ലഹരി മാഫിയ അരൂരില്‍ പിടിമുറുക്കുന്നു

അ​രൂ​ര്‍: ല​ഹ​രി മാ​ഫി​യ അ​രൂ​ര്‍ മേ​ഖ​ല​യി​ല്‍ പി​ടി​മു​റു​ക്കു​ന്നു. പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ളു​മാ​യി നാ​ല്‍​വ​ര്‍ സം​ഘ​ത്തെ ക​ഴി​ഞ്ഞ ദി​വ​സം കു​ത്തി​യ​തോ​ട് ​െപാ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന്​ എ​ത്തി​ക്കു​ന്ന പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ വി​ല്‍​ക്കു​ന്ന​ത് ത​ദ്ദേ​ശീ​യ​രാ​യ ഏ​ജ​ന്‍​റു​മാ​രാ​ണ്. ര​ഹ​സ്യ​മാ​യ ഇ​ത്ത​രം ഏ​ര്‍​പ്പാ​ടു​ക​ള്‍ കോ​വി​ഡു​കാ​ല​ത്ത് ത​കൃ​തി​യാ​യി ന​ട​ന്നി​രു​ന്നു. ലൈ​സ​ന്‍​സു​ള്ള ക​ള്ളു​ഷാ​പ്പു​ക​ള്‍ നി​ര​വ​ധി പ്ര​വ​ര്‍​ത്തി​ക്കു​േ​മ്ബാ​ഴും അ​ന​ധി​കൃ​ത ക​ച്ച​വ​ടം ത​കൃ​തി​യാ​ണ്. ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം അ​ഭ്യ​സ്​​ത​വി​ദ്യ​രാ​യ ചി​ല യു​വാ​ക്ക​ള്‍ മു​ഖ്യ തൊ​ഴി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

നാ​ര്‍​കോ​ട്ടി​ക് കേ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ നേ​ര​േ​ത്ത അ​രൂ​ര്‍ പൊ​ലീ​സി​ല്‍ പ്ര​ത്യേ​ക സെ​ല്‍ രൂ​പ​വ​ത്​​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. അ​ന്ത​ര്‍ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ​രെ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ല്‍ ചി​ല ഉ​ന്ന​ത​രു​ടെ മ​ക്ക​ള്‍​വ​രെ അ​റ​സ്​​റ്റി​ലാ​യ സം​ഭ​വ​മു​ണ്ടാ​യി. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് ഏ​റെ ഗൗ​ര​വ​ത്തോ​ടെ ച​ര്‍​ച്ച ചെ​യ്യേ​ണ്ട വി​ഷ​യ​മാ​ണ് വ​ര്‍​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

prp

Leave a Reply

*