഒമ്ബതാം സ്ഥാനത്തു നിന്ന് 13-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.

ടര്‍ക്കി, മെക്‌സിക്കോ, പാകിസ്ഥാന്‍, സൗദി അറേബ്യ എന്നിവയാണ് ടോപ് 20 പട്ടികയിലുള്ള മറ്റു രാജ്യങ്ങള്‍. നേരത്തേ പട്ടികയില്‍ ഉണ്ടായിരുന്ന സ്‌പെയിന്‍, പോളണ്ട്, കാനഡ, വിയറ്ര്‌നാം എന്നിവ പുതിയ പട്ടികയില്‍ നിന്ന് പുറത്തായി.

courtsey content - news online
prp

Leave a Reply

*